spot_img

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതിരിക്കാന്‍ അഞ്ച് കാരണങ്ങള്‍

കുറച്ചു സമയത്തേക്കു വെയിലത്തിറങ്ങേണ്ടി വരുമ്പോള്‍ പോലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നവരാണ് പലരും. അള്‍ട്രാ വയലറ്റ് രശ്മികള്‍ ഏല്‍ക്കുന്നതിന്റെ ദോഷങ്ങളെക്കുറിച്ചുള്ള ആശങ്കയാണ് കാരണം. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഗുണങ്ങളേക്കാള്‍ കൂടുതല്‍ ദോഷങ്ങളാണ് സംഭവിക്കുന്നതെന്നാണ്. സണ്‍സ്‌ക്രീന്‍ ആരോഗ്യത്തിന് നിരവധി അപകടങ്ങളുണ്ടാക്കുന്നു.

 

  1. ഹോര്‍മോണുകളെ തടസ്സപ്പെടുത്തുന്നു

ഓക്‌സിബെന്‍സോണ്‍, ട്രൈക്ലോസന്‍, പാരാബെന്‍സ് ഫ്താലറ്റ്‌സ് എന്നിവ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്നു. ഭൂരിഭാഗം സണ്‍സ്‌ക്രീന്‍ ബ്രാന്‍ഡുകളിലും അടങ്ങിയിരിക്കുന്നത് ഈ രാസവസ്തുക്കളാണ്. ഇവ ചേര്‍ന്നിട്ടില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.

 

  1. കോശങ്ങളെ നശിപ്പിക്കുന്നു

ഭൂരിഭാഗം സണ്‍സ്‌ക്രീന്‍ ബ്രാന്‍ഡുകളിലും അടങ്ങിയിരിക്കുന്ന ഓക്‌സിബെന്‍സോണിന് അള്‍ട്രാ വയലറ്റ് പ്രകാശത്തെ ആഗിരണം ചെയ്യാനുള്ള കഴിവുണ്ട്. എന്നാല്‍ ഇതിന് ഹോര്‍മോണ്‍ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്താനും കോശങ്ങളെ നശിപ്പിക്കാനും കഴിവുണ്ട്. ജനിതക മാറ്റങ്ങള്‍ക്കു വരെ ഇത് കാരണമാകുന്നു. പ്രായമുള്ള സ്ത്രീകളില്‍ ഗര്‍ഭാശയ രോഗങ്ങള്‍ക്കും ഓക്‌സിബെന്‍സോണ്‍ കാരണമാകുന്നു.

 

  1. കാന്‍സര്‍ കോശങ്ങളെ വളര്‍ത്തുന്നു

ഈ രാസവസ്തുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത് കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നു. ഇവ വരുത്തുന്ന ജനിതക മാറ്റവും കാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നു.

 

  1. സ്തനാര്‍ബുദ സാധ്യത ഉയര്‍ത്തുന്നു

ശരീരത്തില്‍ ഈസ്ട്രജന്‍ കൂടുതലായി ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ ബെന്‍സോഫെനോണ്‍സ് കാരണമാകുന്നു. ഇത് സ്തനാര്‍ബുദം പോലുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

 

  1. സ്‌കിന്‍ ട്യൂമറിന് കാരണമാകുന്നു

റെറ്റിനില്‍ പാല്‍മിറ്റേറ്റ് അഥവാ വിറ്റാമിന്‍ എ പാല്‍മിറ്റേറ്റ് ചര്‍മ സംരക്ഷണ ഉല്‍പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ഘടകമാണ്. ഇത് പ്രായമാകുന്നതിന്റെ തോത് കുറക്കുന്ന ആന്റിഓക്‌സിഡന്റാണ്. എലികളില്‍ നടത്തിയ പഠനത്തില്‍ ഇത് ചര്‍മത്തില്‍ ട്യൂമറുകള്‍ ഉണ്ടാക്കുന്നതായി കണ്ടെത്തി.

