spot_img

കാൻസറിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമോ?

WhatsApp Image 2020-01-28 at 1.17.38 PM

 

Dr. V.P Gangadharan
Senior Consultant and HOD of Medical & Pediatric Oncology

 

ഫെബ്രുവരി 4 വേൾഡ് കാൻസർ ഡേ ആണ് . ഓരോ വർഷവും ഈ ദിവസം നമ്മുടെ മനസിൽ തെളിഞ്ഞ് വരും കാരണം ഇന്ന് ഒരു പക്ഷേ എല്ലാവരും ഭീതിയോടെ കാണുന്ന ഒരു അസുഖം അതിനെതിരെ നമുക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കുമോ എന്നായിരിക്കട്ടെ നമ്മുടെ 2020 ലെ വേൾഡ് കാൻസർ ഡേ യിലെ നമുക്ക് ആലോചിക്കേണ്ട കാര്യം. കാൻസർ കൂടി വരികയാണെങ്കിലും രണ്ട് മൂന്ന് കാര്യം നമ്മൾ മനസിലാക്കണം. ഒരു ഡെങ്കിപ്പനി വരുന്ന പോലയോ അല്ലെങ്കിൽ കോളറ വരുന്ന പോലയോ ഒറ്റ രാത്രി കൊണ്ടോ ആഴ്ച കൊണ്ടോ മാസം കൊണ്ടോ ഒരു പ്രദേശത്ത് കാൻസർ കൂടി വരുന്നു എന്ന് പറഞ്ഞാൽ നമുക്ക് ശാസ്ത്രീയമായി അംഗീകരിക്കാൻ പറ്റില്ല . കാരണം കാൻസർ ഒറ്റ കാരണത്തിന് മേൽ ഉണ്ടാകുന്ന അസുഖമല്ല നമ്മുടെ തന്നെ ശരീരത്തിലെ നമുക്ക് ആവശ്യമുള്ള കോശങ്ങൾ കാൻസർ കോശങ്ങൾ ആയി മാറുകയാണ് ചെയ്യുന്നത്.അത് വർഷങ്ങൾ എടുക്കും. അതുകൊണ്ടാണ് പറഞ്ഞത് നമുക്ക് ശാസ്ത്രീയമായി അംഗീകരിക്കാൻ പറ്റില്ല എന്ന് പറയുന്നത്.
നമ്മൾ എന്നും കാൻസറിനെ പറ്റി പറയുമ്പോൾ ചികിത്സയെ കുറിച്ചും ചികിത്സാ സംവിധാനത്തെ കുറിച്ചും, അതിന്റെ സൗകര്യങ്ങളെ കുറിച്ചും, ചികിത്സയിൽ വന്ന മാറ്റങ്ങളെ കുറിച്ചും, വന്നാൽ രക്ഷപ്പെടാനുള്ള മാർഗങ്ങളെ കുറിച്ചും ,മാത്രമായിരിക്കും ശ്രദ്ധിക്കുക. പക്ഷേ അതല്ല പ്രധാനം അതിന് മുമ്പ് നമ്മൾ ആലോചിക്കേണ്ട രണ്ട് കാര്യങ്ങൾ ഉണ്ട്.
ഒന്നാമത്തെ കാര്യം നമുക്ക് തടയാൻ പറ്റുന്ന കാൻസറിനെ തടയണം. നമുക്ക് ആരംഭത്തിൽ കണ്ടെത്താൻ പറ്റുന്നതിനെ കണ്ടെത്താൻ ശ്രമിക്കണം. കണ്ടെത്തി ചികിത്സിക്കണം. എല്ലാ കാൻസറുകളും തടയാൻ പറ്റുമോ എന്നു ചോദിച്ചാൽ ഇല്ല. പക്ഷേ 30 % കാൻസറുകളും നമുക്ക് തടയാൻ സാധിക്കും മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ . അതിൽ ഏറ്റവും പ്രധാനംപുകയിലക്കെതിരെയാണ്.
1. പുകയില
2. മദ്യപാനം
3. നമ്മുടെ ആഹാരരീതികൾ
ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് 30 % കാൻസറുകൾ തടയാൻ സാധിക്കുമെങ്കിൽ എന്ത് കൊണ്ട് അതിന് ശ്രമിച്ചു കൂടാ..?
പുകയില
ഏറ്റവും പ്രധാനപ്പെട്ട വില്ലൻ പുകയില തന്നെയാണ് .90% ശ്വാസകോശ രോഗികളിലും ഒറ്റക്കാരണമായി കാണുന്നത് പുകവലിയാണ് കേരളത്തിലെ പുരുഷൻമാരിൽ കൂടുതലായി കാണുന്ന രണ്ട് തരം കാൻസറുകൾ
പ്രധാനമായും ശ്വാസകോശാർബുധവും വായ്ക്കകത്തും കഴുത്തിലും തൊണ്ടയിലുമൊക്കെ കാണുന്ന കാൻസർ. ഇവ രണ്ടും പുകയിലയുമായി നേരിട്ട് ബന്ധമുള്ള രണ്ട് കാൻസറുകളാണ്. പല കാൻസറുകളിലും പുകയില നേരിട്ട് കാരണക്കാരനാണ്. മറ്റു പല കാൻസറുകളിലും പരോക്ഷമായി ബന്ധമുള്ളവയുമാണ്. അത് കൊണ്ട് തന്നെ കാൻസർ തടയുക എന്നു പറയുമ്പോൾ ആദ്യത്തെ പത്ത് പടിയെങ്കിലും പുകയിലക്കെതിരെയാണ്.

