spot_img

ക്ഷയരോഗമെന്ന അസുഖം (TB) മൂലം ലോകത്ത്‌ ഒരു വ്യക്തി പോലും മരിക്കാതിരിക്കട്ടെ അതിനു വേണ്ടി നമുക്കെല്ലാവർക്കും പ്രവർത്തിക്കാം

WhatsApp Image 2020-01-20 at 12.27.10 PM   Dr Pradeesh CB – District TB Officer & District AIDS Control Officer

എല്ലാ വർഷവും മാർച്ച് 24 നാണ് ലോകക്ഷയ രോഗ ദിനമായി ആചരിക്കുന്നത്.ഈ വർഷത്തെ അതായത് 2020 ലെ ലോക ക്ഷയരോഗ ദിനത്തിന്റെ തീം എന്നു പറയുന്നത് “”ITS TIME” അഥവാ “ഇതാ സമയമായി”.ക്ഷയരോഗം എന്നു പറയുന്ന മഹാ വിപത്തിനെ ലോകത്തു നിന്നും ഉന്മൂലനം ചെയ്യാൻ സമയമായി എന്നുള്ളതാണ് 2020 ലെ ലോകക്ഷയരോഗ ദിനത്തിന്റെ തീം ആയി നമ്മൾ കണക്കാക്കുന്നത്. ക്ഷയരോഗം എന്നു പറയുന്ന അസുഖം Mycobacterium Tuberculosis എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന അസുഖമാണ്. ശരീരത്തിൽ മുടി, നഖം എന്നിങ്ങനെ ജീവനില്ലാത്ത ഭാഗങ്ങളൊഴിച്ച് ബാക്കി ഏത് ഭാഗങ്ങളിലും ക്ഷയരോഗം എന്ന അസുഖം വരാം. സാധാരണയായി ഏറ്റവും കൂടുതൽ ക്ഷയരോഗം കാണുന്നത് ശ്വാസകോശത്തിലാണ്. കൂടാതെ എല്ലുകളിൽ പ്രത്യേകിച്ച് നട്ടെല്ലിന് അതുപോലെ തലച്ചോറിൽ,കണ്ണിനകത്ത്,കഴലകളിൽ ഒക്കെ ഇതുവരാം. ക്ഷയരോഗം വായുവിലൂടെ പകരുന്ന ഒരു അസുഖമാണ് .ക്ഷയരോഗം ഉള്ള ഒരു വ്യക്തി ചുമക്കുകയോ, തുമ്മുകയോ,സംസാരിക്കുകയോ ഒക്കെ ചെയ്യുമ്പോൾ TB രോഗാണുക്കൾ അടുത്തുള്ള മറ്റാളുകളിൽ എത്തുകയും തന്മൂലം അവർക്കും ക്ഷയരോഗം ബാധിക്കുകയും ചെയ്യാം.
ക്ഷയരോഗത്തിന് പ്രധാനമായും 4 ലക്ഷണങ്ങളാണുള്ളത്.
1 രണ്ടാഴ്ചയിലധികമുള്ള ചുമ.
2. ഇടവിട്ടുള്ള പനി.
3.ശരീര ഭാരം കുറയുക.
4.ചുമച്ച് കഫം തുപ്പുമ്പോൾ കഫത്തിൽ രക്തത്തിന്റെ അംശം കാണുക.
ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും കാണുകയാണെങ്കിൽ ആ വ്യക്തിക്ക് ക്ഷയരോഗം ഉണ്ട് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.ഇത് ശ്വാസകോശത്തിന്റെ അകത്തുള്ള ലക്ഷണങ്ങളാണ്. ഇതല്ലാതെ തുടർച്ചയായ കഴല കഴുത്തിൽ ഉണ്ടാവുക,തുടർച്ചയായപുറംവേദന ഇത്തരം കാര്യങ്ങളെല്ലാം മറ്റു സ്ഥലങ്ങളിൽ അതായത് ശ്വാസകോശമല്ലാത്ത മറ്റു സ്ഥലങ്ങളിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാകാം.