തീവ്രപരിചരണ വിഭാഗത്തിലുള്ള (ഐസിയു) രോഗികള്‍ക്ക് വിറ്റാമിന്‍ സി നല്‍കുന്നത് ഗുണകരമെന്ന് പഠനം. അതിലൂടെ അവരുടെ തീവ്രപരിചരണ വിഭാഗത്തിലെ കാലയളവ് കുറയ്ക്കുന്നതിന് സാധിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലും ഫിന്‍ലാന്‍ഡിലെ ഹെല്‍സിങ്കി യൂണിവേഴ്‌സിറ്റിയിലുമുള്ള ഗവേഷകരാണ് പഠനം നടത്തിയത്.
ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികളില്‍ വിറ്റാമിന്‍ സി ഉപയോഗിച്ച് സംയുക്ത പരിശോധന നടത്തി. 18 സുപ്രധാന നിയന്ത്രിത പരീക്ഷണങ്ങളാണ് ഗവേഷകര്‍ നടത്തിയത്. ഇതില്‍ 12 പേരുടെ ഐസിയുവിലെ കാലയളവ് കുറയ്ക്കുന്നതിന് വിറ്റാമിന്‍ സി സഹായിച്ചതായിട്ടാണ് ഗവേഷകര്‍ പറയുന്നത്. ശരാശരി 7.8 ശതമാനമായി ഐ.സി.യുവിലെ രോഗികളുടെ വാസം കുറയ്ക്കുന്നതിന് ഇതിലൂടെ സാധിച്ചുവെന്ന് ഗവേഷകര്‍ കണ്ടെത്തി.
ശരാശരി ദിവസേന 2 ഗ്രാം വായിലൂടെ വിറ്റാമിന്‍ സിയുടെ ഗുളിക നല്‍കിയത് വഴി 8.6 ശതമാനം ഐസിയുവില്‍ കഴിയുന്ന കാലയളവ് കുറഞ്ഞു. ഇത്തരത്തില്‍ ആറ് പരിശോധനകളാണ് നടത്തിയത്.
വൈറ്റമിന്‍ സി സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ പോഷകവുമാണ്. ഇതുവരെ ന്രടത്തിയ പരിശോധനകളില്‍ നിന്നുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ വിറ്റാമിന്‍ സി തീവ്ര പരിചരണ വിഭാഗത്തിലെ രോഗികള്‍ക്ക് നല്‍കാനാണ് തീരുമാനം. എന്നാല്‍ കൂടുതല്‍ പഠനങ്ങളും അതിന്റെ അഡ്മിനിസ്‌ട്രേഷനുകള്‍ക്ക് അനുയോജ്യമായ പ്രോട്ടോക്കോളുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.
വിറ്റാമിന്‍ സിക്ക് പ്രതിദിനം ആറ് മുതല്‍ എട്ടു ഗ്രാംവരെ ഉപയോഗിക്കുന്നത് സാധാരണ ജലദോഷത്തെ മറികടക്കുന്നതിന് സഹായിക്കുമെന്ന് പഠനങ്ങളുണ്ട്.
പ്രതിദിനം രണ്ടു ഗ്രാമിനേക്കാള്‍ ഉയര്‍ന്ന അളവില്‍ ഡോസ് തീവ്രപരിചരണ വിഭാഗത്തിലെ രോഗികള്‍ക്ക് നല്‍കിയാലുള്ള പ്രതികരണം പഠിക്കണം. വൈറ്റമിന്‍ സി ചികിത്സാ രംഗത്ത് വൈവിധ്യമാര്‍ന്ന രീതിയില്‍ ഉപയോഗിക്കാന്‍ സാധിക്കും. രോഗിയുടെ രോഗവസ്ഥക്ക് അതീതമായി ഐസിയുവില്‍ കഴിയുന്ന കാലയളവ് കുറയ്ക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്.