spot_img

ടൈം മാനേജ്മെന്റ് : അറിഞ്ഞിരിക്കേണ്ടവ

തിരക്കോട് തിരക്ക് തന്നെയാണ് ജീവിതം എന്ന് പറഞ്ഞ് ജീവിക്കാന്‍ തന്നെ മറന്നുപോകുന്ന നിരവധി പേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ ക്യത്യമായ ടൈം മാനേജ്മെന്റുള്ളവര്‍ക്ക് എല്ലാത്തിനും സമയം കണ്ടെത്താനാകും. പലപ്പോഴും അശഅശ്രദ്ധമായി സമയം ചിലവഴിക്കുന്നതും, ക്യത്യമായ പ്ലാനിങ് ഇല്ലാത്തതുമാണ് എല്ലാ പ്രശ്നങ്ങളുടേയും അടിസ്ഥാന കാരണങ്ങള്‍. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള ശീലം ഉണ്ടാക്കിയെടുക്കുകയാണ് ആദ്യം വേണ്ടത്. പെട്ടെന്ന് ജോലികള്‍ ചെയ്തു തീര്‍ത്താല്‍ വിശ്രമിക്കാനുള്ള സമയം ഏറെ കിട്ടുമെന്നും ഓര്‍ക്കുക. മറ്റൊന്നിനും സമയമില്ല എന്ന് വിലപിക്കുന്നവര്‍ ഇതൊക്കെയൊന്ന് ശ്രദ്ധിക്കിക.

ക്യത്യമായ സമയം അടയാളപ്പെടുത്തുക

നിങ്ങള്‍ ഒരു ജോലി ചെയ്ത് തീര്‍ക്കാന്‍ എത്ര സമയമെടുത്തു, പ്രധാനപ്പെട്ടവയ്ക്ക് മുന്‍ഗണന കൊടുത്തോ, എല്ലാ തീര്‍ത്തത് എപ്പോള്‍ അങ്ങനെ തുടങ്ങി വിശ്രമിക്കാന്‍ എടുത്ത സമയം വരെ ക്യത്യമായി രേഖപ്പെടുത്തുക. മുന്നോട്ടുള്ള ദിവസങ്ങളില്‍ ഈ സമയം അനുസരിച്ച് നിങ്ങളുടെ ജോലി വേഗത്തിലാക്കാന്‍ ശ്രമിക്കാം അതുവഴി കൂടുതല്‍ സമയം ലാഭിക്കാം. ഒരു മാസം ഇത്തരത്തില്‍ ഒന്ന് പരീക്ഷിക്കുക. നല്ല റിസര്‍ള്‍ട്ട് കിട്ടുന്നെങ്കില്‍ വീണ്ടും ഇത് തുടരുക. ഏത് തരം ജോലിക്കാണ് കൂടുതല്‍ സമയം കണ്ടെത്തേണ്ടതെന്നും പെട്ടെന്ന് ചെയ്ത് തീര്‍ക്കാവുന്ന ജോലികള്‍ ഏതൊക്കെയെന്നും ഇതിലൂടെ മനസിലാക്കാം. ഭാവിയിലെ പ്ലാനിങ്ങുകളും ഇത്തരത്തില്‍ നേരത്തേ കണക്കുകൂട്ടിവെയ്ക്കാവുന്നതാണ്.

നിര്‍ബന്ധമായും ചെയ്യേണ്ടവയെ കുറിച്ച് ലിസ്റ്റ് തയ്യാറാക്കുക

ഏറ്റവും കൂടുതല്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ ഏതൊക്കെയെന്ന് ലിസ്റ്റ് എഴുതിയിടുക. അതിന്റെ പ്രാധാന്യം അനുസരിച്ചാണ് തയ്യാറാക്കുന്നതെങ്കില്‍ അത്രയും നല്ലത്. ലിസ്റ്റിന്‍ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുക. ഇത്തരം ലിസ്റ്റുകള്‍ എന്തൊക്കെ ചെയ്യണമെന്നും ചെയ്ത് തീര്‍ത്തെന്നും നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു. ഡെഡ്ലൈനുകളിലെ ജോലികള്‍ ഒട്ടും ടെന്‍ഷനില്ലാതെ തന്നെ നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കും.

