spot_img

നിങ്ങൾ വാങ്ങിക്കുന്ന മിനറല്‍ വാട്ടര്‍ കുപ്പികൾ ഇങ്ങനെയാണോ ..?

യാത്രയിലും മറ്റും നാം പലപ്പോഴും വാങ്ങി കുടിക്കുന്നതാണ് മിനറല്‍ വാട്ടര്‍. പൊതുവേ ശുദ്ധമായ ജലമെന്ന ധാരണയുള്ളത് കൊണ്ടു തന്നെയാണ് ഇത്തരം വെള്ളം വാങ്ങി നാം ഉപയോഗിയ്ക്കുന്നതും. എന്നാൽ ഈ മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ഇതിന്റെ കുപ്പിയുടെ കാര്യത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് .

സദാരനയായി നാം വെള്ളം വാങ്ങുമ്പോള്‍ ചില മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കടിയില്‍ 1 എന്ന നമ്പര്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത് കാണാം. പെട്ടന്ന് നമ്മളിത് ശ്രദ്ധിച്ചെന്നു വരില്ല. ഇത്തരം കുപ്പികള്‍ ഒരു പ്രാവശ്യം മാത്രമെ ഉപയോഗിയ്ക്കുവാന്‍ പാടുള്ളൂ. കാരണം ഇത് കൂടുതല്‍ ഉപയോഗിച്ചാല്‍ പ്ലാസ്‌റ്‌റിക്കിലെ ബിസ്ഫിനോള്‍ എന്ന ഘടകം വെള്ളത്തില്‍ കലര്‍ന്ന് ശരീരത്തിലെത്തും. ഇത് ചര്‍മത്തിനും ആരോഗ്യത്തിനും പ്രത്യുല്‍പാദന ശേഷിയ്ക്കുമെല്ലാം ദോഷം വരുത്തുന്നവയാണ്.

ഇതു പോലെ വാഹനത്തിലും മറ്റും ഇത്തരം മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ വെയില്‍ കൊണ്ട് ചൂടാകുന്നത് സാധാരണയാണ്. ഇതിലൂടെയും പ്ലാസ്റ്റിക്കിലെ ബിസ്ഫിനോള്‍ എ എന്ന ഘടകം വെള്ളത്തില്‍ കലര്‍ന്ന് ദോഷം വരുത്തുന്നു. അതിനാൽ ഇത്തരം മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ചൂടാകുന്നിടത്ത് വയ്ക്കരുത്.

വീണ്ടും ഉപയോഗിക്കാന്‍ വേണ്ടിയുള്ള കുപ്പികളാണ് എങ്കില്‍,ബോട്ടിലിന്റെ അടിയില്‍ 2 അല്ലെങ്കില്‍ 5 എന്ന നമ്പര്‍ രേഖപ്പെടുത്തി കണ്ട കുപ്പികളെ വാങ്ങാവൂ. ഇത് വെള്ളം നിറച്ച് സൂക്ഷിയ്ക്കാനുള്ള വാട്ടര്‍ ബോട്ടിലുകളുടെ ഗണത്തില്‍ പെടുന്നു. അല്ലാത്തവ, അതായത് 1 എന്ന നമ്പറുള്ളതോ നമ്പറില്ലാത്തതോ ആയ വാട്ടര്‍ ബോട്ടിലുകള്‍ വീണ്ടും ഉപയോഗിക്കരുത്.

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ശരീരത്തിന് ദോഷമല്ലാതെ ഗുണങ്ങൾ ഒന്നും തന്നെ വരുത്തില്ല. അതിനാൽ വെള്ളം കുടിക്കാൻ എന്നല്ല മറ്റെന്ത് ഉപയോഗത്തിനായാലും, പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം സ്റ്റീലിന്റെയോ, ചെമ്പിന്റെയോ ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ശീലിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.