spot_img

കുട്ടികള്‍ക്കുള്ള കളിപ്പാട്ടമല്ല സ്മാര്‍ട്ട്ഫോണ്‍; നിങ്ങളുടെ കുരുന്നിനെ നിത്യരോഗിയായി മാറ്റാന്‍ അതുമതി

പല മാതാപിതാക്കളുടെയും നെറ്റി ചുളിപ്പിക്കാന്‍ സാധ്യതയുള്ള ഒന്നാണ് സ്മാര്‍ട്ട്ഫോണും കുട്ടികളും തമ്മിലുള്ള ഈ പ്രശ്നം. സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം വഴി മുതിര്‍ന്നവര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍പ്പോലും ഇപ്പോള്‍ ചര്‍ച്ചയിലാണ്. അപ്പോഴാണല്ലോ കുട്ടികളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ന്ന് വരുന്നത്. മുതിര്‍ന്നവരെക്കാള്‍ വേഗത്തിലാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം കുട്ടികളെ ഗുരുതരമായി ബാധിക്കുക.

കാഴ്ചക്കുറവ്, കഴുത്തു വേദന, ഉറക്കമില്ലായ്മ മുതല്‍ ഉത്കണ്ഠയും വിഷാദ രോഗവും വരെയാണ് മുതിര്‍ന്നവരിലെ പ്രശ്നങ്ങള്‍. ഇതിനെക്കാള്‍ ഗുരുതരമാണ് കുട്ടികളിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം. അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ചയെത്തുന്നതിന് മുമ്പുള്ള അവസ്ഥയിലാണ് മൊബൈല്‍ ഉപയോഗമെങ്കില്‍ അത് കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ട്യൂമര്‍

ഇത്രയും കാലം ചര്‍ച്ച ചെയ്തിരുന്നത് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മൂലം കുട്ടികളുടെ മാനസിക നിലയിലും മറ്റുമുണ്ടാകുന്ന പ്രശ്നങ്ങളായിരുന്നു. എന്നാല്‍ ഇപ്പോഴത് മാറുകയാണ്. ഫോണ്‍ നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുകയാണ്, നേരിട്ട് തന്നെ. കുട്ടികളിലെ ട്യൂമര്‍ സാധ്യതയാണ് ഏറ്റവും പുതിയതായി പുറത്തു വന്ന പഠനങ്ങളിലെ അപകട സൂചന. മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍ തന്നെയാണ് ഇവിടെ വില്ലന്‍. നേരത്തെ പറഞ്ഞ പോലെ പ്രായപൂര്‍ത്തിയാകാത്ത ഒരാളില്‍ മൊബൈല്‍ റേഡിയേഷന്‍ സൃഷ്ടിക്കുന്ന പ്രശ്നമാണിത്.

ഭൂരിപക്ഷം കുട്ടികള്‍ക്കും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ താല്‍പര്യമുണ്ട്. കൗതുകത്തോടെയാണ് കുട്ടികള്‍ ഫോണ്‍ വാങ്ങി ഉപയോഗിക്കുന്നത്. ഇത് അമിതമായാല്‍ കുഴപ്പമാണ്. ചെവിക്കരുകില്‍ പരിധിയില്‍ കവിഞ്ഞ സമയം മൊബൈല്‍ ഫോണ്‍ ഇരിക്കുന്നത് ട്യൂമര്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ചെവിയുടെ ഭാഗങ്ങളിലോ തലച്ചോറിലോ ആയിരിക്കും അത്ര അപകടകാരിയല്ലാത്ത ഈ മുഴകള്‍ രൂപപ്പെടുക. തലയോട്ടിയോ തലച്ചോറിന്റെ സംരക്ഷിത കവചങ്ങളോ വേണ്ടത്ര ഉറപ്പ് നേടുന്നതിന് മുമ്പാണ് മൊബൈല്‍ ഉപയോഗമെങ്കിലാണ് ട്യൂമര്‍ അടക്കമുള്ള സാധ്യതകള്‍ ഉണ്ടാകുന്നത്. അത്ര ചെറിയ കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കേണ്ടതില്ലെന്ന് സാരം.