 

മലയാളികളുടെ മദ്യപാനം
രണ്ടാമത് മലയാളികളുടെ മദ്യപാനം മറ്റൊരു ദിശയിലാണ് ഇവിടെ പ്രശ്നം മദ്യപിക്കുമ്പോൾ കൂടെ തന്നെ പുകവലിക്കുകയും ചെയ്താൽ പുകയില കൊണ്ട് ഉണ്ടാവുന്ന എല്ലാ കാൻസറുകളുടെയും അളവ് പതി മടങ്ങ് വർധിക്കും. മാത്രമല്ല മദ്യപാനികൾക്ക് വരാൻ സാധ്യതയുള്ള കാൻസറുകളാണ് അന്നനാളത്തിലെ കാൻസറും ആമാശയത്തിലെ കാൻസറും കരളിലെ കാൻസറും കുടലിലെ കാൻസറും അതുകൊണ്ടാണ് പുകയില മദ്യപാനം ഉപേക്ഷിചേ മതിയാവു എന്ന് പറയുന്നത്.
ആഹാര രീതികളും വ്യായാമവും
മൂന്നാമത്തെ പടി നമ്മുടെ ആഹാര രീതികളും വ്യായാമവും ആണ്.ക്യാൻസറിന്റെ പ്രധാന പ്രശ്നങ്ങൾ എന്തെന്നു വെച്ചാൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും വ്യായാമം ചെയ്യാതിരിക്കുകയും അതുവഴി അമിത വണ്ണം കൂടുകയും ചെയ്യുന്നു. അതുമായി ബന്ധപ്പെട്ട ഒട്ടനവധി ക്യാൻസറുകൾ ഉണ്ട്. സ്തനാർബുദം, ഗർഭാശയ ക്യാൻസർ, കൊഴുപ്പ് അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുകയും നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുമ്പോൾ വരാൻ സാധ്യതയുള്ള ക്യാൻസറുകളാണ് കുടലിലെ ക്യാൻസർ. അതുകൊണ്ട് തന്നെ ഇവിടെ ആഹാരം മാറ്റി മറിച്ചേ മതിയാവൂ എന്ന് പറയുന്നത്. ഇവിടെ വ്യായാമം കൂടിയേ തീരൂ.എപ്പോഴും രണ്ടു പ്രശ്നങ്ങൾ നമ്മൾ ആലോചിക്കണം.

