spot_img

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട ലുക്കിമിയയുടെ രോഗലക്ഷണങ്ങൾ

പനി

വിളറിയ ചർമ്മം, അനീമിയ

ഇടയ്ക്കിടെയുണ്ടാകുന്ന രക്തസ്രാവം ആർത്തവദിനങ്ങളിലെ അമിത രക്തസ്രാവം

വലിയ മുഴകൾ, വിഷാദം

ശരീരഭാരം കുറയുക

 

മാരകമായതും എന്നാൽ ഇന്ന് ഏറ്റഴും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതുമായ രോഗമാണ് ലുക്കീമിയ. പനി, തളർച്ച, ക്ഷീണം എന്നീ സാധാരണ ലക്ഷണങ്ങൾ പോലും ചിലപ്പോൾ ലുക്കീമിയയുടെ രോഗലക്ഷണങ്ങളാകാം. പ്രത്യേകിച്ചും സ്ത്രീകൾ ഇത്തരം കാര്യങ്ങൾ പലപ്പോഴും അവഗണിക്കുകയാണ് പതിവ്. എന്നാൽ പെട്ടെന്ന് ശരീരഭാരം കുറയുക, ഇടയ്ക്കിടെയോ, ആർത്തവ സമയത്തോ ഉണ്ടാകുന്ന അമിത രക്തസ്രാവം എന്നിവയൊന്നും അത്ര ചെറുതായി കാണേണ്ടതില്ല. അമിതമായ ക്ഷീണവും തളർച്ചയും, പെട്ടെന്ന് രോഗങ്ങൾ പിടിപെടുന്ന അവസ്ഥ, രാത്രികാലങ്ങളിൽ വിയർക്കുക, മൂക്കിലൂടെ രക്തം വരുക എന്നീ ലക്ഷണങ്ങലുണ്ടെങ്കിൽ ഏറ്റവും പെട്ടെന്ന് ഒരു ഡോക്ടറിനെ സമീപിക്കുകയാണ് വേണ്ടത്.

 

ഇന്നത്തെ കാലത്ത് തിരക്കുകൾക്കിടയിൽ സ്ത്രീകൾ ഇത്തരം രോഗലക്ഷണങ്ങളെല്ലാം കാര്യമാക്കാറില്ല. എന്നാൽ പിന്നീട് കാര്യങ്ങൾ വഷളാകുമ്പോഴാണ് ലക്ഷണങ്ങൾ അവഗണിച്ചതിനെപ്പറ്റി പലരും ഓർക്കുക. എന്നാൽ അപ്പോഴേക്കും സമയം വൈകിയിട്ടുണ്ടാകും. ഏത് തരം കാൻസർ ആയാൽ പോലും നേരത്തേ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്താൽ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്.

 

ശ്രദ്ധിക്കാതെ പോകുന്ന കാൻസർ രോഗലക്ഷണങ്ങൾ

 

ബോൺ മാരോയേയും രക്തത്തേയുമാണ് പ്രധാനമായും ലുക്കീമിയ ബാധിക്കുന്നത്. ശ്വേത രക്തണുക്കളുടെ ഉത്പാദനം ഈ സമയങ്ങളിൽ ശരീരത്തിൽ വർധിക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തുടക്കത്തിലേ തിരിച്ചറിയുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ശ്വേത രക്താണുക്കളുടെ ഉത്പാദനം വർധിക്കുന്നതോടെ മറ്റ് രക്താണുക്കളുടെ എണ്ണം കുറയുന്നു. ഇതാണ് പിന്നീട് പല രോഗലക്ഷണങ്ങളായി മാറുന്നത്. ക്രോണിക് ലിഫോസിറ്റിക് ലുക്കീമിയയ്ക്ക് പ്രത്യേക രോഗലക്ഷണങ്ങളൊന്നുമില്ല. നിങ്ങൾ രക്ത പരിശോധന നടത്തുമ്പോളായിക്കും രോഗം ശ്രദ്ധയിൽപ്പെടുക. അക്യൂട്ട് ലിഫോസിറ്റിക് ലുക്കീമിയ, അക്യൂട്ട് മൈയലോജെനോവസ് ലുക്കീമിയ എന്നിവയുടെ ലക്ഷണങ്ങൾ ചെറിയ പനിയാണ്. പലപ്പോഴും ഇത്തരം ലക്ഷണങ്ങളെല്ലാം അവഗണിക്കപ്പെടുമ്പോഴാണ് രോഗം മൂർച്ഛിക്കുന്നത്.