വളരെ ചെറുപ്പത്തിലെ ഉള്ള റേഡിയേഷന്‍ കുട്ടികളുടെ വളര്‍ച്ചയെ സാരമായി ബാധിക്കും. തലച്ചോറിന്റെ വളര്‍ച്ചയെപ്പോലും ബാധിക്കുന്നതാണ് മൊബൈല്‍ ഫോണ്‍ റേഡിയേഷന്‍.

സംസാരം

വളരെ ചെറുപ്പത്തിലെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ വലിയ കേമന്മാരാണ് എന്നൊരു പൊതുധാരണ ഉണ്ട്. എന്നാല്‍ അത് തെറ്റാണ്. കൂടുതല്‍ നേരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന കുട്ടികള്‍ക്ക് സംസാര വൈകല്യമുണ്ടാകാന്‍ സാധ്യതയുണ്ട്. ചില കുട്ടികള്‍ സംസാരം തുടങ്ങാന്‍ വൈകിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അര മണിക്കൂര്‍ നേരത്തെ ഉപയോഗം പോലും സംസാരം വൈകിപ്പിക്കുന്നതായിട്ടാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

തങ്ങള്‍ക്ക് ചുറ്റുമുള്ളവര്‍ സംസാരിക്കുന്നത് കണ്ടും കേട്ടുമാണ് കുട്ടികള്‍ സംസാരിക്കാനും ഇടപഴകാനും പഠിക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ സ്‌ക്രീനില്‍ ജീവിതം ചുരുങ്ങുമ്പോള്‍ അതില്ലാതാകുന്നു. സംസാരം വൈകുന്നതിന് ഇതും ഒരു കാരണമാകാം.

ആപ്പുകള്‍

സ്മാര്‍ട്ട്ഫോണെന്നാല്‍ അനന്തമായ ആപ്പുകളുടെ ലോകം കൂടിയാണല്ലോ. തീരെ ചെറിയ കുട്ടികള്‍ക്ക് ഫോണ്‍ കൊടുക്കുന്നതിനെ ന്യായീകരിക്കാനുള്ള ആപ്പുകള്‍ കുട്ടികളെ സഹായിക്കില്ല എന്നതാണ് സത്യം. പഠന ആപ്പുകള്‍ വഴി കുട്ടികളെ മിടുക്കന്മാരാക്കാം എന്ന് കരുതിയാലും വലിയ മെച്ചമൊന്നുമില്ല. ചെറിയ സ്‌ക്രീനില്‍ കാണുന്ന വര്‍ണ്ണശബളമായ ലോകവും റിയല്‍ ലോകവും തമ്മിലുള്ള അന്തരമൊന്നും മനസിലാകുന്ന പ്രായത്തിലൊന്നും കുട്ടി എത്തിയിട്ടില്ല. അതിനുശേഷം കുട്ടി സ്മാര്‍ട്ടാകുന്നതാണ് നല്ലത്.

അണുക്കള്‍

വളരെ നിസാരമെന്ന് തോന്നുന്ന കാര്യമാണിത്. കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്ന മൊബൈല്‍ ഫോണ്‍ എത്രമേല്‍ അഴുക്ക് നിറഞ്ഞതാകും. കൈ വൃത്തിയാക്കാതെയും പലയിടങ്ങളില്‍ പല ജോലികള്‍ക്കിടയില്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ എത്രമേല്‍ വൃത്തിഹീനമായിരിക്കും. ഇതാണല്ലോ വൈകുന്നേരം വീട്ടിലെത്തുമ്പോള്‍ വാശി പിടിക്കുന്ന കുഞ്ഞിന് കളിക്കാന്‍ നല്‍കുന്നത്. ചിലപ്പോള്‍ കുട്ടി രോഗിയായി മാറാന്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം മാത്രം മതി.

രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഒരു കാരണവശാലും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ നല്‍കരുത്. അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വളരെ വലുതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.