spot_img

വാക്സിങ് : വേദന കുറക്കാന്‍ ചില വഴികള്‍

താരതമ്യേന പുതിയ ഫാഷനാണ് വാക്സിങ്. ശരീരത്തിലെ രോമം നീക്കുന്നതില്‍ ഏറ്റവും വേദനയുള്ള പ്രക്രിയയും ഇതുതന്നെ. എന്തെങ്കിലും ചടങ്ങുകള്‍ക്കോ പാര്‍ട്ടികള്‍ക്കോ പോകുന്നതിനു മുന്നോടിയായി പലരും വാക്സ് ചെയ്യാറുണ്ട്. ബ്യൂട്ടി പാര്‍ലറുകളില്‍ പോയി വാക്സ് ചെയ്യുന്നവരും വീടുകളിലിരുന്ന് സ്വന്തമായി ചെയ്യുന്നവരുമുണ്ട്. രാസവസ്തുക്കള്‍ ഒഴിവാക്കിയുള്ള വാക്സിങ് രീതിയാണ് നല്ലത്.

വാക്സിങ് ചെയ്യുമ്പോഴുള്ള വേദന കുറക്കാന്‍ ചില വഴികളുണ്ട്. അവ ഏതെല്ലാമെന്നു നോക്കാം.

1. ആര്‍ത്തവ സമയത്ത് വാക്സിങ് ചെയ്യാതിരിക്കുക
സ്ത്രീകളുടെ ശരീരം ഏറ്റവും മൃദുലമായിരിക്കുന്ന സമയമാണ് ആര്‍ത്തവം. ആ സമയത്ത് ഈസ്ട്രജന്റെ അളവ് ശരീരത്തില്‍ കൂടുതലായിരിക്കുന്നതിനാല്‍ ചെറിയ വേദന പോലും വലുതായി അനുഭവപ്പെടുന്നു. അതിനാല്‍ ആര്‍ത്തവ സമയത്ത് വാക്സിങ് ഒഴിവാക്കി അടുത്ത ദിവസങ്ങളിലേക്ക് നീക്കിവെക്കുക.

2. പഞ്ചസാര ലായനി
വാക്സിങ് തൊലിയില്‍ ചെയ്യുന്നതുകൊണ്ടാണ് കഠിനമായ വേദന അനുഭവപ്പെടുന്നത്. എന്നാല്‍ പഞ്ചസാര ലായനി നേരിട്ട് രോമങ്ങളില്‍ പ്രവര്‍ത്തിച്ച് അവയെ ഇളകിവരാന്‍ സഹായിക്കുന്നു.
ഒരു കപ്പ് പഞ്ചസാരയും തേനും ചെറുനാരങ്ങാ നീരും ചേര്‍ത്ത് തിളപ്പിച്ച് നേരിട്ടോ ഒരു കോട്ടണ്‍ തുണിയോ ഉപയോഗിച്ച് രോമ ഭാഗത്ത് പുരട്ടുന്നത് വേദനയില്ലാതെ രോമങ്ങള്‍ ഇളകിവരാന്‍ സഹായിക്കും.

3. ഈര്‍പ്പം നിലനിര്‍ത്തുക, മൃതചര്‍മം നീക്കുക
വാക്സിങിനു മുന്‍പ് മൃതചര്‍മം നീക്കുന്നത് പ്രധാനമാണ്. എന്നാല്‍ മൃതചര്‍മം നീക്കുന്നതും രോമം നീക്കുന്നതും ഒരേസമയം ചെയ്താല്‍ വേദന കൂടുതലായിരിക്കും. അതിനാല്‍ വാക്സിങിന് 24 മണിക്കൂര്‍ മുന്‍പ് മൃതചര്‍മം നീക്കുക.
ചര്‍മം വരണ്ടതോ മൊരി പിടിച്ചതോ ആണെങ്കില്‍ വാക്സിങിനു ശേഷം കുളിച്ച് ചര്‍മത്തില്‍ എന്തെങ്കിലും ക്രീമുകളോ മറ്റോ പുരട്ടി ഈര്‍പ്പം നിലനിര്‍ത്തുക. മൃതചര്‍മം നീക്കുന്നതിനു തൊട്ടുമുന്‍പ് ഇത് ചെയ്യരുത്. മണിക്കൂറുകള്‍ക്ക് മുന്‍പു വേണം ചെയ്യാന്‍.

4. സംഗീതം കേള്‍ക്കുക
വാക്സിങിനു പോകുമ്പോള്‍ ഹെഡ് ഫോണ്‍ കൈയില്‍ കരുതുക. ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ടാല്‍ വേദന അനുഭവപ്പെടുന്നതിന്റെ തോത് കുറയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
മ്യൂസിക് തന്നെ കേള്‍ക്കണമെന്നില്ല, ഇഷ്ടമുള്ള ഓഡിയോ ബുക്കുകളോ പോഡ്കാസ്റ്റോ എന്തുമാവാം.

5. വേദനസംഹാരികള്‍
വേദന സഹിക്കാവുന്നതിനുമപ്പുറമാണെങ്കില്‍ പരമ്പരാഗത വേദന സംഹാരി മാര്‍ഗങ്ങള്‍ തേടാം. വാക്സിങിനു 30 മിനിറ്റ് മുന്‍പ് എന്തെങ്കിലും ക്രീമുകള്‍ പുരട്ടുകയോ ഒരു മണിക്കൂര്‍ മുന്‍പ് വേദന സംഹാരി മരുന്നുകള്‍ കഴിക്കുകയോ ചെയ്യാം. ഈ രണ്ടു മാര്‍ഗങ്ങളും വേദന നന്നായി കുറക്കും. വളരെ മൃദുലമായ ചര്‍മമുള്ളവരും മറ്റെന്തെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവരും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വേദന സംഹാരികള്‍ ഉപയോഗിക്കുക.

6. സ്ഥിരമായി വാക്സ് ചെയ്യുക
സ്ഥിരമായി വാക്സ് ചെയ്യുന്നത് വാക്സിങ് പ്രക്രിയ എളുപ്പമാക്കും. വേദനയോട് സഹിഷ്ണുത ഉണ്ടാവാനും ഇത് നല്ലതാണ്. വീട്ടിലിരുന്നാണ് വാക്സിങ് ചെയ്യുന്നതെങ്കില്‍ രോമം വളരുന്നതിന്റെ എതിര്‍ദിശയിലേക്കു വാക്സ് ചെയ്യാന്‍ ശ്രദ്ധിക്കണം.

7. വാക്സിങിനു മുന്‍പ് കഫീന്‍ ഉപയോഗിക്കരുത്
വാക്സിങ് ചെയ്യുന്ന ദിവസം കഫീന്‍ ഒഴിവാക്കുന്നതാണ് നല്ലത്. രാവിലത്തെ ഒരു കപ്പ് കാപ്പി ഉള്‍പ്പെടെ. കഫീന്‍ വേദന സഹിക്കാനുള്ള ക്ഷമത കുറക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

വീട്ടിലിരുന്ന് സ്വയം വാക്സ് ചെയ്യുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്. വേദന കുറക്കാന്‍ പ്രൊഫഷണലുകളുടെ സഹായം തേടുന്നതാണ് ഉചിതം

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.