spot_img

നീന്തലിലൂടെ ശരീരത്തിൽ നിന്നും എത്രമാത്രം കലോറി കുറയ്ക്കാം

ഓട്ടത്തിനൊപ്പം തന്നെ വ്യാപകമായി പ്രചാരത്തിലുള്ള ഒരു വ്യായാമ മുറയാണ് നീന്തൽ. ശരീരത്തിലെ ആനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കി ഒതുങ്ങി വടിവൊത്ത, ഭംഗിയുള്ള ശരീരം നീന്തലിലൂടെ ലഭിക്കുന്നു. സ്ഥിരമായി നീന്തുന്നവരുടെ ശരീരം വളരെ ഫ്‌ളെക്‌സിബിളും കരുത്തുള്ളതുമായിരിക്കും. അമിതവണ്ണമുളളവർക്ക് ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമമായ വഴികളിൽ ഒന്നാണിത്. വിയർപ്പൊഴുക്കാതെ ശരീരഭാരം കുറയ്ക്കാം. വെയിൽ കൊള്ളേണ്ട. ഒരു മണിക്കൂർ നീന്തുമ്പോൾ 446 കലോറിയാണ് കുറയുന്നത്. അതായത് വെറും 30 മിനിറ്റ് നിങ്ങൾ നീന്തുമ്പോൾ 200 കലോറിവരെ കുറയും. നടത്തത്തേക്കാൾ മികച്ചതും, സൈക്ലിങ്, ഓട്ടം എന്നീ വ്യായമങ്ങളെപോലെ ഫലം തരുന്നതുമാണ് നീന്തൽ.

ശരീരം മുഴുവൻ അധ്വാനിക്കുന്ന ഒരു വ്യായാമ മുറയാണ് നീന്തൽ. ഓടുമ്പോൾ അല്ലെങ്കിൽ സൈക്കിൾ ചവിട്ടുമ്പോൾ കൂടുതലും കാലിനാണ് ബലം അധികം ലഭിക്കുക. എന്നാൽ നീന്തുന്നവരുടെ ശരീരം മുഴുവൻ എകദേശം ഒരേ രീതിയിൽ വ്യായാമത്തിൽ ഏർപ്പെടുന്നുണ്ട്.

ഹ്യദയാരോഗ്യം നിലനിർത്തുന്നു: ദിവസവും നീന്തുന്നവരിൽ ഹ്യദയത്തിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നതായി കണ്ടുവരുന്നു. ജോയിന്റുകൾക്കോ ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കോ അധികം ആയാസം കൊടുക്കാതെയുള്ള ഈ വ്യായാമത്തിലൂടെ രക്തത്തിലെ ഓക്‌സിജന്റെ അളവ് വർധിക്കുന്നു.

കരുത്തും പരിശീലനവും: നീന്തൽ ഒരു പരിശീലനം കൂടിയാണ്. ഒരാളുടെ ജീവൻ രക്ഷിക്കാൻ പോലും നീന്തൽ അറിയുന്നയാൾക്ക് സാധിക്കും. ഹ്യദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ നീന്തൽ മസിലുകൾക്ക് ബലവും കരുത്തും നൽകുന്നു.

ശ്വാസകോശ സംരക്ഷണം: ശ്വാസകോശത്തിന്റെ കരുത്ത് വർധിപ്പിക്കുന്നു. ദീര്‍ഘ നേരം നീന്തുന്നവർക്ക് ശ്വാസം ഏറെ നേരം നിയന്ത്രിച്ച് നിർത്താനും സാധിക്കും.

ശരീരം മുഴുവനും വ്യായാമം ചെയ്യുന്നു: മറ്റ് വ്യായാമ മുറകളെ അപേക്ഷിച്ച് ശരീരത്തിന് മുഴുവൻ വ്യായാമം നൽകുന്ന ഒന്നാണ് നീന്തൽ. കൈയും കാലും വയറും കഴുത്തും വരെ ഈ വ്യായാമത്തിൽ പങ്കാളികളാകുന്നു.

