spot_img

പുതുമഴയെ ശ്രദ്ധിക്കുക, തിളപ്പിക്കാതെ വെള്ളം കുടിക്കുന്നത് അപകടകരം

പ്രിയപ്പെട്ടവരെ മണ്‍സൂണ്‍ കാലമാണ് ഇനി നമ്മെ കാത്തിരിക്കുന്നത്. മഴക്കാലം ആരോഗ്യപരമായി നമ്മളേറെ ശ്രദ്ധ പുലര്‍ത്തേണ്ട സമയമാണ്. ഈ സമയത്ത് നാം ജാഗ്രത പുലര്‍ത്തേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. നമ്മുടെ കിണറുകളിലും ജലാശയങ്ങളിലും തീരെ കുറവ് വെള്ളമുള്ള സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ 6-7 മാസം അന്തരീഷത്തില്‍ ധാരാളം പൊടിപടലങ്ങള്‍ ഉണ്ടാകുന്ന സമയമാണ്. അത് നമ്മുടെ കിണറിന്റെയും മറ്റും വശങ്ങളില്‍ ധാരാളമായി അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്. അതിലൂടെ ബാക്ടീരികളും വൈറസ് മുതലായവും ചെറുപ്രാണികളും മറ്റും കിണറിന്റെ ഭാഗങ്ങളില്‍ വളരാന്‍ കാരണമാകും.

ആദ്യമായി മഴ പെയ്യുമ്പോള്‍ സംഭവിക്കുന്നത് ഇവയെല്ലാം ഒലിച്ചിറങ്ങി നമ്മുടെ ജലസ്രോതസ്സിലേക്ക് വീഴുന്ന സാഹചര്യമാണ് ഉണ്ടാകുന്നത്. അപ്പോള്‍ ആ ജലത്തില്‍ ബാക്ടീരികളും ചെറുജീവികളും ഒരുപാട് ഉണ്ടാകും. അതിനാല്‍ ആ ജലം ഏറെ മലിനമായിരിക്കും. ആ സമയത്ത് നാം കിണറ്റിലെ വെള്ളം ശേഖരിച്ച് തിളപ്പിയ്ക്കാതെ കുടിച്ചു കഴിഞ്ഞാല്‍ അത് പലവിധ രോഗങ്ങള്‍ക്ക് കാരണമാകും. ഇതിലൂടെയുള്ള പ്രശ്നങ്ങള്‍ കൂടുതലായും ഉണ്ടാകുക മൂന്നു വയസിന് താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ്. അവര്‍ക്ക് പ്രതിരോധ ശേഷി കുറവാണ് എന്നതാണ് അതിന് കാരണം. മൂന്നു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രതിരോധ വളര്‍ച്ച എത്തിയിട്ടുണ്ടാവില്ല. പ്രായമായമര്‍ക്ക് പ്രതിരോധ ശേഷി കുറയുകയും ചെയ്തിട്ടുണ്ടാകും. അതിനാല്‍ മഴക്കാലത്ത് തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക.

പുതുമഴ പെയ്ത ശേഷം കിണറ്റില്‍ നിന്നുള്ള വെള്ളം ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. ഇന്നത്തെ സാഹചര്യത്തില്‍ തിളപ്പിക്കാത്ത വെള്ളം കുടിയ്ക്കുന്നത് ഒഴുവാക്കുന്നത് തന്നെയാണ് നല്ലത്. അതു കൊണ്ട് സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട. പ്രതിരോധമാണ് നമ്മുടെ ആരോഗ്യം സംരക്ഷിക്കാനുള്ള ഏറ്റവും സുപ്രധാന മാര്‍ഗം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.