spot_img

ഈ ചായ കുടിച്ചാൽ ഇത്രക്ക് പ്രശ്നമുണ്ടോ ..?

ചായ നമ്മള്‍ നമ്മുടെ  നിത്യജീവിതത്തിന്റെതന്നെ ഒരു  ഭാഗമാണലോ,രാവിലെ എഴുനെറ്റാല്‍ മുതല്‍ ഉറങ്ങുന്നവരെ പലതവണ ചായ കുടിക്കുന്നവരാന് നമ്മള്‍ .എന്നാല്‍ ചായയില്‍ ഒളിഞ്ഞിരിക്കുന്ന ചില അപകടവശങ്ങളുമുണ്ട്. അതെന്തൊക്കെയാണെന്ന്കൂടി അറിയാം.

ചായയിലെ കീടനാശിനികള്‍

തേയില തോട്ടങ്ങളില്‍ ഒട്ടും കീടനാശിനി പ്രയോഗമില്ലെന്നു കരുതുന്നുണ്ടെങ്കില്‍ ആധാരണ മാറ്റിയേക്കൂ. ‘ഓര്‍ഗാനിക് ചായ ‘ എന്ന ലേബലില്‍ അല്ലാതെ വരുന്ന മിക്ക തേയിലപ്പൊടികളും കീടനാശിനി തെളിച്ച തേയിലയിലയില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്നതാണ്. ഇത് ക്രമേണ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം . ഇതു മൂലം ടെന്‍ഷന്‍, ഉത്കണ്ഠ, സ്ട്രെസ്സ്, പ്രമേഹം, മുടികൊഴിച്ചില്‍, കാന്‍സര്‍, വന്ധ്യത, ഹൃ ദയമിടിപ്പില്‍ വ്യതിയാനം എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഉണ്ടാകുന്നു .

ഫ്ലേവറുകള്‍

കൃത്രിമ ഫ്ലേവറുകള്‍ ചേര്‍ത്ത ചായ ഇന്ന് സുലഭമാണ്. എന്നാല്‍ ഇത് പ്രകൃതിദത്തമല്ല. അതുകൊണ്ടുതന്നെ ഇവ ഒഴിവാക്കുക. കാര്‍സിനോജന്‍- ചായയില്‍ ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കാ ന്‍സര്‍ സാധ്യത കുറയ്ക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്ന പല തേയിലകളും വിപരീതഫലമാണ് നല്‍കുന്നത്. പേപ്പര്‍ ടീ ബാഗു കള്‍ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യത്തിനു നന്നല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ടീ ബാഗില്‍ അടങ്ങിയിരിക്കുന്ന കെമിക്കല്‍ ഉയര്‍ന്ന ചൂടിന് വിധേയമാകുമ്പോള്‍ അത് കാര്‍സിനോജനായി മാറുന്നു . ഇത് കാന്‍സര്‍ സാധ്യത കൂട്ടുന്നതാണ് .

ചായ ധാരാളം കുടിക്കുന്നത്നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും?

നിങ്ങൾ ഒഴിവാക്ക ണ്ട ചില ശീലങ്ങളുണ്ട്, പ്രത്യേകിച്ച് ഉറങ്ങാൻ കിടക്കുന്നതിനു മുൻപ് ചായ കുടിക്കരുത് ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അമിതമായി കുടിക്കുന്നത്  നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തിയേക്കാം .സമ്മർദ്ദവും അസ്വസ്ഥതയും ഉത്കണ്ഠയ്ക്കും കാരണമാകുന്ന കോഫിയിലുളള കഫീൻ ചായയിലും കാണപ്പെടുന്നു. തേ യിലയുടെ ഇലകളിൽ കഫീൻ അടങ്ങിയിട്ടുണ്ട്. അതിനാൽ, നിങ്ങൾ ഇത് അമിതമായി ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് ഉത്കണ്ഠയും സമ്മർദ്ദവും ഉണ്ടാക്കുന്നു.ഗ്രീൻ, വൈറ്റ്  ടീയേക്കാൾ കഫീൻ കൂടുതൽ അടങ്ങിയിരിക്കുന്നത് ബ്ലാക്ക്‌ ടീയിലാണ് .അമിതമായി ചായ കുടിക്കുന്നത് ത്സ്ലീപ്പ്ഹോർമോൺ മെലറ്റോണിന്റെ പ്രക്രിയയെ മന്ദഗതിയിലാക്കുമെന്ന്ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

തലചുറ്റൽ

ഇത് അമിതമായി ചായ കഴിക്കുന്നതിന്റെ ഒരു പാർശ്വഫലമാണ്. പ്രത്യേകിച്ചും ഇത് ഒഴിഞ്ഞ വയറിൽ ചായ കുടിക്കുമ്പോൾ. ഇതിനു മുൻപായി വെളളമോ എന്തെങ്കിലും കഴിക്കു കയോ ചെയ്യുക.

ഛർദി

ഒരേ സമയം കൂടുതൽ ചായ കുടിക്കുമ്പോഴും ,വെറുംവയറ്റിൽ ചായകുടിക്കുമ്പോഴും ഛർദി ഉണ്ടാകാം .ദഹന കോശങ്ങളെ പ്രകോപിപ്പിക്കുകയും ഓക്കാനം, വയറുവേദന, തലവേദന എന്നിവയിലേക്ക് നയിക്കുകയും ചെയ്യും .

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.