രോഗപ്രതിരോധ ശക്തി കുറഞ്ഞ ആളുകളിൽ ഉദാഹരണത്തിന് HIV ബാധിതർ,ഷുഗർ ഉള്ള വ്യക്തികൾ. ചുമ രണ്ടാഴ്ച തന്നെ വേണമെന്നില്ല. ചുമ എപ്പോൾ തുടങ്ങിയാലും അത് ക്ഷയരോഗത്തിന്റെ ലക്ഷണമായാണ് കണക്കാക്കുന്നത്. നേരത്തെ പറഞ്ഞ 4 ലക്ഷണങ്ങളിൽ ഏതെങ്കിലും ഒന്നുള്ള ഒരു വ്യക്തി ഏതെങ്കിലും ഒരു ഗവൺമെന്റ് ആശുപത്രിയിൽ പോവുകയാണെങ്കിൽ TB രോഗമുണ്ടോ എന്ന് മനസ്സിലാക്കുന്നതിന് ആദ്യമായി ചെയ്യുന്ന test കഫം പരിശോധിക്കുകയാണ്.കഫത്തിൽ TB അണുക്കളെ കാണാൻ കഴിയും. അങ്ങനെയാണ് ക്ഷയരോഗം എന്നു പറയുന്ന അസുഖം ഉണ്ടോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത്. ഇത് കൂടാതെ CBNAAT ടെസ്റ്റ്‌ കൂടെ ചെയ്യാം. മലപ്പുറം ജില്ലയിൽ മഞ്ചേരി ജില്ല TB സെന്ററിലും ഒപ്പം തിരൂർ ജില്ലാ ആശുപത്രിയിലുമാണ് CB NAAT എന്ന test നിലവിലുള്ളത്. ഈ test കളിലൂടെ TB രോഗം ഉണ്ടോ എന്ന് മാത്രമല്ല സാധാരണ മരുന്നുകൾക്ക് പ്രതികരിക്കുന്ന സാധാരണ TB യാണോ ഉള്ളത് അതോ മരുന്നുകൾക്ക് പ്രതികരിക്കാത്ത Drug resistant TB ആണോ ഉള്ളത് എന്ന് വ്യക്തമായി മനസ്സിലാക്കാൻ കഴിയും. അങ്ങനെ ഒരു രോഗിക്ക് ക്ഷയരോഗം ഉണ്ട് എന്ന് മനസ്സിലാക്കിയാൽ ആ രോഗിയുടെ ചികിത്സക്ക് ഗവൺമെന്റ് ആശുപത്രികളിൽ സൗജന്യമായി ചികിത്സ ലഭിക്കും. മാത്രമല്ല മരുന്നുകൾ കഴിക്കുമ്പോൾ ആ മരുന്നുകൾക്ക് side effect ഉണ്ടാകുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ വേണ്ടി RNTCP യിലെ പ്രവർത്തകരായ Senior Treatment Supervisors, Senior TB Lab Supervisors,TB Health Visitor എന്നിവർക്ക് പുറമെ അവരെക്കാൾ ഉപരിയായി ഫീൽഡിൽ വർക്ക് ചെയ്യുന്ന Junior Health Inspectors, Junior Public Health Nurses, HI മാർ,HS മാർ,LHI മാർ,LHS മാർ ഒപ്പം Medical Officer മാർ ഇവരെല്ലാം ചേർന്ന ഒരു വലിയ ടീം തന്നെ TB.രോഗിയുടെ ചികിത്സക്കും ആ രോഗിക്ക് Side effect ഉണ്ടാവാതിരിക്കാനുള്ള മറ്റു പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുന്നതിനു വേണ്ടി കേരളം മുഴുവൻ പ്രവർത്തിക്കുന്നുണ്ട്. ഒരു TB രോഗിക്ക് മരുന്നിനു പുറമെ Air borne infection control kit, കേന്ദ്രഗവൺമെന്റിന്റെ “നിക്ഷയ് പോഷൺ യോജന”യിലൂടെ മാസം 500 രൂപ എന്നിവ TB രോഗിക്ക് നൽകുന്നു.