 

2014ൽ മാത്രം 19,646 സ്ത്രീകൾക്ക് കാൻസർ സ്ഥിരീകരിച്ചിട്ടുണ്ട്. പുരുഷൻമാരെ അപക്ഷിച്ച് കാൻസർ മൂലം മരിക്കുന്ന സ്ത്രീകളുടെ എണ്ണം വളരെ കൂടുതലാണ്. പ്രായഭേതമന്യേ ആർക്കും വരാവുന്ന രോഗമായി മാറിക്കഴിഞ്ഞു കാൻസർ. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ഈ മാരകരോഗം കൂടുതൽ ബാധിക്കുന്നത് യുവാക്കളെയാണ്. പുരുഷൻമാരെപോലെ തന്നെ സ്ത്രീകളും തങ്ങളുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കി വേണ്ട പരിശോധനയും ചികിത്സയും തേടേണ്ടത് ആത്യാവശ്യമാണ്. പലപ്പോഴും മാരക രോഗങ്ങൾ ഇത്തരം പരിശോധനകളിലൂടെ കണ്ടെത്താം.

 

പനി

 

കാൻസറിന്റെ ഒരു പ്രധാന ലക്ഷണമായ പനിയെ അവഗണിക്കരുതെന്നാണ് അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ വാദം. കാരണം കാൻസർ കോശങ്ങൾ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്നു. അങ്ങനെ രോഗാണുക്കളോട് പൊരുതാനുള്ള ശരീരത്തിന്റെ ഊർജം നഷ്ടമാകുമ്പോഴാണ് പനി പോലുള്ള അസുഖങ്ങൾ പിടിപെടുന്നത്.

 

ക്ഷീണം, തളർച്ച, ശ്വാസതടസം

 

പെട്ടെന്നുണ്ടാകുന്ന ക്ഷീണവും തളർച്ചയും ചെറുതായി കാണേണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. അത് ചിലപ്പോൾ കാൻസറിന്റെ ലക്ഷണമാകാം. ഇതോടൊപ്പം ഉണ്ടാകുന്ന മറ്റ് ചില ലക്ഷണങ്ങളുമുണ്ട്.

 

സാധാരണയുണ്ടാകുന്ന ക്ഷീണവും തളർച്ചയും

മത്ത് പിടിച്ച അവസ്ഥ അല്ലെങ്കിൽ തലചുറ്റൽ

ശ്വാസോച്ഛ്വാസത്തിന്റെ നീളം കുറയുക

കിതപ്പ് അനുഭവപ്പെടുക

 

വിളർച്ചയും അനീമിയയും

 

ശരീരത്തിലെ ഇരുമ്പിന്റെ അംശം കുറയുന്നതാണ് അനീമിയയ്ക്ക് കാരണം. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ട വരുന്നത്. പലപ്പോഴും പോഷകാഹാരങ്ങളുടെ കുറവുകൊണ്ടാണ് അനീമിയ ഉണ്ടാകുന്നതെങ്കിലും ചിലപ്പോൾ കാൻസറിന്റെ ലക്ഷണവുമാകാം. ശ്വേത രക്താണുക്കളുടെ ഉത്പാതനം വർധിപ്പിക്കുന്നത് മറ്റ് രക്താണുക്കളുടെ നാശത്തിന് കാരണമാകുന്നത് അനീമിയയുടെ ലക്ഷണങ്ങൾ കാണിക്കാറുണ്ട്. തലവേദന,ശ്വാസോച്ഛ്വാസത്തിന്റെ അളവ് കുറയുക എന്നതിലേക്കൊക്കെ ഇവ എത്തുന്നു.,

 

രാത്രികാലങ്ങളിൽ വിയർക്കുക

 

അമിതമായ വിയർപ്പ്, പ്രത്യേകിച്ചും രാത്രികാലങ്ങളിൽ വിയർക്കുന്നത് ഒരു പക്ഷേ ലുക്കീമിയയുടെ ലക്ഷണമാകാം. മറ്റ് ലക്ഷണങ്ങൾക്കൊപ്പം അമിത വിയർപ്പും ഉണ്ടെങ്കിൽ അത് ലുക്കീമിയ ആവാമെന്നാണ് യുകെ നാഷണൽ ഹെൽത്ത് സർവീസ് ചൂണ്ടിക്കാട്ടുന്നത്. അതിനാൽ അമിത വിയർപ്പിനൊപ്പം മറ്റ് ലുക്കീമിയ ലക്ഷണങ്ങൾ ഉണ്ടോയെന്നും പരിശോധിക്കുക.