 

ശരിയായ സണ്‍സ്‌ക്രീന്‍ എങ്ങനെ തെരഞ്ഞെടുക്കാം

മുകളില്‍ പറഞ്ഞ രാസവസ്തുക്കള്‍ കലര്‍ന്നിട്ടില്ലാത്ത സണ്‍സ്‌ക്രീനുകള്‍ തെരഞ്ഞെടുക്കുക എന്നതാണ് ആദ്യവഴി. പകരം ടൈറ്റാനിയവും സിങ്കും കലര്‍ന്നവ ഉപയോഗിക്കാം. ഇവ മറ്റു കെമിക്കല്‍സിനെ പോലെ ചര്‍മത്തിനുള്ളിലേക്ക് കടക്കുന്നില്ല. വെളിച്ചെണ്ണ, കാരറ്റ് എണ്ണ, ഷീ ബട്ടര്‍ തുടങ്ങിയ പ്രകൃതിദത്ത വസ്തുക്കളാല്‍ നിര്‍മ്മിതമായ സണ്‍സ്‌ക്രീനുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. അവയില്‍ പ്രകൃതിദത്തമായ എസ്പിഎഫ് അടങ്ങിയിട്ടുണ്ട്. ചുരുങ്ങിയത് 30 എസ്പിഎഫ് ഉള്ള ഉല്‍പ്പന്നം മാത്രം വാങ്ങാന്‍ ശ്രദ്ധിക്കുക.

 

സൂര്യപ്രകാശം അപകടകരമോ ?

സൂര്യപ്രകാശമേറ്റാല്‍ സ്‌കിന്‍ കാന്‍സര്‍ വരുമെന്ന പേടിയിലാണ് പലരും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ 10 ശതമാനം കാന്‍സര്‍ മാത്രമാണ് ഏതെങ്കിലും വിധത്തിലുള്ള റേഡിയേഷന്‍ മൂലമുണ്ടാകുന്നത്. അതില്‍ത്തന്നെ അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നുള്ളത് വളരെ കുറവാണ്. മാത്രമല്ല, ചിലപ്പോള്‍ സൂര്യപ്രകാശത്തിന് സ്‌കിന്‍ കാന്‍സര്‍ ഉണ്ടാകുന്നതും പരക്കുന്നതും തടയാന്‍ കഴിയുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇടയ്‌ക്കെങ്കിലും സൂര്യപ്രകാശമേല്‍ക്കുന്ന മെലനോമ രോഗികളില്‍ രോഗം കുറയുന്നതായുംരോഗമുക്തി ഉണ്ടാകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

 

സൂര്യപ്രകാശം വിറ്റാമിന്‍ ഡിയുടെ കലവറയാണ്. വിറ്റാമിന്‍ ഡി എല്ലുരോഗങ്ങള്‍, മസില്‍ തളര്‍ച്ച, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ടൈപ്പ് 1 ഡയബറ്റിസ് മെലിറ്റസ്, പല തരം കാന്‍സറുകള്‍ എന്നിവയെ തടയുന്നു. അതിനാല്‍ കുറച്ചു വെയിലേല്‍ക്കുന്നത് തികച്ചും ആരോഗ്യകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെയില്‍ കൊണ്ടതിനെ തുടര്‍ന്ന് തൊലിയില്‍ പിങ്ക് നിറം കണ്ടാല്‍ ഉടന്‍ തണലില്‍ അഭയം തേടുകയോ പ്രകൃതിദത്ത സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുകയോ ചെയ്യുക. വെയിലത്തിറങ്ങുമ്പോള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കുകയോ തൊപ്പി വെക്കുകയോ ചെയ്താല്‍ അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയ സണ്‍സ്‌ക്രീന്‍ കൊണ്ടുള്ള ദോഷങ്ങള്‍ ഒഴിവാക്കാം.

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.