spot_img

കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ പഴയത് തന്നെയെന്ന് ഗവേഷകരും

ഒടുവില്‍ ഗവേഷകരും കുട്ടികളിലെ അമിത വണ്ണം കുറയ്ക്കുന്നതിനുള്ള കാലങ്ങളായി അനുവര്‍ത്തിക്കുന്ന മാര്‍ഗങ്ങള്‍ ശരിയാണെന്ന് സമ്മതിച്ചു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് നടന്നോ അല്ലെങ്കില്‍ സൈക്കിള്‍ സവാരി ചെയ്‌തോ ആണോ? നിങ്ങളുടെ ഉത്തരം അതെ എന്ന് ആണെങ്കില്‍ ഇതാ നിങ്ങളുടെ കുട്ടികള്‍ക്ക് പൊണ്ണത്തടിയുണ്ടാകില്ല. അഥവാ അതിനുള്ള സാധ്യത വിരളമാണ്.

കാര്‍ അല്ലെങ്കില്‍ പൊതു ഗതാഗതം സംവിധാനം ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് പൊണ്ണത്തടി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരക്കാരില്‍ അമിത വണ്ണമുള്ളവരാണ് കൂടുതല്‍. അതേസമയം പതിവായി സൈക്കിള്‍ ഉപയോഗിച്ചും നടന്നും വരുന്ന കുട്ടികളില്‍ ശരീരത്തിലെ കൊഴുപ്പ് കുറഞ്ഞിട്ടുണ്ട്. ഇവര്‍ കൂടുതല്‍ ഊര്‍ജ്ജസ്വലരാണ്.

ബി.എം.സി പബ്ലിക് ഹെല്‍ത്ത് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വര്‍ഷങ്ങളായി കുട്ടികളിലെ അമിത വണ്ണം കുറയ്ക്കുന്നതായി നമ്മുടെ നാട്ടില്‍ മുതിര്‍ന്നവര്‍ ഉപദേശിക്കുന്ന ഈ മാര്‍ഗങ്ങള്‍ ഫലപ്രദമാണെന്ന് ഗവേഷകരും ശരിവച്ചതോടെ കൂടുതല്‍ ആരോഗ്യരമായ ജീവിതത്തിലേക്ക് ഇനി ശാസ്ത്രപിന്‍ബലത്തോടെ ചുവട് വയ്ക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.