spot_img

കുഞ്ഞുങ്ങള്‍ക്ക് ഇ ബുക്ക് വായിച്ച് കൊടുക്കുന്നുണ്ടോ? ഒരു നിമിഷം ശ്രദ്ധിക്കൂ, ഗുണകരം അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നുള്ള വായന തന്നെ

അച്ചടിച്ച പുസ്തകങ്ങളില്‍ നിന്നും കൊച്ചു കുട്ടികള്‍ക്ക് വേണ്ടി വായിച്ച് കൊടുക്കാം, ഇ ബുക്ക് വായിക്കുന്നതിനെക്കാള്‍ മനസില്‍ പതിയുക പരമ്പരാഗത രീതി തന്നെ. കൂടുതല്‍ അര്‍ഥവത്തായ ആശയ വിനിമയം നടക്കുന്നത് പരമ്പരാഗത രീതിയിലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. കൊച്ചു കുട്ടികള്‍ക്ക് ഇ ബുക്ക് നോക്കി കഥ വായിച്ച് കൊടുക്കുന്നത് അവരുടെ മാനസിക വികസനത്തിന് ഗുണകരമല്ല.

രണ്ട് വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കായി കഥ വായിക്കുന്നത് പരമ്പരാഗത രീതിയില്‍ തന്നെയാകുന്നതാണ് നല്ലത്. അവരെ സംബന്ധിച്ച് ഡിജറ്റില്‍ ലോകത്തേക്ക് വളരെ പെട്ടെന്ന് ചുവട് വയ്ക്കുന്നത് ദോഷം ചെയും. ടാബ്, സ്മാര്‍ട്ട്‌ ഫോണുകള്‍, ഡിജിറ്റല്‍ കളിപ്പാട്ടങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയവയെല്ലാം സര്‍ഗാത്മകമായ കഴിവിനെ ദോഷകരമായി ബാധിക്കുന്നതിന് നിദാനമായി മാറും. സാമൂഹ്യവും വൈകാരികവും വൈജ്ഞാനികവുമായ വളര്‍ച്ചയ്ക്ക് മറ്റുള്ളവരുമായി കളിക്കുന്നതും ഇടപഴകുന്നതും ആവശ്യമാണ്.

കാര്‍ട്ടൂണുകള്‍ കാണുന്നതിനോ അല്ലെങ്കില്‍ വീഡിയോ ഗെയിമുകള്‍ കളിക്കുന്നതിനോ കുട്ടികളെ അനുവദിക്കാത്ത മാതാപിതാക്കള്‍ പോലും ഇ-ബുക്കുകള്‍ വായിച്ച് കൊടുക്കയാണ് ചെയുന്നത്. കുട്ടികളെ അക്ഷരം പഠിപ്പിക്കുന്നതിന് ടാബും പുതിയ ആപ്പുകളും സഹായിക്കുമെന്ന തെറ്റായ ധാരണയാണ് ഇവരില്‍ പലര്‍ക്കുമുള്ളത്.

പുസ്തകങ്ങളിലൂടെ ആശയം പരസ്പരം പങ്കുവച്ച് വായിക്കുന്ന രീതിയിലാണ് പരമ്പരാഗത ശൈലി. ഇത് അദ്ഭുതകരമായ മാനസിക വികസന പ്രവര്‍ത്തനമാണ് കുട്ടികള്‍ നടത്തുന്നതെന്ന് മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ ടിഫാനി മുന്‍സര്‍ പറഞ്ഞു. പദസമ്പത്ത് ആര്‍ജിക്കുന്നതും വൈകാരിമായി അടുപ്പം സ്ഥാപിക്കുന്നതിനും ഇതു സഹായിക്കും.

ഒരു പുസ്തകം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് രക്ഷിതാക്കള്‍ ഇതിലൂടെ കുട്ടികളെ പഠിപ്പിക്കുന്നു. പക്ഷേ ടാബ് ഉപയോഗിക്കുമ്പോള്‍ ഇത് സാധ്യമല്ല. ഇലക്ട്രോണിക് പുസ്തകത്തിന് ഒരു ഗുണവുമില്ലെന്നല്ല, അത് ഒരു അച്ചടി പുസ്തകവുമായി താരതമ്യം ചെയ്യുമ്പോള്‍ കുറവാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അച്ചടിച്ച പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ മാതാപിതാക്കള്‍ കഥകളെ കുറിച്ച്‌ കുട്ടികളോട് സംസാരിക്കുന്നു. അതേ പോലെ കുട്ടികള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ മറുപടി പറയും. ഇ ബുക്ക് വായനയില്‍ ഇത്തരം ആശയവിനിമയം കുറവാണ്.

അച്ചടിച്ച പുസ്തകങ്ങളില്‍ നിന്ന് മാതാപിതാക്കള്‍ വായിക്കുമ്പോള്‍, ചോദ്യങ്ങള്‍ ചോദിക്കാനും കുട്ടികള്‍ അവരുടെ സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും പങ്കുവെക്കാനും പഠിക്കുന്നുണ്ടെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.