 

പ്രമേഹം, ഹ്യദ്രോഗം, സ്‌ട്രോക്ക് വരാനുള്ള സാധ്യത കുറയ്ക്കുന്നു: സ്ഥിരമായി നീന്തുന്നവരിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവായിരിക്കും. ടൈപ്പ് ടു പ്രമേഹം പോലുള്ളവയും ഹ്യദ്രോഗം, അപസ്മാരം എന്നീ മാരകരോഗങ്ങളും ഇത്തരക്കാർക്ക് വരാനുള്ള സാധ്യത വളരെ കുറവായിരിക്കും.

 

ഒരു മണിക്കൂറിൽ 446 കലോറി നഷ്ടമാകും

ഒരു മണിക്കൂർ നീന്തുന്നവരുടെ ശരീരത്തിൽ നിന്നും 446 കലോറിയാണ് നഷ്ടമാകുന്നത്. അതിനാൽ 20 മിനിറ്റ് നീന്തുന്നത് പോലും നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ആഴ്ചയിൽ കഴിയുമെങ്കിൽ എല്ലാ ദിവസവും നീന്തുന്നത് ശരീരത്തിന് ഉൻമേഷവും ഊർജവും പ്രദാനം ചെയ്യുന്നു. എല്ലാ ദിവസവും സാധ്യമല്ലെങ്കിൽ ആഴ്ചയിൽ 4-5 ദിവസം നീന്തുന്നത് വളരെ ഗുണം ചെയ്യും.

 

ബാക്ക് സ്‌ട്രോക്ക്, ബട്ടർ ഫ്‌ളെ സ്വിം

ആളുകൾക്ക് തങ്ങളുടേതായ  നീന്തൽ രീതികളുണ്ട്. സാധാരണ രീതിയിൽ നീന്തുന്നതും ബാക്ക് സ്‌ട്രോക്ക് അഥവാ ബട്ടർഫ്‌ളെ സ്‌ട്രോക്ക് നീന്തലിൽ അഗ്രഗണ്യരായവരുമുണ്ട്. ഓരോ സ്‌റ്റൈൽ നീന്തലിനും കുറയുന്ന കലോറിയുടെ അളവ് തികച്ചും വ്യത്യസ്തമായിരിക്കും. 30 മിനിറ്റ് നീന്തുന്നവരുടെ കണക്ക് പരിശോധിച്ചാൽ മോഡേൺ സ്വിം ചെയ്യുന്നവരിൽ 223 കലോറി അരമണിക്കൂറിൽ കുറയുന്നതായി കണക്കാക്കിയിട്ടുണ്ട്. ബാക്ക് സ്‌ട്രോക്ക് രീതി ചെയ്യുന്നവരിൽ 298 കലോറിയാണ് നഷ്ടമാകുന്നത്. വിഗറസ് ലാപ് സ്വിമിങ്ങിലൂടെ 372 കലോറി ഉരുക്കി കളയാം. ബട്ടർഫ്‌ളെ സ്‌ട്രോക്കിലൂടെ 409 കലോറിയാണ് ശരീരത്തിൽ നിന്നും അരമണിക്കൂറിൽ നഷ്ടമാകുന്നത്. അതിനാൽ സ്ഥിരമായി നീന്തുന്ന സ്‌റ്റൈൽ മാറ്റി പുതിയവയും പരീക്ഷിക്കാവുന്നതാണ്.

 

മറ്റു വ്യായാമങ്ങൾ ചെയ്ത് ക്ഷീണിച്ചവർക്ക് ഒരു ഊർജദായനി എന്ന പേരിൽ നീന്തൽ ശീലിക്കാവുന്നതുമാണ്. വെള്ളത്തിന്റെ തണുപ്പും, ചൂടിൽ നിന്നും വിയർപ്പിൽ നിന്നുമുള്ള രക്ഷനേടൽ കൂടിയാകുമ്പോൾ നീന്തൽ കുറേക്കൂടി ആസ്വാദ്യകരമാകുന്നു. വിയർപ്പൊഴുക്കാതെ ശരീരഭാരം നിലനിർത്താനും വടിവൊത്ത ശരീര സൗന്ദര്യത്തിനും നീന്തൽ തന്നെയാണ് ഏറ്റവും ഉത്തമം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.