എപ്പോഴെങ്കിലും നമ്മുടെ കണ്ണുകളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ഒരുപക്ഷേ ലോകത്തോടുള്ള നമ്മുടെ ഇടപെടലുകളെ പോലും നമ്മുടെ കാഴ്ചകള്‍ സ്വീധീനിച്ചേക്കും. കാരണം നമ്മുടെ കാഴ്ചയും അതിന്റെ വ്യക്തതയുമൊക്കെ ലോകത്തോടുള്ള നമ്മുടെ കാഴ്ചപ്പാടുമായി വളരേയേറെ അടുത്തുനില്‍ക്കുന്നതാണ്. ഉറക്കമൊഴികെയുള്ള സമയങ്ങളിലൊക്കെ നമ്മുടെ എല്ലാവിധ പ്രവര്‍ത്തനങ്ങളിലും കാഴ്ചയ്ക്ക് വലിയൊരു പങ്കുണ്ട്.
ഏതാണ്ട് 25 കോടി ജനങ്ങള്‍ ഏതെങ്കിലും തരത്തില്‍ കാഴ്ച വൈകല്യങ്ങളുമായി പ്രയാസപ്പെടുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 50 ശതമാനമാളുകളും രോഗനിര്‍ണയം ചെയ്യാത്തതും ചികിത്സയില്ലാത്തതുമായ റിഫ്രാക്ടീവ് പ്രശ്നങ്ങള്‍, കാഴ്ചക്തി പ്രശ്നങ്ങള്‍, ആസ്റ്റിഗ്മാറ്റിസം എന്നിവ കാരണമാണ് കാഴ്ചവൈകല്യമനുഭവിക്കുന്നത്.
എന്താണ് 20 / 20 കാഴ്ച (സാധാരണ കാഴ്ച)
കാഴ്ച പരിശോധിക്കാന്‍ നേത്രരോഗ വിദഗ്ധനെ സമീപിക്കുകയാണെങ്കില്‍ അദ്ദേഹം നിങ്ങളോട് 20 അടി ദൂരത്തിലുള്ള സ്നെല്ലെന്സ് ബോര്‍ഡ് വായിക്കാനാണ് ആവശ്യപ്പെടുക. അത് സുഗമമായി വായിക്കുകയാണെങ്കില്‍ നിങ്ങളുടെ കാഴ്ച 20 / 20യാണ്. അതായത് നിങ്ങളുടെ കാഴ്ചയ്ക്ക് യാതൊരു പ്രശ്നവുമില്ല എന്ന് സാരം. സാധാരണ കാഴ്ച വൈകല്യമില്ലാത്ത ജനങ്ങള്‍ക്ക് 20 / 20 കാഴ്ചയാണുണ്ടാവുക.
20 / 30 കാഴ്ച മുതിര്‍ന്നവരില്‍
സാധാരണ കാഴ്ചശക്തിയുള്ള ഒരാള്‍ 30 അടി ദൂരത്തില്‍തന്നെ വ്യക്തമായി കാണുന്ന വസ്തുവിനെ 20 അടി അകലത്തില്‍ മാത്രം കാണുന്ന അവസ്ഥയെയാണ് 20 / 30 കാഴ്ചയെന്ന് പറയുന്നത്.
ഇത്തരത്തില്‍ കാഴ്ചാ പ്രശ്നങ്ങളുള്ളവരുടെ എണ്ണം വളരെ വലുതാണ്. ലോകത്തില്‍ യാതൊരു തിരുത്തലുകളും കൂടാതെയുള്ള 20/20 കാഴ്ച വെറും 35 ശതമാനം പേര്‍ക്ക് മാത്രമാണെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണടകള്‍, ലെന്‍സ്, ശസ്ത്രക്രിയ തുടങ്ങിയ തിരുത്തലുകള്‍ ഉപയോഗിച്ച് 75 ശതമാനം പേര്‍ക്ക് മാത്രമാണ് ലോകത്ത് മികച്ച കാഴ്ച ലഭിക്കുന്നുള്ളൂ. ബാക്കി 25 ശതമാനം പേര്‍ക്ക് മികച്ച കാഴ്ച പ്രയാസമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
നിങ്ങള്‍ക്ക് 20/30 കാഴ്ചയാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുന്നില്ലെങ്കില്‍ കണ്ണട വയ്ക്കേണ്ടതില്ല. എന്നാല്‍ കണ്ണുകള്‍ക്ക് ബുദ്ധിമുട്ടും തലവേദനയും ഉണ്ടാവുകയാണെങ്കില്‍ നിങ്ങള്‍ നേത്രരോഗ വിദഗ്ധനെ കണ്ട് കണ്ണടകളോ ലെന്‍സോ ഉപയോഗിക്കണം.
