spot_img

രാജ്യത്ത് ആദ്യമായി കാന്‍സര്‍ പ്രതിരോധ വാക്സിനേഷനുമായി ഒരു നഗരസഭ

സ്തനാര്‍ബുദം പോലെ സ്ത്രീകള്‍ക്ക് ഏറെ അപകടകരമായ ഗര്‍ഭാശയഗള കാന്‍സറിനെ ഇല്ലാതാക്കാന്‍ മരട് നഗരസഭ. ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച്പിവി (ഹ്യൂമണ്‍ പാപ്പിലോമ വൈറസ്) പ്രതിരോധ വാക്‌സിനേഷനായി കേരള സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അനുമതിക്കു കാത്തിരിക്കുകയാണു നഗരസഭ.

ലോകാരോഗ്യ സംഘടനയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. സൗമ്യ സ്വാമിനാഥന്‍ ഈ വാക്‌സിന്‍ ഇന്ത്യയില്‍ വ്യാപകമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തില്‍ കേരള സര്‍ക്കാരിന്റെ ആര്‍ദ്രം മിഷനില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് മരട് നഗരസഭയിലെ വളന്തകാട് പിഎച്ച്‌സി മെഡിക്കല്‍ ഓഫിസര്‍ ഡോ. ബാലു ഭാസി രാജ്യത്തിനു മാതൃകയാകാന്‍ സാധ്യതയുള്ള ഈ പ്രൊജക്ട് സമര്‍പ്പിച്ചത്.

നഗരസഭ ‘പ്രത്യാശ’ എന്ന പേരില്‍ തനതു പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരം നല്‍കി. സര്‍ക്കാര്‍ അനുമതിക്കു കത്തു നല്‍കിയതായി നഗരസഭാധ്യക്ഷ ടി.എച്ച്. നദീറ, വൈസ് ചെയര്‍മാന്‍ ബോബന്‍ നെടുമ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശസ്ഥാപനം തനതു പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇങ്ങനെയൊരു വാക്‌സിനേഷനുമായി മുന്നോട്ടു വന്നതെന്നു ഡോ. ബാലു ഭാസി പറഞ്ഞു.

കേരളത്തില്‍, പ്രത്യേകിച്ച് ജില്ലയില്‍ ഗര്‍ഭാശയത്തിലും മലാശയത്തിലും ബാധിക്കുന്ന കാന്‍സര്‍ രോഗികളുടെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതാണ്. ചെറുപ്പക്കാരിലെ കാന്‍സറിനെ ആശങ്കയോടെയാണു സമൂഹം കാണുന്നത്. ഇന്ത്യയില്‍ 15 വയസ്സിനു മുകളിലുള്ള മൂന്നര കോടിയോളം സ്ത്രീകള്‍ എച്ച്പിവി റിസ്‌ക് ഗ്രൂപ്പിലാണ്. ഈ പശ്ചാത്തലത്തിലാണു ഹ്യൂമണ്‍ പാപ്പിലോമ വൈറസിനെതിരെ സമഗ്രവും ബഹുമുഖവുമായ സമീപനത്തിലൂടെ വാക്‌സിനേഷന്‍ പദ്ധതിക്കു രൂപം കൊടുക്കുന്നതെന്നു നഗരസഭാധ്യക്ഷ പറഞ്ഞു. അനുമതി ലഭിച്ചാല്‍ പദ്ധതി വരും കൊല്ലങ്ങളിലും തുടരും.

  • 25, 26 വയസ്സുള്ള പെണ്‍കുട്ടികളെ കണ്ടെത്തി അവരുടെയും മാതാപിതാക്കളുടെ അനുവാദത്തോടെ എച്ച്പിവിക്ക് എതിരായ വാക്‌സിന്‍ നല്‍കുകയും വാക്‌സിനേഷന്‍ നല്‍കുന്നവരുടെ അമ്മമാര്‍ക്ക് കാന്‍സര്‍ സ്‌ക്രീനിങ് നടത്താനുമാണു പദ്ധതി ഉദ്ദേശിക്കുന്നത്.
  •  എല്ലാ ഡിവിഷനുകളില്‍ പ്രത്യേക ക്യാംപെയ്ന്‍.
  •  എച്ച്പിവി വൈറസിന്റെ 100 തരം സീറോ ടൈപ്പുകള്‍ കണ്ടു പിടിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യനെ മാത്രമാണ് പിടികൂടുന്നത്. ഈ വൈറസ് ബാധയേല്‍ക്കുന്നവരില്‍ 75% വജേനിയല്‍ കാന്‍സര്‍, 80 % മലാശയ കാന്‍സര്‍, 41 % ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍ 45% പിനൈല്‍ കാന്‍സര്‍ എന്നിവ ഉണ്ടാകുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.