spot_img

മൂത്രശങ്ക അടിക്കടി വരുന്നത് വിവിധ രോഗങ്ങളുടെ ലക്ഷണമാകാം

പതിവിലും കൂടുതലായി മൂത്രശങ്ക അനുഭവപ്പെടുന്നുണ്ടോ? എങ്കിലും അത് വിവിധ രോഗങ്ങളുടെ ലക്ഷണമാകാം. പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്ന് അടിക്കടി വരുന്ന മൂത്രശങ്കയാണ്. ഇത കൂടാതെ നൊക്ടൂറിയ എന്ന അവസ്ഥയുടെ ലക്ഷണവും ഇതാണ്.

ഹൈപ്പര്‍ ടെന്‍ഷന്‍, ശരീരത്തിലെ ഉപ്പിന്റെ അംശം കൂടുക എന്നിവയാണ് നൊക്ടൂറിയ വരാനുള്ള കാരണം. ഇത് കൂടാതെ ഉറങ്ങും മുന്‍പ് ധാരാളം വെള്ളം കുടിക്കുന്നതും ഇതിന് കാരണമായി കണ്ടെത്തിയിട്ടുണ്ട്. നൊക്ടൂറിയ ബാധിച്ചവര്‍ രാത്രി രണ്ടു മുതല്‍ ആറുവട്ടം വരെ ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ് മൂത്രം ഒഴിക്കണ്ടേി വരും.

ബ്ലഡറിലെ ട്യൂമറും കൂടുതലായി അനുഭവപ്പെടുന്ന മൂത്രശങ്കയ്ക്ക് കാരണമാകും. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങളാണ് പുരുഷന്മാരില്‍ ചിലര്‍ക്ക് മൂത്രശങ്ക അടിക്കടി വരുന്നതിന്റെ രഹസ്യം. ഇത് മാത്രമല്ല പ്രായം വര്‍ധിക്കുന്നതോടെ ആന്റിഡൈയൂററ്റിക് ഹോര്‍മോണ്‍ കുറയും. ഇതോടെ മൂത്രം പിടിച്ചു നിര്‍ത്താനുള്ള കഴിവ് നഷ്ടമാകും.

കരള്‍ രോഗികളിലും മൂത്രശങ്ക അടിക്കടി വരുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികളില്‍ മൂത്രശങ്ക അടിക്കടി വരുന്നത് സാധാരണയാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.