spot_img

പ്രമേഹത്തെ ചികിത്സച്ചാല്‍ അല്‍ഷിമേഴ്‌സിനെ ചെറുക്കാം

ടൈപ്പ് -2 പ്രമേഹം ചികിത്സിക്കുന്നത് അല്‍ഷിമേഴ്‌സ് രോഗം വരുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ചികിത്സ തേടാത്ത പ്രമേഹ രോഗികളില്‍ കൃത്യമായ ചികിത്സ തേടുന്നവരെ അപേക്ഷിച്ച് അല്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ എണ്ണം 1.6 മടങ്ങ് കൂടുതലാണ്. ഡയബറ്റിക്ക് കെയര്‍ എന്ന ജേര്‍ണിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.

മലിനീകരണം, ജനിതകശാസ്ത്രം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍, മെറ്റബോളിക് രോഗങ്ങള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടെ നിരവധി കാരണങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശീക്കുന്നതില്‍ നിന്നു തടയാന്‍ ഒരു പരിധി വരെ പ്രമേഹ ചികിത്സ സഹായിക്കുമെന്ന് സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡാനിയല്‍ ഏ. നേഷന്‍ പറയുന്നു

പക്ഷേ എത്രമാത്രം അല്‍ഷിമേഴ്‌സ് രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് കാര്യം വ്യക്തമല്ല. അതിനാല്‍ അത് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ഗവേഷണങ്ങളിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

55 വയസ്സിനും അതിനു മുകളില്‍ പ്രായമുള്ള 1,300 പേരിലാണ് പഠനം നടത്തിയത്. പ്രമേഹം, രക്തക്കുഴലുകള്‍, മസ്തിഷ്‌ക സ്‌കാനുകള്‍, ആരോഗ്യ സൂചകങ്ങള്‍ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് നിഗമനങ്ങളില്‍ ഗവേഷകര്‍ എത്തിച്ചേര്‍ന്നത്.

ടൈപ്പ് -2 പ്രമേഹ ചികിത്സയ്ക്ക് യാതൊരു ചികിത്സയും ലഭിക്കാത്ത 50 ലധികം പേരും പഠനത്തില്‍ പങ്കെടുത്തു. 70 പേര്‍ പ്രമേഹത്തിന് ചികിത്സ തേടുന്നുവരായിരുന്നു. കൂടാതെ 530 പേരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നോര്‍മലയായിരുന്നു

പ്രായപൂര്‍ത്തിയായവരില്‍ പ്രമേഹം അല്ലെങ്കില്‍ മറ്റ് മെറ്റബോളിക് രോഗങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ കണ്ടു പിടിക്കുകയും ചികിത്സ തേടുകയും വേണമെന്ന് ഡാനിയല്‍ ഏ. നേഷന്‍ പറഞ്ഞു. പ്രമേഹ രോഗികളായവരില്‍, ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സിന്റെ ലക്ഷണങ്ങള്‍ ചികിത്സ തേടാത്ത സാഹചര്യത്തില്‍ വളരെ പെട്ടെന്ന് കാണപ്പെടുന്നതായി കണ്ടെത്തി. പ്രമേഹ ചികിത്സയും ഡിമെന്‍ഷ്യ, അല്‍ഷിമേഴ്‌സ് രോഗവും തമ്മില്‍ ബന്ധമുണ്ടെന്നാണ് ഇതു വ്യക്തമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.