spot_img

കൗമാരക്കാരില്‍  ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നു; എങ്ങനെ ചെറുക്കാം

ഒരു ജീവിതം മുമ്പില്‍  നീണ്ടു കിടന്നിട്ടും തുടക്കത്തില്‍  തന്നെ വേണ്ടപ്പെട്ടവരോടും ലോകത്തോടും വിട പറഞ്ഞ് ജീവിതം മതിയാക്കുന്ന കൗമാരക്കാര്‍ ഏറെയാണ്. കുംടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും സമൂഹത്തിനും നൊമ്പരം നല്‍കി അങ്ങനെ ആത്മഹത്യയില്‍  അഭയം തേടുന്ന കൗമാരക്കാരുടെ എണ്ണം വര്‍ധിച്ചു വരുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ അമേരിക്കയിലടക്കം കൗമാരക്കാരുടെ ജീവനെടുക്കുന്ന രണ്ടാമത്തെ കാരണമായി ആത്മഹത്യ മാറിയിരിക്കുന്നു.

എന്തുകൊണ്ടാണ് കൗമാരക്കാരി  ആത്മഹത്യാ പ്രവണത വര്‍ധിച്ച് വരുന്നതെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. അതേസമയം ഇത്തരം ആത്മഹത്യകളെ ചെറുക്കാനുള്ള നിരവിധി നടപടികള്‍ ഇന്ന് കൈക്കൊള്ളുന്നുണ്ട്. ആത്മഹത്യാ പ്രവണതയുള്ള കൗമാരക്കാര്‍ക്ക് ഫലപ്രദമായ ചികിത്സകള്‍ നിലവിലുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കാരണങ്ങള്‍

കൗമാരക്കാരില്‍  ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതില്‍  ഏറ്റവും പ്രധാനം നിരാശ, ഉത്കണ്ഠ, ഭയം തുടങ്ങിയ മാനസികാരോഗ്യ പ്രശ്‌നങ്ങളാണ്. ആത്മഹത്യ ചെയ്യുന്ന കൗമാരക്കാരി  മിക്കവരും ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിച്ചവര്‍ ആയിരിക്കും.

പാരമ്പര്യമായുള്ള ആത്മഹത്യാ പ്രവണത, അക്രമങ്ങള്‍, പീഡനങ്ങള്‍ എന്നിവയും കൗമാരക്കാരെ ആത്മഹത്യയില്‍  കൊണ്ടെത്തിക്കാറുണ്ട്. പ്രണയത്തകര്‍ച്ച, സ്‌കൂളുകളിലെ പ്രശ്‌നങ്ങള്‍, സുഹൃത്തുക്കളുമായുള്ള പ്രശ്‌നങ്ങള്‍ തുടങ്ങി ജീവിതത്തില്‍  ആദ്യമായി അനുഭവിക്കുന്ന ചില സമ്മര്‍ദ്ദ സാഹചര്യങ്ങളും കൗമാരക്കാരെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നു. ഇവയെല്ലാം താത്കാലികമാണെന്നും ആ സമയവും കടന്നു പോകുമെന്നും ചിന്തിക്കാന്‍ ആത്മഹത്യ പ്രവണതയുള്ള കൗമാരക്കാര്‍ക്ക് സാധിക്കാറില്ല.

ആത്മഹത്യയെ കുറിച്ചുള്ള നിരന്തരമായ ചിന്ത ഇതിനുള്ള പ്രവണത ഇല്ലാതാക്കാന്‍ മറ്റുള്ളവരുടെ സഹായം തേടുന്നതില്‍  നിന്നും കൗമാരക്കാരെ തടയുന്നു. ആത്മഹത്യ ചെയ്യുമെന്ന് പറയുന്നവരും അതിനുള്ള ലക്ഷണങ്ങള്‍ പ്രകടമാക്കുകയും ചെയ്യുന്നവര്‍ മറ്റുള്ളവരുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ് അങ്ങനെ ചെയ്യുന്നതെന്ന് കരുതുന്നവര്‍ ഏറെയാണ്. യഥാര്‍ത്ഥത്തില്‍  അവര്‍ അപകടത്തിലാണെന്ന് തിരിച്ചറിയുന്നവര്‍ ചുരുക്കമാണ്.

സഹായം വേണ്ടത് എപ്പോള്‍

മരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുക, പ്രതീക്ഷകള്‍ തകര്‍ന്നതായി കരുതുക, അല്ലെങ്കില്‍  എന്തെങ്കിലും കുരുക്കുകളി അകപ്പെടുക, കഠിനമായ വേദന അനുഭവിക്കുക തുടങ്ങിയ സാഹചര്യങ്ങളിലുള്ള കൗമാരക്കാരി  ആത്മഹത്യാ പ്രവണത കുടുതലായിരിക്കുമെന്ന് മനസിലാക്കുക.

ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവരുമായി തുറന്ന് സംസാരിക്കുകയാണ് ആദ്യം വേണ്ടത്. നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ, ഓക്കെ അല്ലേ തുടങ്ങിയ ചോദ്യങ്ങളിലൂടെ ആരംഭിക്കുന്ന സംസാരം ചിലപ്പോള്‍ ഒരാളുടെ ജീവന്‍ രക്ഷിച്ചേക്കും. കൗമാരപ്രായക്കാരായ കുട്ടികളുടെ പെരുമാറ്റത്തില്‍  എന്തെങ്കിലും അസ്വാഭാവികത തോന്നുമ്പോള്‍ തന്നെ ഇത്തരം സംസാരങ്ങള്‍ ആരംഭിക്കണം. ആത്മഹത്യയ്ക്ക് വേണ്ട എല്ലാ തയാറെടുപ്പുകളും നടത്തിയവരെ പിന്തിരിപ്പിക്കുക അസാധ്യമാണ്. 

പക്ഷേ കൗമാരക്കാരിലെ ആത്മഹത്യാ പ്രവണത കണ്ടെത്തുക പ്രയാസമാണെന്നതാണ് നമ്മളിന്ന് നേരിടുന്ന വെല്ലുവിളി. സാങ്കേതികതയുടെ സഹായം തേടി കൗമാരക്കാരിലെ ആത്മഹത്യാപ്രവണതകള്‍ കണ്ടെത്താന്‍ ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്മാര്‍ട്ട് വാച്ച് പോലുള്ള ഉപകരണങ്ങള്‍ക്ക് കൗമാരക്കാരെ ബാധിക്കുന്ന വികാരങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടെത്താന്‍ സാധിക്കുമോ എന്ന് ഇവര്‍ നിരീക്ഷിക്കുന്നു. ഇത്തരത്തിലൊരു മുന്നേറ്റമുണ്ടായാല്‍  തങ്ങള്‍ക്ക് സഹായം വേണ്ടുന്ന ഘട്ടത്തില്‍ കൗമാരക്കാര്‍ ആവശ്യപ്പെടുന്നതിലും മുമ്പ് തന്നെ സാങ്കേതികയുടെ സഹായത്തോടെ അവര്‍ക്ക് വേണ്ട സഹായവും പിന്തുണയും നല്‍കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. 

കൗമാരക്കാര്‍ക്ക് സുരക്ഷയൊരുക്കാം

ആത്മഹത്യയില്‍  നിന്നും കൗമാരക്കാര്‍ക്ക് സംരക്ഷണം നല്‍കുന്ന ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. ആത്മഹത്യയിലേക്ക് നയിക്കുന്ന വിഷാദം, നിരാശ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സയിലൂടെ പരിഹാരം കാണാന്‍ സാധിക്കും. മാത്രമല്ല, ഈ പ്രായത്തിലുള്ളവര്‍ ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നേരിടുന്നുവെന്ന് മനസിലാക്കിയാല്‍  അവര്‍ക്ക് വേണ്ട സഹായവും മാനസിക പിന്തുണയും ന കാന്‍ കുടുംബക്കാര്‍ക്കും കൂട്ടുകാര്‍ക്കും സാധിക്കും.

ഒരിക്കല്‍  ആത്മഹത്യാശ്രമം നടത്തിയവര്‍ക്കും അവരുടെ കുടുംബത്തിനും തീവ്രമായ കൗണ്‍സിലിംഗ് നല്‍കുന്നതിലൂടെ വീണ്ടും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത് മൂന്നിലൊന്നായി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. കൊഗ്നിറ്റീവ് ബിഹേവിയറ  തെറാപ്പി((സിബിടി), ഡയലെക്റ്റീരിയ ബിഹേവിയര്‍ തെറാപ്പി(ഡിബിടി) എന്നീ ചികിത്സകളെ അടിസ്ഥാനപ്പെടുത്തിയാണ് ഇത്തരം കൗണ്‍സിലിംഗുകള്‍ നടത്തുക.

കൗമാരക്കാരിലെ ആത്മഹത്യപ്രവണതയെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളി  കുടുംബത്തെ കൂടി ഭാഗമാക്കുന്നത് ചികിത്സ മാത്രം നടത്തുന്നതിനേക്കാള്‍ ഫലവത്താണ്. കൗമാരക്കാര്‍ക്ക് വേണ്ട സുരക്ഷയെയും പരിഗണനയെയും കുറിച്ച് മാതാപിതാക്കളെയും ബോധവ ക്കരിക്കേണ്ടതുണ്ട്.

ഭൂരിഭാഗം കേസുകളിലും ആത്മഹത്യ ചെയ്യാനുള്ള തീരുമാനം ഉണ്ടാകുന്നത് സെക്കന്‍ുകള്‍ കൊണ്ടാണ്. അതിനാ  തന്നെ അതിനുള്ള സാഹചര്യമൊരുക്കാതിരിക്കുകയാണ് ഏറ്റവും ഫലപ്രദം. 

 

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.