spot_img

ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന വിചിത്ര ലൈംഗികരോഗം: ധാത്ത് സിൻഡ്രോം അറിയേണ്ടതെല്ലാം

മനുഷ്യ ശരീരത്തിന്റെ നിലനില്‍പ്പിന് ആധാരമായി വര്‍ത്തിക്കുന്ന ഒരു ആദിമ ചോതനയാണ് ലൈംഗികത. ഒരേസമയം, മോഹനവും ജീവശാസ്ത്രപരവുമായി വളരെ ഏറെ പ്രാധാന്യമുള്ള ഈ ചോദനയെ കുറിച്ച് നിരവധി തെറ്റിദ്ധാരണങ്ങള്‍ ഉണ്ട്. ധാത്ത് സിന്‍ഡ്രോം അല്ലെങ്കില്‍ സെമന്‍ലോസ് ആങ്സൈറ്റി ഇതിന് ഉത്തമ ഉദാഹരണമാണ്. പുരുഷനില്‍ നിന്നും ശുക്ലം പുറത്തു പോകുമ്പോള്‍ ക്ഷീണവും അവശതയും അനുഭവപ്പെടുന്നു എന്ന് പൊതുവെ തെറ്റിദ്ധാരണ ഉണ്ടാകാറുണ്ട്. ഇത് പല മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുന്നതാണ് ധാത്ത് സിന്‍ഡ്രോം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ, സാംസ്‌കാരികമായി നിലനില്‍ക്കുന്ന ഒരുതരം അവസ്ഥയാണിത്. നമ്മുടെ സംസ്‌കാരവും ചിന്താരീതിയും ഇഴചേര്‍ന്നിരിക്കുകയാണ് ഇത്.

ധാതു എന്ന സംസ്‌ക്യത പദത്തില്‍ നിന്നാണ് ധാത്ത് എന്ന വാക്ക് കടന്നു വരുന്നത്. തെക്കന്‍ ഏഷയിലെ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ കണ്ടു വരുന്നു. പുരാതന ആയുര്‍വേദ പാരമ്പര്യം, ഹിന്ദു മിത്തോളജി എന്നിവയിലൂടെ കടന്നുവന്ന ചില വിശ്വാസങ്ങളാണ് ഈ കള്‍ചര്‍ ബൗണ്ട് സിന്‍ഡ്രോമിന് ആധാരമായിട്ടുള്ളത്. ഏതാണ്ട് 1500 ബിസി കാലഘട്ടത്തില്‍ തന്നെ ഇതിന്റെ ആദിമമായ വിശ്വാസങ്ങള്‍ ഉടലെടുത്തിരുന്നു. നാം കഴിക്കുന്ന ഭക്ഷണം 40 ദിവസം എടുത്താണ് ഒരു തുളളി രക്തമായി മാറുന്നത്. ഇങ്ങനെ 40 തുള്ളി രക്തം ചേര്‍ന്നാണ ഒരു തുള്ളി ബോണ്‍മാരോ ഉണ്ടാകുന്നത്. 40 തുള്ളി ബോണ്‍മാരോ ചേര്‍ന്ന് ഒരു തുള്ളി സെമന്‍ ഉണ്ടാകുന്നു. ജീവനെ നിലനിര്‍ത്തുന്ന ഒന്നാണ് സെമന്‍ എന്ന വിശ്വാസത്തില്‍ നിന്നാണ് രോഗത്തിന്റെ വേരുകള്‍ കടന്നു വരുന്നത്. ശരീരത്തിന് ഏറെ പ്രധാനപ്പെട്ട സെമന്‍ പുറത്തു പോകുമ്പോള്‍ ആരോഗ്യ പ്രശ്നങ്ങള്‍, ലൈംഗിക മുരടിപ്പ് എന്നിവ ഉണ്ടാകുമെന്നും ഒരു കാലഘട്ടത്തില്‍ ആളുകള്‍ വിശ്വസിച്ചിരുന്നു. ഇന്നും യുവജനങ്ങള്‍ പോലും ഇത് വിശ്വസിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ചില ചെറുപ്പക്കാരില്‍ (5 മുതല്‍ 30) വളരെ പെട്ടെന്ന് മാസ്റ്റര്‍ബേഷനെ കുറിച്ചുള്ള തെറ്റിദ്ധാരണയായി ഇത് കടന്നു വരുന്നു. പിന്നീട് ഇത്തരക്കാര്‍ക്ക് താന്‍ എന്തോ പാപം ചെയ്യുന്ന പോലെ തോന്നുന്നു. ജീവിതത്തിന്‍റെ മറ്റ് ധര്‍മകളെ വിസ്മരിച്ച് ഒരു മാനസിക രോഗമായി പിന്നീട് ഇത് വളര്‍ന്നു വരുന്നു. പലരിലും ഡിപ്രഷന്‍, ഉത്കണ്ഠ, അമിതമായ തളര്‍ച്ച, ഉറക്ക കുറവ്, വിഷാദം, പാപബോധം എന്നിങ്ങനെ പലവിധ ലക്ഷണങ്ങളാണ് സെമന്‍ പുറത്തു പോകുമ്പോള്‍ പലര്‍ക്കും ഉണ്ടാകുന്നത്. അപൂര്‍വം ചില സ്ത്രീകളിലും ഇങ്ങനെ കാണാറുണ്ട്. ലൂപോറിയ അസ്ഥിയുരുകുന്നതാണെന്ന് തെറ്റിദ്ധരിക്കുന്ന സ്ത്രീകളും കുറവല്ല. 1960 കളിലാണ് നരേന്ദ്രവീക്ക് എന്ന ഇന്ത്യന്‍ ഡോക്ടര്‍ ധാതു എന്ന സംസ്‌ക്യത പദത്തില്‍ നിന്ന് രോഗത്തിന്റെ പേര് രൂപകല്‍പന ചെയ്തു. ഇത് സംബന്ധിച്ച് നിരവധി പഠനങ്ങളും നടത്തിയിട്ടുണ്ട്.

തുടര്‍ച്ചയായി മനസിലേക്ക് കടന്നു വരുന്ന ചിന്തകള്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. സിബിറ്റി ആണ് ഏറ്റവും മികച്ച ചികിത്സ. ആവ്യക്തിയുടെ പ്രശ്നങ്ങളെ വ്യക്തമായി കേള്‍ക്കുകയും അത് രൂപപ്പെട്ടത് എങ്ങനെയെന്ന് ചോദിച്ച് മനസിലാക്കി ആ വ്യക്തിക്ക് അനുയോജ്യമായ ടെയ്ലര്‍ മേഡ് തെറാപ്പി ചെയ്യാവുന്നതാണ്. സെക്സ് എജ്യുക്കേഷന്‍ ഇതിന്റെ ഒരു ഭാഗമാണ്. ജീവശാസ്ത്രപരമായ കാര്യങ്ങളെ വിശദീകരിക്കുക വഴി പലര്‍ക്കും പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. എന്നാല്‍ ചിലരില്‍ വിഷാദ രോഗത്തിന്റെ തലത്തിലേക്ക് എത്തിയേക്കാം. അങ്ങനെയുള്ളവരില്‍ ഔഷധ ചികിത്സ ആവശ്യമാണ്. SSRIC ചില വിഷാദ വിരുദ്ധ ഔഷധങ്ങള്‍ ഇവര്‍ക്ക് നല്‍കേണ്ടതായി വരുന്നു. ഫലപ്രദമായി ഈ കള്‍ചര്‍ബൗണ്ട് സിന്‍ഡ്രോമിനെ തടയാവുന്നതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.