spot_img

പെട്ടന്ന് അമിതമായി ഭാരം കൂടുന്നുവോ?

 

ഈയിടെ ആയിട്ട് ശരീര ഭാരം കൂടുന്നതായിട്ട് നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ..?. ഉറക്ക കൂടുതലും അലസതയും വളരെ കൂടുതൽ ആയിട്ട് തോനുന്നുണ്ടോ..? എങ്കിൽ നിങ്ങൾ തിർച്ചയായും തൈറോയിഡ് ചെക്ക് ചെയ്യണം.
എന്നാൽ നമ്മൾ എല്ലാവരും കേട്ട്കാണും തൈറോയിഡിനെ കുറിച്ച്, തൈറോയിഡ് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല . നമുക്ക് എല്ലാവർക്കും തൈറോയിഡ് ഉണ്ട് .നമ്മുടെ കഴുത്തിന് മുമ്പിലായിട്ട് സ്ഥിതി ചെയ്യുന്ന പൂമ്പാറ്റയുടെ ആകൃതിയിലുള്ള ഒരു കൊച്ചു ഗ്രന്ഥി ആണ് ഈ തൈറോയിഡ് . ഈ തൈറോയിഡിൽ നിന്നും രണ്ട് ഹോർമോൺ ഉൽപാദിപ്പിക്കുന്നുണ്ട് T3, T4 . ഈ രണ്ട് ഹോർമോണുകളുടെയും ഏറ്റകുറച്ചിലുകൾ കാരണമുണ്ടാകുന്ന അസുഖങ്ങളെയാണ് നമ്മൾ തൈറോയിഡ് സംബന്ധമായ അസുഖങ്ങളായിട്ട് കണക്കാക്കുന്നത്. T3, T4 ഉൽപ്പാദിപ്പിക്കുന്നത് തൈറോഡിൽ നിന്നാണെങ്കിലും ഈ തൈറോയിഡിനെ നിയന്ദ്രിക്കുന്ന മറ്റൊരു ഗ്രന്ഥി ഉണ്ട് പിട്രൂഷിഗ്ലാൻഡ് അതിന്റെ പുറകിലായി ഹൈപ്പോതലാമസ് എന്ന മറ്റൊരു ഗ്രന്ഥിയും ഉണ്ട്. അപ്പോൾ മുഴുവനായും T3, T4 ന്റെ ഏറ്റകുറവ് കാരണമാണ് തൈറോയിഡ് പറയുന്നതെങ്കിലും ഇതിന്റെ കാരണക്കാർ മറ്റു ചിലർ കൂടി ആണ് .
തൈറോയിഡിന്റെ അടയാളങ്ങൾ
ഇനി നേരത്തെ പറഞ്ഞ പോലെ ശരീരഭാരം കൂടുക , അത് പോലെ അലസത കൂടുക , ഉറക്കം കൂട്ടുക , മുടി ഡ്രൈ ആയി പൊട്ടി പോവുക, സ്കിൻ വളരെ ഡ്രൈ ആവുക ശബ്ദം പരുപരുത്തത് ആവുക, constipation ഉണ്ടാവുക ,മൂഡ് ചെയിഞ്ച സ് ഉണ്ടാവുക ഇങ്ങനെയൊക്കെ ഉള്ള അടയാളങ്ങൾ കാണുകയാണെങ്കിൽ ,ഇനി എല്ലാ അടയാളങ്ങളും ഉണ്ടായി കൊള്ളണമെന്നില്ല ഏതെങ്കിലും ഒരു അടയാളം കാണുകയാണെങ്കിൽ തന്നെ നിങ്ങൾ നിങ്ങളുടെ തൈറോയിഡ് ചെക്ക് ചെയ്തിരിക്കണം.കാരണം അതൊരു പക്ഷേ ഈ ഹോർമോണുകൾ കുറഞ്ഞ അവസഥയായിട്ടുള്ള ഹൈപ്പോതൈറോയിഡിസം എന്നുള്ള അവസ്ഥ ആയിരിക്കാം . ഹൈപ്പോതൈറോയിഡിസം എന്ന അവസ്ഥ പൊതുവായിട്ട് autoimmune thyroiditis എന്ന് പറഞ്ഞിട്ടുള്ള ഒരു കാരണം ആണ് അതിന്റെ പുറകിൽ ഉണ്ടാകുന്നത്. അത് നമ്മുടെ സ്വന്തം പ്രതിരോധ മാർഗങ്ങൾ നമ്മുടെ തൈറോയിഡിന് എതിരായിട്ട് പ്രവർത്തിക്കുന്ന ഒരു അവസ്ഥയാണ് ഈ autoimmune thyroiditis.
