spot_img

കഷണ്ടി തടയാം; ഇതാ ചില വഴികൾ

അസൂയയ്ക്കും കഷണ്ടിക്കും മരുന്നില്ലെന്നാണ് പഴമക്കാർ പറയുന്നത. അസൂയയുടെ കാര്യം അവിടെ നിക്കട്ടെ.. നമുക്ക് കഷണ്ടിയെ കുറിച്ച് പറയാം. ചെറുപ്പക്കാരിൽ നിരവധിപേർ അനുഭവിക്കുന്ന പ്രശ്‌നമാണ് കഷണ്ടി. ഒന്നു ശ്രദ്ധിച്ചാൽ ഭീകരമായ അവസ്ഥയിൽ നിന്നും തലയെ രക്ഷിക്കാവുന്നതാണ്. കഷണ്ടി വന്ന് മുഴുവൻ മുടിയും പോയശേഷം എന്തെങ്കിലും ചെയ്യുന്നതിന് മുൻപേ മുടികൊഴിച്ചിൽ  തടയുന്നതാണ് ഉത്തമം

സവാള നീര്

പുതിയ മുടി വളരാൻ ഏറ്റവും നല്ല ഒരു മാർഗത്തിനായി അധികം ഒന്നും അലയേണ്ട.. അടുക്കളയിലേക്ക് നടക്കുക. ചുവന്ന സവാളകൾ കണ്ടില്ലേ.. അതുതന്നെയാണ് മാർഗം. മുടിപൊഴിച്ചിലിനൊപ്പം പുതിയ മുടി വളരാത്തതാണ് പലരുടേയും പ്രശ്‌നം. ഇത് സവാളകൊണ്ട് പരിഹരിക്കാം. സവാള ഞെരടി അതിന്റെ നീര് ആവശ്യത്തിന് എടുക്കുക. ഇത് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. അതിന് ശേഷം നല്ലൊരു ഷാമ്പൂ ഉപയോഗിച്ച് ചെറു ചൂടുവെള്ളത്തിൽ കഴുകുക. മാറ്റം തിരിച്ചറിയാം.. 

 

വെളുത്തുള്ളി നീര്

സവാളയെ പോലെ തന്നെ മുടി വളരാൻ ഏറെ സഹായിക്കുന്നതാണ് വെളുത്തുള്ളിയും. സൾഫർ അടങ്ങിയ വെളുത്തുള്ളിയുടെ നീര് കഷണ്ടിക്ക് ഉത്തമ ഔഷധമാണ്. വെളുത്തുള്ളിയുടെ നീരെടുത്ത് അതിൽ കുറച്ച് വെളിച്ചെണ ചേർത്ത് ചെറുതായി ചൂടാക്കുക. ഈ മിശ്രിതം നന്നായി തണുത്തതിന് ശേഷം തലയോട്ടിയിൽ നന്നായി പുരട്ടുക. 30 മിനിറ്റിന് ശേഷം തണുത്തവെളളത്തിൽ തല കഴുകുക. 

ഗ്രീൻ ടീ

ഗ്രീൻ ടീ ശരീരത്തിനുള്ളിലെ മാലിന്യങ്ങളെ പുറന്തള്ളുന്നതുപോലെ മറ്റ് പല ഉപയോഗങ്ങളുമുണ്ട്. അതിലൊന്നാണ് മുടി കൊഴിച്ചിൽ. കഷണ്ടിയിലേക്ക് അടുക്കുകയാണെന്ന് തോന്നുന്നവർക്ക് ആശ്രയിക്കാവുന്ന ഒന്നാണ് ഗ്രീൻ ടീ. ചായ ദിവസവും കുടിയ്ക്കുന്നത് ഉത്തമമാണ്. അതിനൊപ്പം തന്നെ കുറച്ച് ഗ്രീൻ ടീ തണുത്തതിന് ശേഷം ഒരു കോട്ടൺ തുണിയിൽ മുക്കിവെച്ച് അത് തലയിൽ വെക്കുക. ഒരു മണിക്കൂറിന് ശേഷം അത് മാറ്റി തല കഴുകുക.

ചെമ്പരത്തി

ചെമ്പരത്തി താളിയും, ചെമ്പരത്തി പൂവിട്ട എണ്ണയുമെല്ലാം പഴയ കാലത്തെ ശീലങ്ങളാണെങ്കിലും ഇന്നും അവയ്ക്ക് പ്രാധാന്യം ഉണ്ട്. മുടി പൊഴിച്ചിൽ കുറച്ച് സമദ്ധമായ മുടി വളരാൻ വളരെയേറെ സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. വെളിച്ചെണ്ണയ്‌ക്കൊപ്പം കുറച്ച് ചെമ്പരത്തിയുടെ ഇതളുകൾ നന്നായി യോജിപ്പിച്ചതിന് ശേഷം തലയോട്ടിയിൽ നന്നായി തേച്ച്പിടിപ്പിക്കുക. 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. 

ആൽമണ്ട് ഓയിൽ

ആൽമണ്ട് കഴിയ്ക്കുന്നത് ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യവും സംരക്ഷണവും പ്രദാനം ചെയ്യുന്നു. അതിനൊപ്പം തന്നെ ആൽമണ്ട് ഓയിലും മുടിയുടെ വളർച്ചയ്ക്കായി ഉപയോഗിക്കാം. മുടിയുടെ അറ്റം പിളരുന്നത്, താരൻ എന്നിവ ഒഴിവാക്കാൻ ആൽമണ്ട് ഓയിൽ പതിവാക്കാവുന്നതാണ്. മുടിയുടെ വളർച്ചയ്ക്ക് ഇവ ഉത്തമമാണ്. ആൽമണ്ട് ഓയിൽ തലയിൽ നന്നായി തേച്ച് പിടിപ്പിച്ചതിന് ശേഷം രാത്രി കിടക്കുക. രാവിലെ ഷാമ്പൂ ഉപയോഗിച്ച് ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.