 

അമിതരക്തസ്രാവം

 

ആർത്തവ സമയത്തോ, അല്ലാത്തപ്പോഴോ ഉണ്ടാകുന്ന അമിത രക്തസ്രാവം പലപ്പോഴും ആർത്തവ പ്രശ്‌നമായാണ് പല സ്ത്രീകളും കരുതാറുള്ളത്. എന്നാൽ ചിലപ്പോഴൊത്തെ ഇത്തരം രക്തസ്രാവങ്ങൾ ലുക്കീമിയുടെ ലക്ഷണങ്ങളാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

 

മുറിവ്, ത്വക്കിലുണ്ടാകുന്ന ചുവന്ന പാടുകൾ, മൂക്കിൽ നിന്നും രക്തം വരുക

 

പെട്ടെന്ന് നിങ്ങളുടെ ശരീരത്തിൽ മുറിവ് ഉണ്ടാകുക, ത്വക്കിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുക എന്നിവയൊന്നും അത്ര നിസാസരമായി കാണേണ്ടതില്ല. അവ ലുക്കീമിയയുടെയും ലക്ഷണങ്ങളാണ്. ഇടയ്ക്ക് മൂക്കിൽ നിന്നും രക്തം വരുന്നതും മുന്നറിയിപ്പാണ്. ചർമ്മത്തിന് താഴെ രക്തസ്രാവം ഉണ്ടെന്നുളളതിന്റെ ലക്ഷണങ്ങളാണ് മേൽപ്പറഞ്ഞവയെല്ലാം.

 

വലിയ മുഴകൾ

 

ശരീരത്തിലുണ്ടാകുന്ന വലിയ മുഴകളാണ് പലപ്പോഴും കാൻസറിന്റെ കോശങ്ങൾ ശരീരത്തിൽ വ്യാപിച്ചെന്ന തിരിച്ചറിവിലേക്ക് കൊണ്ടെത്തിക്കുന്നത്. കക്ഷത്തിലും കഴുത്തിലുമൊക്കെയാണ് ഇത്തരം മുഴകൾ കണ്ടുവരാറുള്ളത്. സ്ത്രീകളിൽ സ്‌നങ്ങളിൽ വരെ മുഴകൾ പ്രത്യക്ഷപ്പെട്ടേക്കാം.

 

തുടർച്ചയായുണ്ടാകുന്ന ഇൻഫെക്ഷനുകൾ

 

ശരീരത്തിന്റെ പ്രതിരോധ ശേഷി കാൻസർ കോശങ്ങൾ നശിപ്പിച്ചു കളയുന്നതിനാൽ രോഗാണുക്കളെ പ്രതിരോധിക്കാൻ ശരീരത്തിന് ആവാതെ വരുന്നു. ഇത് തുടർച്ചയായി രോഗങ്ങൾ പിടിപെടാൻ കാരണമാകും. ലുക്കീമിയയുടെ പ്രധാന ലക്ഷണമായി ഇത്തരം ഇൻഫെക്ഷനുകളെ വിലയിരുത്താറുണ്ട്.

 

ശരീരഭാരം കുറയുന്നത്

 

പെട്ടെന്ന് ശരീരത്തിന്റെ ഭാരം കുറയുന്നത് ഒരു പക്ഷേ ലുക്കിമിയ ആവാം. പലപ്പോഴും ഭാരം കുറയുന്നത് ഒരു അുഗ്രഹമായാണ് പലരും കാണാറുള്ളത്. എന്നാൽ പെട്ടെന്ന് ശരീരഭാരം അമിതമായി കുറയുന്നത് ശ്രദ്ധിക്കണം. കാൻസർ ശരീരത്തിനുണ്ടാക്കുന്ന പ്രഷറിനെ നിയന്ത്രിക്കാൻ ശരീരത്തിന് ഏറെ ഊർജം ആവശ്യമായി വരുന്നു. ഈ ഊർജം ശരീരം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയും മറ്റുമാണ്. അങ്ങനെയാണ് ശരീരത്തിന്റെ ഭാരം കുറയുന്നത്. മേൽപ്പറഞ്ഞ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്. ഒരു മുൻകരുതലെന്നവണ്ണം മെഡിക്കൽ ചെക്കപ്പ് നടത്തുന്നത് ഗുണം ചെയ്യും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.