spot_img

വേനല്‍ കാലത്ത് ജ്യൂസ് ഉപയോഗിക്കുന്നത് ജാഗ്രതയോടെ വേണം, അല്ലെങ്കില്‍ രോഗത്തിന് കാരണമാകും

വേനല്‍ കടുത്തതോടെ ജ്യൂസ്‌ കടകള്‍ വഴിയോരങ്ങളില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ജ്യൂസുകള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണം. 20 ലിറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നുണ്ട്. മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മ്മാണ തീയ്യതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് ചിഹ്നമുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ.

നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്‍പ്പന നടത്താന്‍ അനുമതിയുള്ളൂ. കുലുക്കി സര്‍ബത്തുകളില്‍ ചേര്‍ക്കുന്ന ചേരുവകള്‍ ശുദ്ധമല്ലെങ്കില്‍ ബാക്ടീരിയ ബാധയുണ്ടാകാം. വയറിളക്കം, ഛര്‍ദി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയുണ്ട്. കരിമ്പിന്‍ ജ്യൂസ് വില്‍പ്പന നടത്തുന്നവര്‍ കരിമ്പ് കഴുകാതെ തൊലി കളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായി കാണുന്നു. ഇതും ഭക്ഷ്യ വിഷബാധയ്ക്ക് കാരണമാണ്. ജ്യൂസ് നിര്‍മ്മിക്കുന്നവര്‍ കൈയുറകള്‍ ധരിക്കേണ്ടതാണ്.

ജ്യൂസിന് അഴുകിയ പഴവര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിക്കുന്ന പഴവര്‍ഗങ്ങള്‍ കഴുകിയ ശേഷം തൊലി കളഞ്ഞ് ഉപയോഗിക്കണം. ഫ്രഷ് ജ്യൂസിനൊപ്പും കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കരുത്. തെര്‍മോകോള്‍ കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കരുത്. നേരത്തെ തയ്യാറാക്കി വെച്ച ജ്യൂസുകളും വില്‍പ്പന കണ്ടു വരുന്നുണ്ട്.

ഇതിനു പുറമെ കായിക അധ്വാനമുള്ള ജോലികള്‍ക്കും വ്യായാമ ശേഷവും കുടിക്കുന്ന പാനീയങ്ങളില്‍ ചിലത് വൃക്ക രോഗത്തിന് കാരണമാകും. വെള്ളവും സോഫ്റ്റ് ഡ്രിങ്കുകളും കുടിക്കുന്നത് കൊണ്ട് കുഴപ്പമില്ല. പക്ഷേ കായിക അധ്വാനമുള്ള ജോലികള്‍ക്കും വ്യായാമ ശേഷവും കാര്‍ബണേറ്റഡ് പാനീയങ്ങള്‍ കുടിച്ചാല്‍ വൃക്ക രോഗത്തിന് വഴി തെളിയിക്കുമെന്നാണ്  ഗവഷേണ ഫലം.

പ്രധാനമായിട്ടും സോഡയാണ് വൃക്ക രോഗത്തിന് ഇത്തരം സാഹചര്യങ്ങള്‍ കാരണമാകുന്നത്. ഫ്രക്ടോസും കഫീനുമുള്ള പാനീയങ്ങള്‍ കുടിക്കുന്നതും വൃക്ക രോഗത്തിന് നിദാനമായി മാറും. 12 പേരിലാണ് പഠനം നടത്തിയത്. ഇവര്‍ക്ക് ദിനംപ്രതി നാലു മണിക്കൂര്‍ വ്യായാമത്തിന് അവസരം നല്‍കി. വ്യായാമ ശേഷവും വ്യായാമത്തിനിടയിലും രണ്ടു ലീറ്റര്‍ കാര്‍ബണേറ്റഡ് പാനീയം പകുതി പേര്‍ക്ക് നല്‍കി. ബാക്കിയുള്ളവര്‍ക്ക് വെള്ളമാണ് ഇതിന് പകരമായി നല്‍കിയത്.

കാര്‍ബണേറ്റഡ് പാനീയം കുടിച്ചവരില്‍ Acute Kidney Injury (AKI) യുടെ ലക്ഷണങ്ങളുണ്ടായിരുന്നു. ഇത് കാര്‍ബണേറ്റഡ് പാനീയം കുടിച്ച 75 ശതമാനം പേരിലും ഒന്നാം ഘട്ടത്തിലാണ് കാണപ്പെട്ടത്.

ജീവിതശൈലി രോഗമായിട്ടാണ് ഡോക്ടര്‍മാരില്‍ പലരും മിക്ക വൃക്ക രോഗങ്ങളെയും കാണുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ട് നമ്മുടെ ഇടയില്‍ വൃക്ക രോഗം വര്‍ധിച്ചത്. വൃക്ക സ്തംഭനം, ഡയാലിസിസ്, വൃക്ക മാറ്റി വെയ്ക്കല്‍ ഇന്ന് സാധാരണമായിരുന്നു. വ്യായാമ ചെയ്യുന്നവരില്‍ പോലും തെറ്റായ ശീലം കാരണം ആരോഗ്യത്തിന് പകരം രോഗം സമ്മാനിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പക്ഷേ കായിക അധ്വാനമുള്ള ജോലികള്‍ക്കും വ്യായാമ ശേഷവും വെള്ളവും ഫ്രഷ് ജ്യൂസും കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ബണേറ്റഡ് പാനീയം കുടിക്കുന്നതിന് പകരം പ്രകൃതിദത്തമായ പാനീയങ്ങള്‍ കുടിക്കുന്നത് ശീലമാക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.