spot_img

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കാന്‍

ഗര്‍ഭ കാലത്ത് നല്ല ഭക്ഷണ ക്രമവും പോഷകാഹാര രീതിയും ശീലിക്കേണ്ടത് നിങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വളരെ പ്രധാനമാണ്. ഗര്‍ഭ കാലത്തിനു മുന്‍പ് കഴിച്ചിരുന്നതിനേക്കാള്‍ 300 കലോറിയോ അതിലധികമോ ദിവസവും കഴിക്കേണ്ടതായി വരും. മനം പുരട്ടലും ഛര്‍ദ്ദിയുമൊക്കെയുണ്ടാകുന്ന ആദ്യത്തെ മാസങ്ങളില്‍ ഇത് പ്രയാസമായിരിക്കുമെങ്കിലും ശരിയായ ഭക്ഷണരീതി പിന്തുടരാന്‍ പരമാവധി ശ്രമിക്കണം.

അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കാന്‍ ചില ടിപ്‌സ്

കൊഴുപ്പ് കുറഞ്ഞ മാംസം

നിങ്ങളുടെയും കുട്ടിയുടെയും കോശ നിര്‍മ്മാണത്തിന് അത്യന്താപേക്ഷിതമാണ് പ്രോട്ടീനിലെ അമിനോ ആസിഡുകള്‍. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ വസ്തുക്കള്‍ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിച്ച് അമിതമായി കഴിക്കാനുള്ള ആസക്തിയെ നിയന്ത്രിക്കുന്നു. ഗ്ലൂക്കോസ് കാരണമാണ് നിങ്ങള്‍ ദിവസവും മൂന്നു നേരവും പ്രോട്ടീന്‍ (75 ഗ്രാം)  കഴിക്കേണ്ടിവരുന്നത്. കൊഴുപ്പ് കുറഞ്ഞ മാസം ഇതിന് പകരമായി ഉപയോഗിക്കാം.

ഉയര്‍ന്ന അളവില്‍ നാരടങ്ങിയ (ഫൈബര്‍) ഭക്ഷണം

ഉയര്‍ന്ന അളവില്‍ നാരടങ്ങിയ ഭക്ഷണ വസ്തുക്കളായ ധാന്യങ്ങള്‍, ഓട്‌സ്, പയര്‍, പാസ്ത, അരി എന്നിവ ധാരാളമായി കഴിക്കുക. ശരീരത്തിന് ഫൈബര്‍ ലഭിക്കേണ്ടത് ഭക്ഷണത്തില്‍ നിന്നുതന്നെയാണെങ്കിലും ഫൈബര്‍ സപ്ലമെന്റ് കഴിക്കുന്നത് എല്ലുകളുടെ ബലത്തിനും ദഹനത്തിനും നല്ലതാണ്.

ധാതുക്കളും ജീവകങ്ങളും (Vitamins and Minerals)

ഗര്‍ഭകാലത്ത് ആവശ്യത്തിന് ധാതുക്കളും ജീവകങ്ങളും ദിവസവും നിങ്ങളുടെ ഭക്ഷണത്തില്‍ ഉറപ്പാക്കുക. നിരന്തരമായി വൈറ്റമിനുകള്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പ്രീ ബെര്‍ത്ത് വൈറ്റമിന്‍ സപ്ലിമെന്റുകള്‍ കഴിക്കണം. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന സപ്ലിമെന്റുകള്‍ മാത്രമേ കഴിക്കാവൂ.

കാത്സ്യം നിറഞ്ഞ ഭക്ഷണ വസ്തുക്കള്‍

ഗര്‍ഭകാലത്ത് ദിവസവും 1000 മുതല്‍ 1300 മില്ലിഗ്രാം വരെ കാത്സ്യം ലഭ്യമാകുന്നു എന്ന് ഉറപ്പു വരുത്തണം. അതിനായി നാലു തവണയില്‍ കുറയാതെ പാലുല്‍പ്പന്നങ്ങളോ കാത്സ്യം സമൃദ്ധമായ മറ്റു ഭക്ഷണ പദാര്‍ത്ഥങ്ങളോ കഴിക്കേണ്ടതുണ്ട്.

ഇരുമ്പടങ്ങിയ ഭക്ഷണം

ദിവസവും 27 മില്ലി ഗ്രാം ഇരുമ്പ് ശരീരത്തിന് ആവശ്യമാണ്. അതിനാല്‍ മൂന്നു തവണ ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കുക. ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുള്ള കൊഴുപ്പ് കുറഞ്ഞ മാംസം, ചീര, പയര്‍, ധാന്യങ്ങള്‍ എന്നിവ കഴിക്കാം.

അയഡിന്‍

ഗര്‍ഭകാലത്ത് കുട്ടിയുടെ സെറിബ്രം, ഇന്ദ്രിയ സംവിധാനങ്ങളുടെ വളര്‍ച്ച എന്നിവയ്ക്ക് നിങ്ങളുടെ ശരീരത്തിന് 220 മൈക്രോ ഗ്രാം അയഡിന്‍ ഒരു ദിവസം ആവശ്യമാണ്. പാല്‍, വെണ്ണ എന്നിവ ധാരാളമായി കഴിക്കുക.

അവോകാഡോ

പൊട്ടാസ്യം, വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി 6 എന്നിവയാല്‍ സമൃദ്ധമാണ് അവോകാഡോ. നിങ്ങള്‍ക്കാവശ്യമുള്ള പല സൈറ്റമിനുകളും ഈ ഒറ്റ ഫലവര്‍ഗത്തില്‍ നിന്ന് ലഭിക്കും. ടോസ്റ്റുകളില്‍ വെണ്ണയ്ക്കും മയണൈസിനും പകരമായി അവോകാഡോ ഉപയോഗിക്കാം.

ഓട്‌സ്

ഒട്ടേറെ ലവണങ്ങള്‍ കൂടാതെ ഇരുമ്പ്, വൈറ്റമിന്‍ ബി, ഫൈബര്‍ എന്നിവ ധാരാളമുള്ള ഭക്ഷണമാണ് ഓട്‌സ്. മലബന്ധം ഒഴിവാക്കാന്‍ ഇത് വളരെ നല്ലതാണ്. പ്രഭാത ഭക്ഷണത്തില്‍ ആവശ്യത്തിന് ഓട്‌സ് ഉള്‍പ്പെടുത്താം. കൂടാതെ കിണ്ണത്തപ്പം, ബിസ്‌ക്കറ്റുകള്‍, കേക്കുകള്‍, മീറ്റ് ലോഫ് എന്നിവയിലും ഓട്‌സ് ഉപയോഗിക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.