spot_img

വെര്‍ച്വല്‍ റിയാലിറ്റി ഗെയിമുകള്‍ ഉപയോഗിച്ചുള്ള ചികിത്സ വരുന്നു

ഓട്ടിസം, സ്‌കീസോഫ്രേനിയ, പാര്‍ക്കിന്‍സണ്‍സ് രോഗം എന്നിവയുടെ ചികിത്സയ്ക്ക് വെര്‍ച്വല്‍ റിയാലിറ്റി (VR) ഗെയിമുകള്‍ ഉപയോഗിക്കാമെന്ന് പഠനം. സയന്റിഫിക് റിപ്പോര്‍ട്ട് ജേണലില്‍ വിവരിച്ച ഈ സാങ്കേതിക വിദ്യ ആധുനിക ചികിത്സാ രീതിയില്‍ വലിയ മാറ്റത്തിന് കാരണമാകുമെന്ന് പ്രതീക്ഷക്കപ്പെടുന്നു. ഇത്തരം  രോഗികള്‍ക്ക് സമയ വ്യത്യാസം മനസ്സിലാക്കാന്‍ ഇതിലൂടെ സാധിക്കും. അത് അവരുടെ അവസ്ഥയില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാകും.

സമയ വ്യത്യാസം മനസ്സിലാക്കാന്‍ സാധിക്കുന്നതിലൂടെ ലോകവുമായി ഇടപഴകാനുള്ള പ്രാഥിമക കഴിവ് ഇത്തരം രോഗികള്‍ നേടിയെടുക്കുമെന്ന് കാനഡയിലെ വാട്ടര്‍ലൂ യൂണിവേഴ്‌സിറ്റിയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ സീമാസ് വെയ്ക്ക് പറഞ്ഞു.

ചില വ്യക്തികളുടെ ശരീരത്തിലെ ആന്തരിക ക്ലോക്ക് കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് സമയ വ്യത്യാസം മനസ്സിലാക്കുന്നതിന് അവര്‍ക്ക് പ്രതിബദ്ധം സൃഷ്ടിക്കുന്നു. പഠനത്തിലൂടെ ഈ വൈകല്യങ്ങള്‍ മറികടക്കുന്നതിന് എങ്ങനെ സാധിക്കുുമെന്ന് ഗവേഷകര്‍ മനസ്സിലാക്കാന്‍ കഴിയും. ഒപ്പം തലച്ചോറിനെ സമയം തിരിച്ചറിയുന്നതിന് പ്രാപ്തിയുള്ളതായി മാറ്റുന്നതിന് കഴിയുമെന്ന് ഗവേഷകരുടെ പ്രത്യാശ.

18 സ്ത്രീകളിലും 13 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്. തലച്ചോര്‍ സമയം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടയായിരുന്നു പഠനം. രോഗമില്ലാത്ത ആളുകളിലാണ് പഠനം നടത്തിയത്. ഗവേഷകര്‍ ഒരു വെര്‍ച്വല്‍ റിയാലിറ്റി ഗെയിം റോബോ റീകാല്‍ പഠനത്തിനായി ഉപയോഗിച്ചു. സമയം മനസ്സിലാക്കുന്നതിനുള്ള കഴിവ് അളക്കുന്നതായും മറ്റും ഗെയമില്‍ ചില റീ കാലിബ്രേഷന്‍ ഉപയോഗിച്ചിരുന്നു.

ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ശരീര പ്രവര്‍ത്തനങ്ങള്‍ക്ക് വിഷ്വല്‍ ഗെയമിന്റെ വേഗതക്കും സമയ ദൈര്‍ഘ്യത്തിനും അനുസൃതമായി മാറ്റം വന്നതായി കണ്ടെത്തി. വെര്‍ച്വല്‍ റിയാലിറ്റി ഗവേഷണത്തില്‍ പങ്കെടുത്തവരില്‍ 15 ശതമാനം പേര്‍ക്ക് ശരീരത്തിലെ ജൈവ സമയ ക്രമത്തില്‍ മാറ്റം വരുത്തുന്നതിന് കാരണമായി. ക്ലിനിക്കല്‍ ആവശ്യത്തിന് ഉപയോഗിക്കുന്നതിന് ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.