പിന്നത്തേക്ക് ഒന്നും മാറ്റിവെക്കരുത്

സമയം ഇനിയും ബാക്കിയുണ്ട്. പതിയെ ചെയ്താല്‍ മതിയെന്ന മനോഭാവം ഇന്നത്തെ കാലത്ത് പലര്‍ക്കുമുണ്ട്. എന്നാല്‍ അത് മാറ്റേണ്ട സമയമായിരിക്കുന്നു. തുടക്കകാര്‍ക്ക് ടിവി, മൊബൈല്‍, കമ്പ്യൂട്ടര്‍ എന്നിങ്ങനെ ജോലിയിലെ ശ്രദ്ധ തിരിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടാകാം. എന്നാല്‍ അവയൊന്നും കാര്യമാക്കാതെ ചെയ്ത് തീര്‍ക്കാനുള്ള ജോലികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കുകയാണ് വേണ്ടത്. പിന്നത്തേക്ക് മാറ്റിവെച്ചാല്‍ നാളെ ചെയ്യേണ്ട ജോലിക്കൊപ്പം ഇത് അധിക ജോലി ഭാരമായിക്കും നിങ്ങള്‍ക്ക് സമ്മാനിക്കുക. വലിയ പ്രോജക്ടുകളാണെങ്കില്‍ അവയെ ചെറുതായി തിരിച്ച് ജോലി ചെയ്യാവുന്നതാണ്.

ഒരേ സമയത്ത് ഒന്നിലധികം കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കരുത്

ജോലി ചെയ്യുന്ന സമയങ്ങളില്‍ അല്ലെങ്കില്‍ പഠിക്കുന്ന സമയത്ത് അതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഇടയ്ക്ക് കുറച്ച് നേരം വിശ്രമത്തിന് അുവദിക്കാവുന്നതാണ്. എന്നാലും ജോലി ചെയ്യുമ്പോള്‍ മൊബൈല്‍ നോക്കുക, സോഷ്യല്‍ മീഡിയകളിലേക്ക് ശ്രദ്ധ പോകുക, മെസേജ് ചെയ്യുക എന്നിവ ജോലിസമയത്തെയും നിങ്ങളുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കും. ഇത്തരം സാഹചര്യങ്ങളില്‍ അരമണിക്കൂര്‍ കൊണ്ട് ചെയ്ത്തീര്‍ക്കേണ്ട ജോലി നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ ഇരട്ടി സമയം വേണ്ടി വന്നേക്കാം.

മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുക

നിശ്ചിത സമയത്തിനുള്ളില്‍ ജോലി നിങ്ങള്‍ക്ക് പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും മറ്റൊരാളുടെ സഹായം ആവശ്യപ്പെടാവുന്നതാണ്. നിങ്ങള്‍ക്ക് വിശ്വാസമുള്ള ജോലിയില്‍ പരിചയമുളള ഒരാളെ ഏല്‍പ്പിച്ചാല്‍ ടെന്‍ഷനില്ലാതെ നിങ്ങള്‍ക്ക് ബാക്കി ജോലികള്‍ പൂര്‍ത്തിയാക്കാനാകും. നിങ്ങളുടെ ജോലികള്‍ പരസ്പരം കൈമാറിയോ, പ്രോജക്ട് പല ഭാഗങ്ങളായി തിരിച്ച് രണ്ട് പേര്‍ക്കും കൂടിയായും ചെയ്ത് തീര്‍ക്കാവുന്നതാണ്. പ്രോജക്ട് പൂര്‍ണമാകുമ്പോള്‍ സഹായിച്ച സുഹ്യത്തിന് ഒരു നന്ദി കൂടി പറയുക. നാളെയും ചിലപ്പോള്‍ നിങ്ങള്‍ക്ക് ആ സൂഹ്യത്തിന്റെ സഹായം ആവശ്യമായി വന്നേക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.