1. നമ്മൾ കഴിക്കേണ്ട ആഹാരങ്ങൾ
2. കഴിക്കുന്ന ആഹാരത്തിലെ പ്രശ്നങ്ങൾ

കഴിക്കേണ്ട ആഹാരത്തെ കുറിച്ച് പറയുമ്പോൾ, പഴങ്ങൾക്കും,പച്ചക്കറികൾക്കും ഇലകൾക്കും ക്യാൻസറിനെ തടയാനുള്ള ശക്തിയുണ്ട്. അതുകൊണ്ട് തന്നെ കഴിച്ചേ മതിയാവൂ എന്ന് പറയുന്നത്.കഴിക്കേണ്ട ആഹാരത്തിൽ ആവശ്യമുള്ള 50% പഴങ്ങളും പച്ചക്കറികളും നിറക്കണം.25% ആവശ്യമായിട്ടുള്ള അരി, ഗോതമ്പ് എന്നിവ ആവാം. ഇങ്ങനെ ആഹാരം നിയന്ത്രിച്ചു കൊണ്ട് വ്യായാമവും ചെയ്തു അമിത വണ്ണവും തടഞ്ഞാൽ അതും നമ്മളെ സഹായിക്കുന്ന ഘടകമാണ്. പുകയില, മദ്യപാനം, ആഹാര രീതികളിലെ ക്രമം, വ്യായാമം ചെയ്യൽ ഇങ്ങനെയാണെങ്കിൽ 30% ക്യാൻസർ നമുക്ക് തടയാൻ സാധിക്കുമെങ്കിൽ എന്തുകൊണ്ട് അതിനു നമുക്ക് ശ്രമിച്ചൂടാ..?.
ക്യാൻസർ ദിനംപ്രതി കൂടി വരികയാണ്. ഇന്ത്യയിലെ കണക്ക് എടുക്കുകയാണെങ്കിൽ ഓരോ വർഷവും 15 ലക്ഷം പുതിയ ക്യാൻസർ ഉണ്ടാകുന്നുണ്ട്. ഓരോ ദിവസവും ഇവിടെ കടന്നു പോകുന്നത് മലയാളിക്ക് ഏകദേശം 100,150 പുതിയ ക്യാൻസറുകൾ സമ്മാനിച്ചു കൊണ്ടാണ്. ക്യാൻസർ കൂടി വരികയാണെങ്കിലും അതിൽ നിന്നും രക്ഷപ്പെടുന്നവരുടെ എണ്ണവും കൂടിവരികയാണ്. അതുകൊണ്ട് തന്നെ ഭയപ്പെടുകയല്ല വേണ്ടത്. ഇപ്പോൾ 30% ക്യാൻസർ നമ്മുക്ക് തടയാൻ സാധിക്കും. മറ്റൊരു 30% പ്രാരംഭ ദിശയിൽ നമുക്ക് കണ്ടു പിടിക്കാനും സാധിക്കും.സ്തനാർബുദം, ഗർഭസ്ഥ ക്യാൻസർ, വായക്ക് അകത്തും കഴുത്തിലും ഉള്ള ക്യാൻസർ, പ്രോസ്‌റ്റേറ്റ് ക്യാൻസർ, വയറിനുള്ളിലെ ക്യാൻസർ എന്നിവയെല്ലാം കണ്ടുപിടിക്കാൻ സാധിക്കും.50% ക്യാൻസറുകൾ നമുക്ക് തടയാനും പ്രാരംഭ ദിശയിൽ കണ്ടെത്തി ചികിത്സിക്കാൻ കഴിയുന്നവയാണ്. അതിനുള്ള ശ്രമം നമ്മൾ നടത്തിയേ മതിയാവൂ. നമ്മൾ അത് ചെയ്യുന്നില്ല നടത്തുന്നില്ല. അതുകൊണ്ട് തന്നെ ഇന്നത്തെ ഈ ദിനത്തിൽ നമുക്ക് മലയാളികൾക്ക് ഒരു തീരുമാനം എടുക്കാം. മേൽ പറഞ്ഞ കാര്യങ്ങളെല്ലാം നമുക്ക് എത്രത്തോളം പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന് ആലോചിക്കണം.പ്രാവർത്തികമാക്കണം അങ്ങനെയെങ്കിൽ നമുക്ക് ക്യാൻസറിനെ പേടികേണ്ട ഒരസുഖമായിട്ട് കാണേണ്ടി വരില്ല…..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.