spot_img

വെള്ളപ്പാണ്ട്; കാരണങ്ങളും ചികിത്സയും

വെള്ളപ്പാണ്ടുകള്‍ പലതരമുണ്ട്. വെളുത്ത നിറത്തിലുള്ള എല്ലാം വെള്ളപ്പാണ്ടുകളല്ല. ഇവയില്‍ ചികിത്സിക്കേണ്ടതും ചികിത്സ വേണ്ടാത്തതുമായിട്ടുള്ളവയുണ്ട്. വെള്ളപ്പാണ്ടുകള്‍ക്ക് പലതരം ചികിത്സാ രീതികളുണ്ട്.

എന്തു കൊണ്ടാണ് വെള്ളപ്പാണ്ട് വരുന്നത്
ശരീരത്തിനെ സ്വയം നശിപ്പിക്കുകയാണ് ശരീരം. കറുത്ത സെല്ലുകളെ ശരീരം സ്വയം നശിപ്പിക്കുന്നു. ഓട്ടോ ഇമ്യൂണ്‍ ഫിനോമിനന്‍ എന്ന് ഇതിനെ പറയുന്നു. വളരെ നിസാരമായ അസുഖമാണെങ്കിലും തൊലിപ്പുറത്തെ നിറവ്യത്യാസം സമൂഹം ഇന്നും അംഗീകരിച്ച് തന്നിട്ടില്ല. അത്തരക്കാരെ വലിയ രോഗികളായി ചിത്രീകരിക്കുന്നവരും കുറവല്ല. മരുന്ന് തേച്ച് അസുഖം ഭേതമാക്കാം, മരുന്ന് തേച്ച് വെയില്‍കൊണ്ട് രോഗം ഭേതമാക്കുന്നുണ്ട്. ഗുളിക കഴിച്ചും ശസ്ത്രക്രീയയിലൂടെയും രോഗം ഭേതപ്പെടുത്താന്‍ ഇക്കാലത്ത് സാധിക്കും.

വെള്ളപാണ്ടിന്റെ ശസ്ത്രക്രിയ
വെള്ളപാണ്ടുകളുടെ പാച്ചുകളില്‍ ചിലവ മരുന്ന് തേച്ചാല്‍ മാറുന്നവയല്ല. അങ്ങിനെ തന്നെ നില്‍ക്കും. രോമം വെള്ളത്തിറത്തിലായിരിക്കും. മെല്ലോസൈറ്റ് റിസര്‍വില്‍ ഇല്ലെന്നാണ് അതിന്റെ അര്‍ത്ഥം. ഈ സാഹചര്യങ്ങളില്‍ മറ്റ് ഭാഗങ്ങളില്‍ നിന്ന് കളര്‍ സെല്ലുകളെ ഇങ്ങോട്ടേക്ക് മാറ്റിവെക്കേണ്ടി വരുന്നു. പ്രത്യേകിച്ചും രോഗം പ്രകടമാകുന്ന ഭാഗങ്ങളില്‍ പെട്ടെന്ന് തന്നെ ഫലം കിട്ടാന്‍ ശസ്ത്രക്രീയ തന്നെയാണ് ഉത്തമം. പഞ്ച് ഗ്രാഫ്റ്റിങ്, സെല്ലുലര്‍ ഗ്രാഫ്റ്റിങ് തുടങ്ങിയ പല സര്‍ജറികളുമാണ് ചെയ്ത് വരാറുള്ളത്. 1. എംഎം പഞ്ചുകള്‍ മാറ്റി അവിടെ തൊലി വെക്കുക, ആ ഭാഗത്തെ തൊലിയുടെ നിറത്തിന് മാറ്റം വന്നേക്കാം. സക്ഷന്‍ ബ്ലിസ്റ്ററിങ് ഗ്രാഫ്റ്റര്‍, എമിഡര്‍മല്‍ ഭാഗം മാത്രം ഒരു കുമിള പോലെ ശരീരത്തില്‍ ഉണ്ടാക്കി, അതെടുത്ത് അസുഖം വന്ന ഭാഗത്തെ തൊലി കളഞ്ഞ് അതില്‍ വെച്ച് അവിടുന്ന് പ്രത്യുല്‍പാദനം നടത്താനുള്ള രീതിയിലേക്ക് നീങ്ങുന്നു.

കുറച്ച് ഭാഗത്ത് നിന്ന് തൊലിയെടുത്ത് കൂടുതല്‍ ഭാഗത്തേക്ക് കവര്‍ ചെയ്യാന്‍ പറ്റുമെന്നതാണ് മെലനോസൈറ്റ് ട്രാന്‍സ്പ്ലാന്റേഷന്‍ ടെക്നികിന്റെ ഗുണം. തൊലി കുറച്ചെടുത്ത് പല രീതികളിലൂടെ കളര്‍ സെല്ലുകളെ മാത്രം സെപ്പറേറ്റ് ചെയ്തിട്ട് അതിനെ അസുഖം വന്ന ഭാഗത്ത് വെച്ച് പിടിപ്പിക്കുന്നു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ രോഗം ഭേതമായി തുടങ്ങും. കൂടുതല്‍ ഏരിയകളിലേക്ക് രോഗം പടര്‍ന്ന് പിടിച്ചെങ്കില്‍ ഈ മാര്‍ഗമാണ് ഏറ്റവും മികച്ചത്. വെള്ളപാണ്ടുകളെ സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ പല തെറ്റായ വിവരങ്ങളും പ്രചരിക്കപ്പെടുന്നുണ്ട്. അവയില്‍ വീഴാതെ സൂക്ഷിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.