അത് പോലെ നമ്മുടെ കഴുത്തിന് ചുറ്റും ചെയ്യുന്ന ചില സർജറി അത് പോലെ ക്യാൻസറിന് ചെയ്യുന്ന റേഡിയേഷൻസ്, ചില മരുന്നുകൾ, അതെല്ലാം ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകുന്നു. ഇനി ഈ ഹോർമോണുകൾ കൂടിയാൽ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം. ഈ അവസ്ഥയിൽ ശരീരം മെലിയുകയാണ് ചെയ്യുക നോർമൽ ആയിരുന്ന ഒരാൾ പെട്ടെന്ന് മെലിഞ്ഞ് പോകുന്നു അയാൾക്ക് വളരെ അധികം വിയർപ്പ് ഉണ്ടാകുന്നു. അയാൾ over active, ആകുന്നു . അയാൾക്കു ഉറക്കം മതിയാകാതെ പോകുന്നു, തീരുമാനങ്ങൾ ഒന്നും എടുക്കാൻ പറ്റാതെയിരിക്കുന്നു. അങ്ങനെയൊക്കെ ഉള്ള ഒരു അവസ്ഥ അയാളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.അങ്ങനെയൊക്കെ നിങ്ങൾക്ക് അനുഭവപ്പെടുകയാണെങ്കിൽ തീർച്ചയായിട്ടും തൈറോയിഡ് ടെസ്റ്റ് ചെയ്യണം. കാരണം അതൊരു പക്ഷേ ഹൈപ്പർ തൈറോയിഡി സത്തിന്റെ അടയാളം ആയിരിക്കാം .
തൈറോയിഡും മുഴകളും
ഹൈപ്പർ തൈറോയിഡിസം സാധാരണമായി ഉണ്ടാകുന്നത് നമ്മുടെ കഴുത്തിന് മുമ്പിലായിട്ട് ഉണ്ടാകുന്ന ചില മുഴകളുണ്ട് ആ മുഴകൾ കൂടുതൽ ഹോർമോൺ സെക്രീറ്റ് ചെയ്യുമ്പോഴാണ് ഈ അവസ്ഥയിലേക്ക് എത്തുന്നത്. മുഴ എന്ന് കേട്ടാൽ ക്യാൻസർ എന്ന് തെറ്റിന്ധരിക്കരുത് . കാരണം നമുക്ക് അങ്ങനെയാണ് ഒരു ഐഡിയ കിട്ടിയിരിക്കുന്നത്. ഈ മുഴകൾ ചിലപ്പോൾ നിരുപദ്രവകാരികൾ ആയിരിക്കാം. അപ്പോൾ ഒരു ഡോക്ടറെ കാണിച്ച് ആ മുഴകൾ തൊട്ടു നോക്കിയാൽ തന്നെ ഒരു ഏകദേശം ഐഡിയ കിട്ടും. ഇനി ആ മുഴ ഉപദ്രവകാരിയാണെന്ന് വെക്കുക ഡോക്ടർ അത് തീർച്ചയായും തുടരന്വേഷണം ചെയ്യും. USG ചെയ്യും. FNAC ചെയ്യും. അങ്ങനെ അതിൽ ക്യാൻസറിന്റെ എന്തെങ്കിലും സയൻസ് കണ്ടാൽ അതിനുള്ള ചിത്സ ഉടനെ ആരംഭിക്കണം . പൊതുവെ ആ ചികിത്സക്ക് വളരെ നല്ല റിസൾട്ട് ആണ് കണ്ടിട്ടുള്ളത് അപ്പോൾ തീർച്ചയായിട്ടും അങ്ങിനെ ഒരു മുഴ കണ്ടാൽ ഉടനെ ഡോക്ടറെ കാണിക്കുക.
