spot_img

എന്താണ് ടോക്സിക് പോസിറ്റിവിറ്റി.?

തളരരുത് രാമൻ കുട്ടീ തളരരുത്.

എന്തിന്? മനുഷ്യരായാൽ ചെലപ്പോ തളരും..! ചെലപ്പോ കരയും…!

എല്ലാം നഷ്ടപ്പെട്ട ഒരു വ്യക്തിക്ക്‌ തന്നേക്കാൾ നഷ്ടം വന്ന ഒരാളെ കാണിച്ചു കൊടുത്തു നിങ്ങൾ അനുഭവിക്കുന്നതൊന്നും ഒരു വലിയ പ്രശ്നമല്ലെന്നു മനസ്സിലാക്കി കൊടുക്കുന്നതിലെ വിരോധാഭാസം ആലോചിച്ചു നോക്കൂ..,ഒരപകടം സംഭവിച്ചാൽ ഇതിലും വലുതെന്തോ വരാനിരുന്നതാ എന്ന് പറയുന്നത് അയാൾക്കുണ്ടാക്കുന്ന മാനസികാവസ്ഥ എന്തായിരിക്കും? ഒരു ദുരന്തത്തിൽ പെട്ട ആളോട് എല്ലാം നല്ലതിനാണെന്ന് പറഞ്ഞൂ പോസിറ്റിവിറ്റി കൊടുക്കുന്നവരെ എന്തു വിളിക്കണം?.എന്തും ആവശ്യത്തിൽ കൂടുതലായാൽ വിഷമാണെന്ന്  പറയാറുണ്ട്, പോസിറ്റി വിറ്റിയും അതുപോലത്തന്നെ വളരെ മോശം അവസ്ഥയിൽ ഇരിക്കുന്ന  ഒരാളോട് പറയാവുന്ന ഏറ്റവും മോശമായ കാര്യം cheer up man, ഒന്ന് ചിരിക്കൂ, ചാടി ചാടി നിൽക്ക് എന്നൊക്കെയായിരിക്കാം.മോട്ടിവേഷൻ നമുക്ക് ആവശ്യമുള്ള കാര്യം തന്നെയാണ്, ചിലയാളുകളുടെ success stories, ചില quotes ഒക്കെ പ്രതീക്ഷയും പ്രചോദനവും നൽകും.. എന്നാൽ മോട്ടിവേഷൻ തട്ടി നടക്കാൻ പറ്റാത്ത അവസ്ഥ വന്നാൽ എന്തു ചെയ്യും?.ടോക്സിക് പോസിറ്റിവിറ്റി എന്നാൽ നമ്മുടെ ശരിയായ ഫീലിങ്ങിനെ റീജക്റ്റ് ചെയ്യുക എന്നതാണ്. അതായത് ശരിക്കുമുള്ള ഫീലിംഗ് എന്താണോ അതിനെ റീജക്റ്റ് ചെയ്തിട്ട് സ്റ്റേ പോസിറ്റീവ് എന്ന അവസ്ഥയിൽ പയറു പോലെ നിൽക്കുക..!

യഥാർത്ഥത്തിൽ Authenticity യോളം പോസിറ്റീവ് ആയ വേറെന്തുണ്ട്?

Toxic പോസിറ്റീവ് ആയ ആളുകൾക്ക് ഒരു ട്രോമ ഉണ്ടായാൽ കരയുക എന്നത് തന്നെ വലിയ പ്രശ്നമാണ്..എപ്പോഴും ഹാപ്പിയായി ഇരിക്കുക, പോസിറ്റീവ് ആയി ഇരിക്കുക, കരയരുത്, തളരരുത്, ഈ ഒരു ലൈനി ലായിരിക്കും കര്യങ്ങൾ. ഒരു കാര്യം ഒരാളെ സംബന്ധിച്ചു ചെറിയ പ്രശ്നം ആയിരിക്കാം, എന്നാൽ മറ്റൊരാൾക്ക്‌ അത് സഹിക്കാവുന്നതിലും അപ്പുറമായിരിക്കും.

“ഒരാൾക്ക് വിഷമമുണ്ടാക്കുന്ന കാര്യം മറ്റൊരാൾക്ക് വിഷമമുണ്ടാകണമെന്നില്ല”

സന്തോഷവും അതുപോലത്തന്നെ… ആളുകൾക്കനുസരിച്ചു മാറിക്കൊണ്ടിരിക്കും.ഒരാൾക്ക് ഒരനുഭവമുണ്ടായി അയാൾ കരയുന്നു എന്നിരിക്കട്ടെ അദ്ദേഹത്തെ സംബന്ധിച്ചു ഏറ്റവും പോസിറ്റീവ് അതായിരിക്കാം.നിങ്ങൾക്ക് എന്തൊരു ഇമോഷനാണോ ഉണ്ടായത് അതിനെ അതേപടി അക്‌സെപ്റ് ചെയ്യുക, ആ ഇമോഷനെ ശരിയായ രീതിയിൽ എക്സ്പ്രസ്സ് ചെയ്യുക. അതാണ്‌ ഏറ്റവും പോസിറ്റീവായ കാര്യം. അതൊരു ആവശ്യമാണ് അത് എക്സ്പ്രസ്സ് ചെയ്താൽ അതങ്ങോട്ട് ഒഴിഞ്ഞു പോകും.