20/30 കാഴ്ച കുട്ടികളില്‍
അപൂര്‍ണമായ കാഴ്ചയോടെയാണ് ഈ ലോകത്തേക്ക് ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത്. ഒരു വയസു വരെ വിദൂര വസ്തുക്കള്‍ വ്യക്തമായി കാണാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ടാവില്ല. മൂന്ന് വയസാകുമ്പോള്‍ തന്നെ 20/40 കാഴ്ചയും അഞ്ചാx വയസില്‍ ഇത് 20/30 കാഴ്ചയായി വികസിക്കുകയും ചെയ്യും. ഏഴ്, എട്ട് വയസുവരെ കുട്ടികളുടെ കാഴ്ചശക്തി സ്വയം ശരിയാകുമെന്ന് തോന്നിയാല്‍ മിക്ക നേത്രരോഗ വിദഗ്ധന്മാരും കണ്ണട നിര്‍ദേശിക്കാറില്ല. എന്നാല്‍ ഏഴ് വയസിന് ശേഷവും കാഴ്ച ശക്തി കൂടുന്നില്ലെങ്കില്‍ കുട്ടികള്‍ കണ്ണട ഉപയോഗിക്കേണ്ടതായി വരുന്നു.
കാഴ്ചാ പ്രശ്നങ്ങള്‍ എങ്ങനെ തടയാം
കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇലക്കറികള്‍, നിറമുള്ള പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയിലാണ് കൂടുതലായും കരോട്ടിനോയിഡുകളുടെ സാന്നിധ്യമുള്ളത്. ചെറുപ്പം മുതലേ ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിച്ചാല്‍ ഒരുപരിധി വരെ കാഴ്ച പ്രശ്നങ്ങള്‍ തടയാം
ടെലിവിഷന്‍, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ എന്നിവയുടെ ഉപയോഗം ഒരു മണിക്കൂറായി കുറയ്ക്കുക. അമിതമായ സ്ക്രീന്‍ ഉപയോഗം മുതിര്‍ന്നവര്‍ക്കും ദേശമാകും.
ടി.വി കാണുമ്പോള്‍ 9 അടി അകലം പാലിക്കുക.
വ്യായാമങ്ങള്‍, വിനോദ കളികള്‍ തുടങ്ങിയവയ്ക്ക് സമയം കണ്ടെത്തുക.
കായിക വിനോദങ്ങള്‍, നീന്തല്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുമ്പോള്‍ കണ്ണിന്റെ സുരക്ഷയ്ക്ക് ആവശ്യമായ കണ്ണട പോലുള്ളവ ധരിക്കുക.
സംരക്ഷണം കൊണ്ടും ഉപയോഗം കൊണ്ടും മനുഷ്യ ശരീരത്തില്‍ പഞ്ചേന്ദ്രിയങ്ങളില്‍ വളരെ പ്രധാനപ്പെട്ട അവയവമാണ് കണ്ണ്. നമ്മുടെ ജീവിതത്തിന്റെ അവസാനം വരെ കണ്ണ് നമ്മുടെ വഴികാട്ടിയായാണ് നിലകൊള്ളുന്നത്. അതിനാല്‍ തന്നെ അതിന്റെ സംരക്ഷണം വളരെയധികം പ്രധാനവുമാണ്.
ചെറിയ കാഴ്ചക്കുറവ് നമ്മെ അത്രമേല്‍ ബാധിക്കുമെന്നതിനാല്‍ തന്നെ കൃത്യമായി നേത്രരോഗ വിദഗ്ധരെ സമീപിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും ചെയ്താല്‍ കാഴ്ചാ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാം. ഒരുപക്ഷേ ചെറിയ അശ്രദ്ധ മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മുടെ വര്‍ണാഭമായ ജീവിതത്തെ അന്ധതയിലേക്കെത്തിക്കും.