spot_img

മുടി തഴച്ചു വളരാനുള്ള പൊടിക്കൈകൾ

ആണായാലും പെണ്ണായാലും ആവശ്യത്തിന് മുടി വേണം. മനുഷ്യന്‍റെ സൗന്ദര്യത്തിന്‌
മുടിയഴകുമായി അടുത്ത ബന്ധമുണ്ട്. അതുകൊണ്ടാണല്ലോ ആവശ്യത്തിന് മുടിയില്ലാത്തത് വലിയ പ്രശ്നമാകുന്നത്. വില കൂടിയ ഷാമ്പൂ മുതല്‍ വിപണിയില്‍ കിട്ടുന്ന എന്തും വാങ്ങി തലയില്‍ തേക്കുന്നതിന് മുന്‍പ് ഇതൊന്ന് വായിച്ചു നോക്കൂ.

വീട്ടിലിരുന്ന് തന്നെ ഇതിന് പരിഹാരമുണ്ടാക്കാമെങ്കിൽ ബ്രാൻഡഡ് ഷാമ്പൂവും കണ്ടീഷണറും വാങ്ങി കാശ് കളയുന്നതെന്തിന്. ഈ ചെറിയ പൊടിക്കൈകൾ പ്രയോഗിച്ചാൽ മുടിക്ക് നല്ല തിളക്കം വരികയും തഴച്ചു വളരുകയും ചെയ്യും. 

മുട്ട 

മുട്ടയെക്കാൾ നല്ല മോയ്‌സ്ചറൈസർ വേറെയില്ല. വരണ്ട് പൊട്ടുന്ന മുടിയാണ് നിങ്ങളുടേതെങ്കിൽ മുടിയെ ഈർപ്പം നിറഞ്ഞതാക്കാൻ മുട്ടയുടെ വെള്ള ഉപയോഗിക്കുക. ഇതിനായി അര കപ്പ് മുട്ട അങ്ങനെ തന്നെയോ വെള്ള മാത്രമായോ അടിച്ച് ഈർപ്പമുള്ള മുടിയിൽ പുരട്ടുക. 20 മിനുട്ട് നേരം ഇങ്ങനെയിരുന്നതിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. കൂടുതൽ ഫലം കിട്ടാനായി ആഴ്ചയിൽ ഒരിക്കലെങ്കിലും ഇത് ആവർത്തിക്കുക. മുടി തിളങ്ങുമെന്ന കാര്യത്തിൽ സംശയമില്ല.

ചൂടുവെള്ളം പൂർണമായും ഒഴിവാക്കുക

ചൂടുവെള്ളത്തിലുള്ള കുളി മാറ്റിവയ്ക്കുക. ചൂടുവെള്ളം മുടി വരണ്ടു പൊട്ടുന്നതിന് കാരണമാകുന്നു. മുടിയെ സംരക്ഷിക്കുന്ന ഓയിലുകളെ ചൂടുവെള്ളം ഇല്ലാതാക്കുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. അതുകൊണ്ട് നിങ്ങളുടെ ശരീര താപനിലയേക്കാൾ ഒരൽപം ചൂടു കൂടുതലുള്ള വെള്ളം മാത്രം ഉപയോഗിക്കുക.

നിങ്ങളുടെ സ്വന്തം കണ്ടീഷണർ ഉണ്ടാക്കുക

ഹെന്ന പൌഡര്‍ ഒരു നല്ല കണ്ടീഷണറാണ്. മുടിക്ക് നല്ല നിറമുണ്ടാകാനും താരന്‍ പോകാനും ഇത് സഹായിക്കും. പ്രോട്ടീൻ സമൃദ്ധമായ കണ്ടീഷണറിനായി മുട്ടയും തൈരും ചേർന്ന മിശ്രിതം തലയോട്ടിയിൽ തേക്കുക. അഞ്ച് മുതൽ പത്തു മിനുട്ട് വരെ ഈ മിശ്രിതം തലയിൽ നന്നായി തേച്ചുപിടിപ്പിച്ച ശേഷം കഴുകി കളയുക.

ഉലുവ പേസ്റ്റ് ആക്കിയത് മുടിക്ക് നിറം പകരാന്‍ ഉപയോഗിക്കുന്നതാണ്. ഉലുവ പേസ്റ്റാക്കിയത് ഒരു സ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് സ്പൂണ്‍ എന്നിവയുടെ മിശ്രിതം മുടിയില്‍ തേച്ച് അര മണിക്കൂറിന് ശേഷം  ഷാമ്പൂ ഉപയോഗിച്ച് കഴുകി കളയുക.

മുടി ചീകുമ്പോള്‍

പ്ലാസ്റ്റിക് പല്ലുകളുള്ള ചീർപ്പുകൾ ഒഴിവാക്കുക. മുടി ചീകാനുള്ള ഏറ്റവും നല്ല വഴി കെട്ടു പിണഞ്ഞ മുടിത്തുമ്പുകൾ ആദ്യം ചീകി ശരിയാക്കുക എന്നതാണ്. ഇതിനു ശേഷം മാത്രം മുടിയുടെ വേര് മുതൽ അറ്റം വരെ ചീവുക. ഈ വിദ്യ സ്വാഭാവിക ഹെയർ ഓയിലുകളെ തലയുടെ എല്ലാ ഭാഗങ്ങളിലുമെത്തിക്കുന്നു. ഇത് മുടി പോട്ടിപ്പോകുന്നത് തടയുന്നു.

നനഞ്ഞ മുടി ചീകരുത്

നനഞ്ഞ മുടി സാധാരണ മുടിയെ അപേക്ഷിച്ച് മൂന്ന് മടങ്ങ് ദുർബലമാണ്. മുടി കഴുകിയതിന് ശേഷം നല്ലതുപോലെ ടവൽ ഉപയോഗിച്ചു തുടക്കുക. ഇത്രയും ശ്രദ്ധിച്ചാല്‍ മുടി നന്നായി തഴച്ചു വളരും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.