spot_img

സന്തോഷത്തോടെ ജോലി ചെയ്യാനുള്ള ചില മാർഗങ്ങൾ

എന്നും ടെൻഷനും സങ്കടവും സ്‌ട്രെസും അനുഭവിച്ചുള്ള ജോലി ചെയ്യുന്നവരുടെ മുഖം കാണുമ്പോൾ അറിയാം. ശമ്പളം എത്ര കിട്ടിയാലും സമാധാനമായും സന്തോഷമായും ജോലി ചെയ്യുന്നവർ ഇന്ന് തീരെ കുറവാണ്. ജോലിയെ സ്‌നേഹിക്കുകയും കരിയറിൽ ഉയർച്ചയ്ക്കായി പരിശ്രമിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ പലപ്പോഴും ആഗ്രഹിച്ച ഉയരങ്ങളിൽ പലർക്കും എത്താൻ സാധിക്കാതെ പോകുന്നു. ജോലിയിൽ നൂറ് ശതമാനം നൽകിയിട്ടും സന്തോഷമുണ്ടാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങൾ ഒഴിവാക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിയാകും.

ഏറ്റെടുക്കാനാവാത്ത ജോലികൾ ഉപേക്ഷിക്കുക

വർക്ക് ലോഡ് കൂടുതലുള്ള ജോലികൾ ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്ത് തീർക്കാനാകുന്നില്ലെങ്കിൽ അത്തരം ജോലികൾ ഏറ്റെടുക്കാതിരിക്കുക. ഇവ ഏറ്റെടുക്കുന്നത് ടെൻഷനും സ്‌ട്രെസും വർധിപ്പിക്കുന്നു. ചിലപ്പോൾ നിശ്ചിത സമയത്തിനുള്ളിൽ അത് തീർക്കാനാവാതെ വന്നേക്കാം, അല്ലെങ്കിൽ ചെയ്തു തീർത്ത വർക്കിൽ തെറ്റുകൾ കണ്ടേക്കാം. രണ്ടായാലും ചോദ്യം നിങ്ങളുടെ നേർക്കുതന്നെ വരും. ക്യത്യമായി ജോലി ചെയ്തില്ല എന്ന് പറയുന്നത് നിങ്ങളുടെ മൂഡിനെ ബാധിക്കും. പിന്നീടുള്ള ജോലിയേയും അത് ബാധിച്ചേക്കാം. അതിനാൽ ഏറ്റെടുക്കാൻ കഴിയുന്ന ജോലികൾ ക്യത്യമായും ഭംഗിയായും ചെയ്ത് കൊടുക്കുക. അല്ലാത്തവ ഉപേക്ഷിക്കുകയോ, കൂടുതൽ സമയം ജോലിയ്ക്കായി ആവശ്യപ്പെടുകയോ ചെയ്യാം.

 

സഹപ്രവർത്തകരുമായി സൗഹ്യദം സ്ഥാപിക്കുക

സ്ഥാപനത്തിലുള്ള മറ്റുള്ളവരുമായി സൗഹ്യദം സ്ഥാപിക്കുന്നതു മൂലം ഗുണങ്ങൾ പലതാണ്. ജോലിയിലെ നിങ്ങളുടെ ബുദ്ധിമുട്ടുകൾ നിങ്ങൾക്ക് അതേ സ്ഥാപനത്തിലെ സുഹ്യത്തുമായി പങ്കുവെക്കാം. ