spot_img

എല്ലുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാന്‍ മഞ്ഞള്‍; പഠനം

മഞ്ഞളില്‍നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍കുമിന്‍ ഉപയോഗിച്ച്, എല്ലുകളെ ബാധിക്കുന്ന കാന്‍സര്‍ തടയാമെന്ന് പുതിയ പഠനം. ആരോഗ്യമുള്ള ബോണ്‍ സെല്ലുകളുടെ ഉല്‍പാദനത്തിനും കാന്‍സര്‍ കോശങ്ങള്‍ മറ്റു കോശങ്ങളിലേക്കു പടരുന്നതു തടയാനും ഇതുവഴി സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍.

കുട്ടികളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന ബോണ്‍ കാന്‍സര്‍ ഇനത്തില്‍ പെട്ട osteosarcoma യുടെ തുടര്‍ ചികിത്സകള്‍ക്ക് ഇത് സഹായകമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ചെറിയ പ്രായത്തിലുള്ള രോഗികള്‍ക്ക് ബോണ്‍ കാന്‍സര്‍ ചികിത്സയ്ക്കായി വളരെ വീര്യമേറിയ കീമോതെറാപ്പി മരുന്നുകളാണ് ഉപയോഗിക്കുക. ഇത് പിന്നീടും മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. എന്നാല്‍ ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയ ചെയ്തവര്‍ക്ക് ഈ പുതിയ ചികിത്സ ഫലപ്രദമാണെന്നാണ് കണ്ടെത്തല്‍.

ഏഷ്യന്‍ രാജ്യങ്ങളില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന മഞ്ഞളിലെ ഏറ്റവും ആക്ടീവ് ആയ ചേരുവയാണ് കുര്‍കുമിന്‍. ഇതില്‍ ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ ധാരാളമാണ്. എല്ലുകളുടെ ആരോഗ്യത്തിനും ഇത് സഹായകമാണ്. കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയാന്‍ മഞ്ഞള്‍ ഫലപ്രദമാണെന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.