spot_img

വേനല്‍ക്കാല ചര്‍മ സംരക്ഷണം വെല്ലുവിളിയല്ല; കൂളായി കൈകാര്യം ചെയ്യാം

സൗന്ദര്യം കൃത്യമായി സൂക്ഷിക്കുന്നവര്‍ക്ക് വേനല്‍ക്കാലം വെല്ലുവിളിയാണ്. വേനലെത്തുന്നതോടെ ചൂടും പൊടിയുമൊക്കെ നമുക്ക് സഹിക്കാവുന്നതിലും അധികമായിരിക്കുകയാണ്. മുഖത്തിനും മുടിക്കുമൊക്കെ അധിക സംരക്ഷണം ആവശ്യമുള്ള സമയം കൂടിയാണിത്. സൂര്യന്റെ കടുത്ത താപത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നം പറ്റുന്നത് ചര്‍മത്തിനാണ്. വെയിലേറ്റു ചര്‍മം വാടാനുള്ള സാധ്യതയും വേനല്‍ക്കാലത്ത് വളരെ കൂടുതലാണ്.

അള്‍ട്രാ വയലറ്റ് രശ്മികള്‍ ഉള്‍പ്പെടുന്ന രശ്മികള്‍ ശരീരത്തില്‍ നേരിട്ട് പതിക്കാനുള്ള സാധ്യതയും ഈ സമയത്ത് കൂടുതലാണ്. സൂര്യാഘാതം വരെ സംഭവിക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചര്‍മത്തിന്റെ സ്വാഭാവികത നഷ്ടപ്പെടും എന്നതിനാല്‍ വേനല്‍ക്കാലത്തെ നേരിടാന്‍ കുറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

പുറത്തു പോയി തിരിച്ചു വന്നാല്‍ മുഖം തണുത്ത വെള്ളത്തില്‍ കഴുകി വൃത്തിയാക്കി നന്നായി തണുത്ത തൈര് പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. മുഖ ചര്‍മത്തിലെ കരുവാളിപ്പ് മാറാന്‍ ഇത് സഹായിക്കും. ഇടക്കിടെ മുഖം കഴുകുന്നത് ചര്‍മത്തിന് നല്ലതാണ്. ദിവസവും നാലോ അഞ്ചോ തവണ മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകാവുന്നതാണ്. ആവശ്യമെങ്കില്‍ വൃത്തിയാക്കാനായി അല്‍പം ക്ലെന്‍സറും ഇടക്ക് ഉപയോഗിക്കാവുന്നതാണ്. എണ്ണ മയം കൂടിയ ക്രീം ബേസ്ഡ് ക്ലെന്‍സറുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

 

എണ്ണ തേപ്പിന്റെ കാര്യത്തില്‍ പലരും പുറകോട്ടാണ്. വേനല്‍ക്കാലത്ത് എണ്ണ തേച്ചു കുളിക്കുന്നത് ശരീരത്തിന് എന്തുകൊണ്ടും നല്ലതാണ്. ചര്‍മം വരളാനുള്ള സാധ്യത കൂടുതലായത് കൊണ്ട് എണ്ണ തേക്കുന്നത് ഗുണം ചെയ്യും. കുളിക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് തലയിലും ശരീരത്തും നന്നായി എണ്ണ തേച്ചു പിടിപ്പിക്കുക. ശേഷം തലയിലെ എണ്ണ ഷാമ്പൂ തേച്ചു നന്നായി കഴുകി കളയാം. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തലയില്‍ എണ്ണ തേക്കാന്‍ മറക്കണ്ട. മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ അത് മതി. വേനല്‍ ആണെന്ന് കരുതി പുറത്ത് പോകാതിരിക്കാനും പറ്റില്ലല്ലോ. എന്നും പുറത്തിറങ്ങുമ്പോള്‍ സണ്‍സ്‌ക്രീന്‍ ക്രീം പുരട്ടുന്ന കാര്യത്തില്‍ മടി കാണിക്കണ്ട. വെള്ളം കുടിച്ചില്ലെങ്കില്‍ വേനല്‍ക്കാലത്ത് വലിയ പ്രശ്‌നമായിരിക്കും നിങ്ങള്‍ നേരിടാന്‍ പോകുന്നത്.

വേനല്‍ച്ചൂടില്‍ വിയര്‍ത്തും മറ്റും ശരീരത്തിലെ ജലാംശം കുറേ നഷ്ടപ്പെട്ടു പോകാന്‍ സാധ്യതയുണ്ട്. സാധാരണ കുടിക്കുന്നതിലും കൂടുതല്‍ വെള്ളം വേനല്‍ക്കാലത്ത് നമുക്കാവശ്യമുണ്ട്. ഇത് കൂടാതെ ധാരാളം ജ്യൂസുകളും പഴങ്ങളും കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ശരീരത്തിലെ വിഷ വസ്തുകളെ പുറന്തള്ളുന്നതിനൊപ്പം ശരീരത്തെ ജലാംശമുള്ളതായി നിലനിര്‍ത്താനും ഇത് സഹായിക്കും.

എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഈ സമയത്ത് കുറക്കാന്‍ ശ്രദ്ധിക്കുക. ഇത് ചര്‍മത്തെ കൂടുതല്‍ എണ്ണ മയമുള്ളതാക്കും.  പുറത്തേക്ക് പോകുമ്പോള്‍ സണ്‍ഗ്ലാസ് വെക്കുന്നത് നല്ലതായിരിക്കും. വെയില് കൊണ്ട് കരുവാളിച്ച ചര്‍മം മിനുക്കിയെടുക്കാന്‍ കുക്കുംബറിനു സാധിക്കും. കുക്കുംബര്‍ അഥവാ കക്കിരിക്കയുടെ ജ്യൂസ് നല്ലൊരു സ്‌കിന്‍ ടോണര്‍ കൂടിയാണ്. ചര്‍മത്തിലെ പാടുകള്‍ മാറ്റി മുഖം മിനുങ്ങാന്‍ ഇത് സഹായിക്കും.

കുക്കുംബര്‍ അരച്ച് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച ശേഷം ശരീരത്ത് പുരട്ടുന്നത് നല്ലൊരു ഫ്രഷ് ഫീല്‍ കിട്ടാന്‍ നിങ്ങളെ സഹായിക്കും. വേനല്‍ക്കാലത്ത് അടിപൊളി സ്പായുമായി. കൃത്യമായി വെള്ളം കുടിച്ച്, നിര്‍ജലീകരണം തടയാനും പോഷക സമൃദ്ധമായ ആഹാരം കഴിക്കാനും മറക്കണ്ട. വേനല്‍ക്കാലം കൂളായി കൈകാര്യം ചെയ്യാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.