spot_img

എന്താണ് അഫാസിയ?; ഈ അവസ്ഥയ്ക്ക് കാരണമാകുന്നുത് എന്ത് ?

ഒരാള്‍ക്ക് തന്റെ ഭാഷ ക്യത്യമായി ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന ന്യൂറോളജിക്കല്‍ കണ്ടീഷനാണ് അഫാസിയ. തലച്ചോറിന് ചില വാക്കുകള്‍ ക്യത്യമായി സംസാരത്തിലൂടെ പുറത്തെത്തിക്കാന്‍ സാധിക്കാതെ വരുന്നു. അഫാസിയ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് സംസാരിക്കാനും എഴുതാനും വായിക്കാനും കാര്യങ്ങള്‍ ഗ്രഹിക്കാനും തെറ്റിപ്പോയ വാക്കുകള്‍ ക്യത്യമായി പറയാനും ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. തലച്ചോറിലുണ്ടാകുന്ന ക്ഷതങ്ങളാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. അഫാസിയ തന്നെ പലതരമുണ്ട്.

വെര്‍നിക് അഫാസിയ: ഭാഷ ഉള്‍പ്പെടെയുള്ളവ തലച്ചോര്‍ കൈകാര്യം ചെയ്യുന്ന ഭാഗമാണ് വെര്‍നിക്. ഈ ഭാഗത്ത് ക്ഷതം സംഭവിക്കുന്ന ഒരാള്‍ക്ക് പറയുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ക്യത്യമായ ഒരു താളത്തില്‍ ഇത്തരക്കാര്‍ക്ക് സംസാരിക്കാന്‍ കഴിയുമെങ്കിലും ഭാഷയുടെ ഘടന സാധാരണ നിലയില്‍ ആവുകയില്ല. വാക്കുകള്‍ വായിക്കാനും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്.

ബ്രോക്ക അഫാസിയ: തലച്ചോറിന്റെ ഇടതു വശമാണ് ബ്രോക്ക. ഈ ഭാഗത്ത് ക്ഷതമേല്‍ക്കുന്ന ആളുകള്‍ക്ക് കേള്‍ക്കുന്ന കാര്യങ്ങള്‍ മനസിലാകുകയും എങ്ങനെയാണ് തിരികെ സംസാരിക്കേണ്ടതെന്ന് അറിയുകയും ചെയ്യാം. എന്നാല്‍ സംസാരിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് ക്യത്യമായ വാക്കുകള്‍ കിട്ടില്ല. എഴുതുന്ന സമയത്തും ഇവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകും.

അനോമിക് അഫാസിയ: ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്ക് കാര്യങ്ങള്‍ ക്യത്യമായി ഓര്‍മ്മിക്കാന്‍ സാധിക്കില്ല. ഇവര്‍ക്ക് ഭാഷ ക്യത്യമായി വഴങ്ങുമെങ്കിലും എന്താണ് ഇവര്‍ മറ്റുള്ളവരോട് സംവദിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മനസിലാകണമെന്നില്ല. പേന ആവശ്യമുണ്ട് എങ്കില്‍ എഴുതുന്ന.. അത് വേണം.. അങ്ങനെയൊക്കെയാകും സംസാരിക്കുക.

കണ്ടക്ഷന്‍ അഫാസിയ: ഒരു വാക്കോ വാക്യമോ വീണ്ടും ഉച്ചരിക്കാന്‍ ശ്രമിക്കുമ്പോള്‍ തെറ്റുന്ന അവസ്ഥയാണിത്. എന്താണ് പറയുന്നതെന്നും അതിന്റെ അര്‍ത്ഥവും മനസിലാക്കാനുള്ള ശേഷിയും ഇവര്‍ക്ക് ഉണ്ടായിരിക്കും.

ഗ്ലോബല്‍ അഫാസിയ: എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. വളരെ എളുപ്പമുള്ള വാക്കുകള്‍ പോലും ഇത്തരക്കാര്‍ക്ക് ബുദ്ധിമുട്ടുള്ളതായി തോന്നും. അവര്‍ക്ക് അറിയാവുന്ന വാക്കുകള്‍ മാത്രമായിരിക്കും തുടര്‍ച്ചയായ സംസാരങ്ങളില്‍ ഉപയോഗിക്കുക.

ബ്രെയ്ന്‍ ട്യൂമര്‍, പക്ഷാഘാതം, തലയ്ക്കേറ്റ മാരകമായ പരിക്ക്, ന്യൂറോളജിക്കല്‍ കണ്ടീഷനിലുണ്ടാകുന്ന മാറ്റങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇത്തരം അവസ്ഥകള്‍ക്ക് കാരണം. പക്ഷാഘാതമുള്ള മൂന്നില്‍ ഒരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അഫാസിയ കണ്ടു വരാറുണ്ട്. എല്ലാത്തരം പ്രായക്കാരിലും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. 65 ന് മുകളില്‍ പ്രായമുള്ളവരിലാണ് ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത്. ഇത്തരക്കാരില്‍ അല്‍ഷിമേഴ്സ് വരാനുള്ള സാധ്യതയും ഏറെയാണ്.

അഫാസിയ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ക്യത്യമായി തങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ വലിയ താമസമുണ്ടാകില്ല. തലച്ചോറിനേറ്റ ആഘാതം മൂലം കാര്യങ്ങള്‍ കൂടുതല്‍ വഷളായേക്കാം. ചില കേസുകളില്‍ സ്പീച്ച് തെറാപ്പി, ലാഗ്യേജ് തെറാപ്പി എന്നിവയിലൂടെ ആളുകളെ ഭേതമാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തലച്ചോറിനുണ്ടായ ക്ഷതത്തിന്റെ അളവും പ്രായവും ഈ അവസ്ഥയില്‍ നിന്ന് പുറത്തുകടക്കുന്നതിനെ ബാധിക്കുന്ന വിഷയങ്ങളാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.