ടോക്സിക് പോസിറ്റിവിറ്റി ഉള്ള ആളുകൾ  ഇമോഷനെ അടിച്ചമർത്തി വെക്കും പുറത്ത് സന്തോഷവും മോട്ടിവേഷനും പ്രകടിപ്പിക്കുന്നു.. അടിച്ചമർത്തിക്കഴിഞ്ഞാൽ അതവിടെത്തന്നെ കിടക്കും. എന്നിട്ട് വേറെ ഫോർമാറ്റിൽ പുറത്ത് വരും.

Toxic positivity is the suppression of real, emotions through phrases like: “Be positive!”, “Cheer up!” or “Look on the bright side!” “Get over it” or “Move on.” “It’s all going to be okay” or “Everything is going to work out.” “Be a man” or “Tough it out.”

ഇന്ന് എല്ലായിടത്തും ആവശ്യത്തിലധികം കിട്ടിക്കൊണ്ടിരിക്കുന്ന മെസ്സേജ് ആണ്   Be Positive എന്നത്.അത് പോസ്റ്ററുകളായും, quote കളായും, റീൽസ് ആയും, മോട്ടിവേഷൻ വീഡിയോകളായും കിട്ടിക്കൊണ്ടേയിരിക്കുന്നു.ഒരാൾക്ക് deep ആയ ട്രോമ ഉണ്ടായിട്ടുണ്ടെങ്കിൽ അയാൾക്ക് വേണ്ടത് മോട്ടിവേഷൻ അല്ല, തെറാപ്പിയാണ്, അയാൾ കൂട്ടേണ്ടത് സെൽഫ് കെയർ ആണ്, അയാൾക്ക്‌ ഉണ്ടാക്കേണ്ടത് സെൽഫ് അവയർനെസ്സ് ആണ്.

എന്നാൽ പലപ്പോഴും അതിജീവിക്കാനുള്ള ടെക്നിക്ക് ആയി ടോക്സിക് പോസിറ്റിവിറ്റി ഉപയോഗിക്കാറുണ്ട്..ജോലിസ്ഥലങ്ങളിൽ പ്രത്യേകിച്ച് മിലിറ്ററി, പോലീസ് പോലുള്ള ജോലിസ്ഥലത്തു നമുക്ക് മുഴുവൻ സമയവും ചിലപ്പോൾ യഥാർത്ഥ ഇമോഷൻ കാണിക്കാതെ റോബോട്ടിക്കായി പെരുമാറേണ്ടി വരാം, മുഴുവൻ സമയവും എനെർജറ്റിക് ആയി നടിച്ച് നിൽക്കേണ്ടി വരാം.എന്നാൽ ജീവിതത്തിൽ എല്ലായ്‌പോഴും ഇതുപോലെ റോബോട്ടിക് ആവാൻ കഴിയില്ല.

നമ്മുടെ തൊഴിലിടങ്ങളിൽ പലപ്പോഴും നമ്മുടെ യഥാർത്ത ഫീലിംഗ് പ്രകടിപ്പിക്കാൻ കഴിഞ്ഞോളണം എന്നില്ല..അവിടെ സ്ട്രോങ്ങ് ആയി നിൽക്കുന്നത് ആ ജോലിക്ക് വേണ്ടിയായിരിക്കാം . അത്യന്തികമായി ആ ജോലി ചെയ്യുന്നത് കുടുംബം നോക്കാനായിരിക്കാം എന്നാൽ ഫാമിലിയിൽ വേണ്ടത് vulnerability യാണ് മസിൽ പിടുത്തമല്ല.

എന്നാൽ ഇപ്പോഴത്തെ വർക്ക് പ്ലേസ് ഒക്കെ ഏറെക്കുറെ മാറി, പല സ്ഥാപനങ്ങളും മെന്റൽ ഹെൽത്തിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിട്ടുണ്ട്. Stay motivated എന്നല്ല work on yourself എന്നതാണ് ഇപ്പോൾ പല കോർപറേറ്റ്  കമ്പനികളും പ്രാധാന്യം കൊടുക്കുന്ന കാര്യംവുമാണ്.

തയ്യാറാക്കിയത്.

Kamarudheen KP

MSW Medical & Psychiatric Social Work

SEL Facilitator, Empowerment Consultant.

PhD Scholar, TISS Mumbai

Happiness Route (Director)

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.