spot_img

ടെലി മെഡിസിന്‍ സംവിധാനം മുളന്തുരുത്തി ഗവ.ആശുപത്രിയില്‍

കാമറയ്ക്ക് മുന്നില്‍ രോഗിയിരുന്നു; ഡോക്ടര്‍ സ്‌ക്രീനിലെത്തി

മുളന്തുരുത്തി ഗവ.ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എസ്. ഷാജിയുടെ പരിശോധന മുറി പതിവിലും വ്യത്യസ്തമായി മാറിയിരിക്കുന്നു. കമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നിലെ കസേരയില്‍ രോഗി ഇരുന്നു. സ്‌ക്രീനില്‍ രാജഗിരി ആശുപത്രിയിലെ ഹൃദ്രോഗ വിഭാഗം ഡോക്ടറുടെ മുഖം തെളിഞ്ഞു. മുറിയില്‍ തയ്യാറാക്കിയ ക്യാമറയിലേക്ക് നോക്കി രോഗി രോഗാവസ്ഥ വിവരിച്ചു.

സ്‌ക്രീനിലെത്തിയ ഡോക്ടര്‍ സസൂക്ഷ്മം വിവരങ്ങള്‍ കേട്ടതിന് ശേഷം രോഗിയുമായി സംശയ നിവാരണം നടത്തി. ടെസ്റ്റുകള്‍ ആവശ്യമുള്ളവര്‍ക്ക് നിര്‍ദേശം നല്‍കി. രോഗിയെ സഹായിക്കാന്‍ ടെക്‌നീഷ്യന്‍ ജോണ്‍സ് കൂടെ നിന്നു. ഹൃദ്രോഗ വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ മനസിലാക്കി ഡോ. പി എസ് ഷാജിയും രോഗിക്കൊപ്പം ഉണ്ടായിരുന്നു. മുളന്തുരുത്തി ഗവ.ആശുപത്രിയില്‍ നടത്തിയ ടെലി പരിശോധന രോഗികള്‍ക്ക് പുതിയ അനുഭവമായിരുന്നു. ഹൃദ്രോഗം, ന്യൂറോ തുടങ്ങിയ വിഭാഗത്തിലെ രോഗികളാണ് ടെലി പരിശോധന വഴി ചികില്‍സ തേടിയത്. തുടക്കത്തില്‍ പരിഭ്രമം തോന്നിയെങ്കിലും സ്‌ക്രീനിലെത്തിയ ഡോക്ടര്‍ അടുത്തിരുന്ന് പരിശോധിക്കുന്ന അനുഭവമായിരുന്നെന്ന് രോഗികള്‍ പറഞ്ഞു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ അപ്പോള്‍ തന്നെ ഡോക്ടര്‍ എഴുതി മെയില്‍ ചെയ്യും. ടെക്‌നീഷ്യന്‍മാര്‍ അത് കമ്പ്യൂട്ടറില്‍ നിന്നും പ്രിന്റെടുത്ത് എഴുതിയിരിക്കുന്ന മരുന്ന് നല്‍കി രോഗിയെ മടക്കി അയക്കും. എറണാകുളം ജില്ലയില്‍ രണ്ടാമത്തെ ടെലി പരിശോധന സ്ഥലമാണ് മുളന്തുരുത്തി ആശുപത്രി. ആദ്യമായി നടത്തിയത് കുട്ടമ്പുഴ ഗവ.ആശുപത്രിയിലായിരുന്നു.

കൊച്ചി ഐ എം എ, വൊഡാഫോണ്‍, ടെയാടെക്ക്, മാജിക് ട്രസ്റ്റ് കോട്ടയം എന്നിവരുടെ സഹകരണത്തില്‍ രാജഗിരി ആശുപത്രിയുമായി ചേര്‍ന്നാണ് ടെലി പരിശോധന നടത്തിയത്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രോഗികള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി എസ് ഷാജി പറഞ്ഞു. ഡോ. മിനി, നഴ്‌സിങ് സൂപ്രണ്ട് സുമിത്ര തുടങ്ങിയവര്‍ ടെലി പരിശോധനയില്‍ സഹായികളായി.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.