ജിമ്മില്‍ പോകുന്നവര്‍ക്ക് ഹൃദയ സംബന്ധമായ രോഗ സാധ്യത മാത്രമല്ല ഫാറ്റി ലിവര്‍ വരുന്നതിനും സാധ്യത കുറവാണ്. സ്‌ട്രെങ്ത് ട്രെയനിംഗ് നടത്തുന്നവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന് പഠനം വ്യക്തമാക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് ആനുപാതം ക്രമീകരിക്കുന്നതിന് സ്‌ട്രെങ്ത് ട്രെയനിംഗ് സഹായിക്കും. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇതു കണ്ടെത്തിയിരിക്കുന്നത്.
ബ്രസീലിലെ കാമ്പിനസ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘത്തിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. കരളില്‍ അടഞ്ഞു കൂടുന്ന കൊഴുപ്പിനെ കുറയ്ക്കുന്നതിനും രക്തത്തിലെ ഗ്ലൂക്കോസ് ആനുപാതം ക്രമീകരിക്കുന്നതിനും സ്‌ട്രെങ്ത് ട്രെയനിംഗിലൂടെ സാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. അമിത വണ്ണമുള്ള എലികളിലായിരുന്നു പഠനം. ശരീരത്തില്‍ ഭാരത്തില്‍ വ്യത്യാസം വരാതെ തന്നെയാണ് ഇതു സംഭവിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
പൊണ്ണത്തടിയുള്ള പ്രമേഹവും ഉള്ളവര്‍ക്ക് കരളില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സ്‌ട്രെങ്ത് ട്രെയനിംഗിലൂടെ സാധിക്കും.
ഇത് ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൂടുതല്‍ ഫലപ്രദവമാണ്. കാരണം മരുന്നിന്റെ ആവശ്യമില്ല. കുറഞ്ഞ ചെലവ് മാത്രമാണുള്ളതെന്നും ഗവേഷകര്‍ പറയുന്നു.
എന്‍ഡോക്രൈനോളജിയുടെ ജേര്‍ണിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചരിക്കുന്നത്.
https://over-the-counter-drug.com/# over the counter ringworm treatment