ഇത് കൂടാതെ 1 ലക്ഷം രൂപയിൽ താഴെ വരുമാനമുള്ള എല്ലാ രോഗികൾക്കും കേരളഗവൺമെന്റ് മാസം 1000 രൂപ വെച്ചും നൽകുന്നുണ്ട്.ഇത്തരത്തിൽ TB രോഗിയുടെ അസുഖത്തിനു വേണ്ടിയുള്ള ചികിത്സക്ക്‌ മാത്രമല്ല സാമൂഹികവും മാനസികവും ആയ ചികിത്സക്കു കൂ ടെ ഇന്ന് ആരോഗ്യ വകുപ്പ് പ്രാധാന്യം നൽകുന്നുണ്ട്. ഏതൊരു TB രോഗിക്കും 6 മാസം മുതൽ ഒരു വർഷം വരെ നീണ്ടു നിൽക്കുന്ന ചികിത്സയിലൂടെ TB എന്ന അസുഖം പൂർണമായും ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. അതിനു ശേഷം TB വരാനുള്ള സാധ്യതകൾ സാധാരണ ഒരു വ്യക്തിക്ക് എന്തു മാത്രം ഉണ്ടോ അത്രയും സാധ്യത തന്നെ TB വന്നു ചികിത്സിച്ചു ഭേദമായ ഒരു വ്യക്തിക്കും ഉള്ളൂ എന്നുള്ളത് നമ്മളെല്ലാവരും മനസ്സിലാക്കണം.ഗവൺമെന്റ് ആശുപത്രികളിൽ മാത്രമല്ല ഇന്ന് കേരള ഗവൺമെന്റ് പ്രൈവറ്റ് സ്ഥാപനങ്ങളുമായി കൈകോർത്തു കൊണ്ട് പ്രൈവറ്റ് സ്ഥാപനങ്ങളിലും സൗജന്യമായ ചികിത്സയും രോഗ നിർണയനവുംTB രോഗത്തിന് നടത്തുന്നുണ്ട്. ജില്ലയിൽ ഇത്തരത്തിലുള്ള 18 ഓളം പ്രൈവറ്റ് സ്ഥാപനങ്ങൾ TB രോഗ ചികിത്സയും രോഗ നിർണ്ണയനവും നൽകി വരുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളെ STEPS center കൾ എന്നാണ് പറയുന്നത്.

വളരെ ചെറിയ ചെറിയ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ TB എന്ന അസുഖത്തെ പൂർണമായും ഉന്മൂലനം ചെയ്യാൻ കഴിയും. പൊതു ഇടങ്ങളിൽ തുപ്പാതിരിക്കുക,മുഖം മറച്ചു കൊണ്ട് തുമ്മുകയോ ചുമക്കുകയോ ചെയ്യുക.ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ കഴിവതും പുറത്ത് പോകുന്നത് ഒഴിവാക്കുക. ഇത്തരം കാര്യങ്ങൾ ചെയ്താൽ തന്നെ TB എന്ന അസുഖത്തെ പൂർണമായും ഇല്ലാതാക്കാൻ നമുക്ക് കഴിയും.

ക്ഷയരോഗമെന്ന അസുഖം മൂലം ലോകത്ത്‌ ഒരു വ്യക്തി പോലും മരിക്കാതിരിക്കട്ടെ,ക്ഷയരോഗമെന്ന അസുഖം ഒരാൾക്ക് പോലും വരാതിരിക്കട്ടെ, അതിനു വേണ്ടി നമുക്കെല്ലാവർക്കും ഒരുമിച്ച് പ്രവർത്തിക്കാം….

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.