ജിം വര്‍ക്ക്ഔട്ടിന് മുമ്പും ശേഷവും ആഹാരം കഴിക്കുന്നതിനെ സംബന്ധിച്ച് പലര്‍ക്കും തെറ്റായ ധാരണകളാണ് ഉള്ളത്. ഇതു കൊണ്ട് തന്നെ കഠിന വ്യായാമത്തിന്റെ ശരിയായ ഗുണം പലപ്പോഴും ലഭിക്കാതെ പോകുന്നു. വ്യായാമത്തിന് എത്ര സമയം മുമ്പ് ഭക്ഷണം കഴിക്കണമെന്ന കാര്യത്തില്‍ പോലും പലര്‍ക്കും ശരിയായ അറിവില്ല.
വ്യായാമത്തിന് എത്ര സമയം മുമ്പ് ഭക്ഷണം കഴിക്കണമെന്ന കാര്യം പലതിനെയും ആശ്രയിച്ചാണ് തീരുമാനിക്കുന്നത്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ്, എന്ത് തരം ഭക്ഷണം, ഫിറ്റ്നെസ് ലക്ഷ്യം എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇവ വിലയിരുത്തുന്നതിന് സാധിക്കൂ. ലഘു ഭക്ഷണത്തിന് ശേഷം 1-2 മണിക്കൂറിനു ശേഷം ജിം വര്‍ക്ക്ഓട്ട് ചെയ്യാം. അതേ സമയം സമൃദ്ധമായ ഭക്ഷണത്തിന് ശേഷമാണെങ്കില്‍ 2-3 മണിക്കൂറിനു ശേഷമായിരിക്കണം വര്‍ക്ക്ഔട്ട് ചെയ്യേണ്ടത്.
കൊഴുപ്പിനാണ് ദഹനത്തിന് കൂടുതല്‍ സമയം ആവശ്യം. അതിനാല്‍ കുറഞ്ഞ അളവില്‍ കൊഴുപ്പുള്ള ഭക്ഷണമാണ് ഉത്തമം. കുറച്ച് പ്രോട്ടീനും കൂടുതല്‍ നാരുകളും (ഫൈബര്‍) അടങ്ങിയ ഭക്ഷണക്രമം നല്ലതാണെന്ന് വിദ്ഗധര്‍ പറയുന്നു.
ഏത്തപ്പഴവും ആല്‍മണ്ട് ബട്ടറും, .പാലും ബ്രേക്ക്ഫ്ഫാസ്റ്റ് സെറിയലും, ഓട്ട്മീല്‍, ഫ്രൂട്ട് സലാഡ്, ആപ്പിളും വാള്‍നട്ടും തുടങ്ങിയ കോമ്പിനിഷനാണ് വര്‍ക്കൗട്ടിനു മുമ്പ് കഴിക്കാന്‍ ഉത്തമം.
വ്യായാമത്തിനു ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ സമയത്തിനുള്ളില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ഗ്രില്‍ഡ് ചിക്കനും ധാരാളം പച്ചക്കറികളും, പച്ചക്കറികളും ചീസും മുട്ടയുടെ വെള്ളക്കരുവിന്റെ ഓംലെറ്റും, ചപ്പാത്തിയും നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളും കപ്പലണ്ടിയും, ഡ്രൈഫ്രൂട്ടുകള്‍, നട്‌സ്, പയറുകള്‍ പോലെ സസ്യജന്യമായ പ്രോട്ടീന്‍, മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ എന്നിവയാണ് ജിമ്മില്‍ നിന്ന് തിരിച്ചെത്തിയ ശേഷം കഴിക്കാവുന്ന മികച്ച ഡയറ്റ്.