spot_img

കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്

സുരക്ഷിതമായ ലൈംഗിക ബന്ധത്തിനും ഗര്‍ഭധാരണം പ്രതിരോധിക്കാനും ഉപയോഗിക്കുന്ന പ്രതിരോധ സംവിധാനമാണ് കോണ്ടം അഥവാ ഗര്‍ഭ നിരോധന ഉറ. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം കോണ്ടമുണ്ട്. ശുക്ലവും മറ്റു സ്രവങ്ങളും രോഗാണുക്കളും പങ്കാളിയുടെയുള്ളില്‍ പ്രവേശിക്കാതെ തടയാനാണ് കോണ്ടം ഉപയോഗിക്കുന്നത്. ഗര്‍ഭ ധാരണം പ്രതിരോധിക്കാന്‍ മാത്രമല്ല, ലൈംഗിക രോഗങ്ങളായ എച്ച്‌ഐവി / എയ്ഡ്‌സ്, ഗര്‍ഭാശയമുഖ കാന്‍സര്‍, ഹെര്‍പ്പിസ്, സിഫിലിസ് തുടങ്ങിയവ വരാതെ സംരക്ഷണമൊരുക്കാനും കോണ്ടം സഹായിക്കുന്നു. കോണ്ടം പല തരത്തിലുണ്ട്. ലാറ്റക്‌സ് (റബ്ബര്‍) അധിഷ്ഠിത കോണ്ടങ്ങളും പോളി യൂറിത്തീന്‍, പോളി ഐസോപ്രീന്‍, ഹൈഡ്രജന്‍ എന്നിവ കൊണ്ടുണ്ടാക്കിയ കോണ്ടങ്ങളുമുണ്ട്. കൂടാതെ പല നിറത്തിലും പല ഫ്‌ളേവറുകളിലുമുള്ള കോണ്ടങ്ങളും ലഭ്യമാണ്.

കോണ്ടം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • കോണ്ടത്തിനുള്ളില്‍ വായു ഉണ്ടാകാതെ നോക്കണം.
 • ഉദ്ധരിച്ച ലിംഗത്തില്‍ മാത്രമാണ് കോണ്ടം ഉപയോഗിക്കാവുന്നത്.
 • കോണ്ടം പൊട്ടാതെ നോക്കണം. ലൈംഗിക ബന്ധത്തിനു ശേഷമാണ് കോണ്ടം പൊട്ടിയതായി കണ്ടെത്തുന്നതെങ്കില്‍ മറ്റു ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ കൂടി സ്വീകരിക്കണം.
 • എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ കോണ്ടം ഉപയോഗിക്കരുത്. കോണ്ടത്തിന് ദൃഢതയോ, ഒട്ടലോ നിറത്തിലും മണത്തിലും വ്യത്യാസമോ കണ്ടാല്‍ അത് പിന്നെ ഉപയോഗിക്കരുത്. അത് കാലാവധി കഴിഞ്ഞതായിരിക്കാന്‍ സാധ്യതയുണ്ട്.
 • കോണ്ടം പൊതുവേ ഒരേ അളവിലാണുള്ളതെങ്കിലും ഓരോ കമ്പനിക്കും അനുസരിച്ച് ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. വളരെ ചെറുതോ വളരെ വലുതോ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ഏറ്റവും മികച്ച ബ്രാന്‍ഡ് തന്നെ ഉപയോഗിക്കാന്‍ ശ്രമിക്കുക.
 • കോണ്ടം കൃത്യമായി ധരിച്ചില്ലെങ്കില്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല. കോണ്ടം മുകളിലേക്ക് ചുരുണ്ടു കയറുകയോ താഴേയ്ക്ക് ഊര്‍ന്നു പോരുകയോ ചെയ്താല്‍ അത് യഥാസ്ഥാനത്ത് ധരിക്കാന്‍ ശ്രദ്ധിക്കണം.
 • ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന രണ്ടു പേരും കോണ്ടം ധരിക്കേണ്ടതില്ല. ഒരു പങ്കാളി മാത്രം ധരിച്ചാല്‍ മതിയാകും. അല്ലെങ്കില്‍ പൊട്ടിപ്പോകാന്‍ സാധ്യതയുണ്ട്.
 • കോണ്ടം ബാഗിലോ വാലറ്റിലോ കൊണ്ടുനടക്കരുത്. ചൂടേല്‍ക്കുന്നത് കോണ്ടത്തിന് കേടാണ്.
 • ഓരോ തവണയും പുതിയ കോണ്ടം ഉപയോഗിക്കുക. ഒരു തവണ ഉപയോഗിച്ച കോണ്ടം പിന്നീട് ഉപയോഗിക്കരുത്.
 • ജലാധിഷ്ഠിത ലൂബ്രിക്കന്റുകള്‍ മാത്രം ഉപയോഗിക്കുക. എണ്ണ തുടങ്ങിയവ ഉപയോഗിക്കരുത്. ഇത് കോണ്ടത്തിന് കേടുപാടുണ്ടാക്കും.
 • കോണ്ടം ധരിക്കുമ്പോള്‍ കോണ്ടത്തിന്റെ താഴേ അറ്റത്ത് അര ഇഞ്ച് സ്ഥലം ശുക്ലം ശേഖരിക്കാനായി ഇടണം.
 • ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനു ശേഷം പങ്കാളികള്‍ രണ്ടു പേരും കൈകളും ലൈംഗികാവയവങ്ങളും നന്നായി കഴുകുക. ലൈംഗിക രോഗങ്ങള്‍ പകരാതിരിക്കാന്‍ ഇത് ആവശ്യമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.