ചില മുഴകൾ ഉപദ്രവകാരികളെല്ലെന്ന് തീർച്ചയാക്കി കഴിഞ്ഞാൽ തന്നെ അത് ചിലപ്പോൾ അഭംഗിയായിരിക്കും. നമ്മുടെ കഴുത്തിന് മുമ്പിൽ അങ്ങനെ ഒരു മുഴ കാണുമ്പോൾ ചിലർക്ക് അത് ഇഷ്ടപ്പെടില്ല. അങ്ങനെയാണെങ്കിൽ അത് സർജറി ചെയ്ത് നീക്കാനുള്ള അവസരങ്ങൾ വേറെയുമുണ്ട്. ഇനി ഈ മുഴ നമ്മുടെ ശ്വാസനാളത്തെയോ അന്നനാളത്തേയോ Compress ചെയുകയായണെങ്കിൽ നമുക്ക് ചിലപ്പോൾ അതുകൊണ്ട് ശ്വസിക്കാനുള്ള ബുദ്ധിമുട്ട് ,ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് അങ്ങനെയെല്ലാം വരാം. അങ്ങനെയാണെങ്കിലും നമുക്ക് ഈ മുഴ നീക്കം ചെയ്യാവുന്നതാണ്.
ഗോയിറ്റർ
ഇത് അയോഡിന്റെ കുറവ് കാരണം വരുന്ന ഒരവസ്ഥയാണ്. പക്ഷെ അതിപ്പോൾ വളരെ കുറഞ്ഞിട്ടുണ്ട് കാരണം, ഉപ്പുകളിലെല്ലാം അയോഡൈസിഡ് Salt ആയിട്ട് വന്നോണ്ടിരിക്കുകയാണ്. അതുകൊണ്ട് ഗോയിറ്ററൊക്കെ നമ്മുടെ സമൂഹത്തിൽ നിന്ന് വളരെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്.

ഗർഭിണികളിലെ തൈറോയിഡ്
ഗർഭിണികളിൽ തൈറോയിഡ് വളരെ അധികം പ്രധാനമാണ്. കാരണം, തൈറോയിഡ് ഉള്ള ഒരു അമ്മക്ക് ഉണ്ടാകുന്ന കുട്ടികൾ പലപ്പോഴും വളർച്ചക്കുറവുണ്ടായിരിക്കാം. മാസം തികയാതെ പ്രസവിക്കാം, അബോഷൻ ഉണ്ടാകാം അങ്ങനെ പല കുഴപ്പങ്ങളും ഉണ്ടാകും. അത് കൊണ്ട് ഗർഭകാലത്ത് തീർച്ചയായിട്ടും തൈറോയിഡ് പരിശോധിക്കണം. ഇനി തൈറോയിഡ് അമ്മക്ക് ഉണ്ടാകുന്ന കുട്ടികളിലും തീർച്ചയായിട്ടും തൈറോയിഡ് സ്ക്രീനിംഗ് ചെയ്തിരിക്കണം. കാരണം മാനസിക പ്രശ്നങ്ങൾ ഉള്ള കുട്ടികൾ ആവാനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തീർച്ചയായിട്ടും തൈറോയിഡ് സ്ക്രീനിംഗ് ചെയ്യണം. Treatment is very effective. അതു കൊണ്ട് എത്രേയും നേരെത്തെ നമ്മൾ detect ചെയ്യാണ് അത്രേയും നല്ലത്.
ജനുവരിയാണ് നമ്മൾ Thyroid Awareness Month ആയിട്ട് ആചരിക്കുന്നത്. അപ്പോൾ ഈവക രോഗലക്ഷണങ്ങൾ കാണുകയാണെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ തൈറോയിഡ് പരിശോധിക്കണം. അസുഖം ഉണ്ടെന്ന് കണ്ടാൽ ഉടൻ ചികിത്സനടത്തണം. അങ്ങനെ നമ്മൾക്ക് ആരോഗ്യകരമായ ജീവിതത്തിലേക്ക് മുന്നേറാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.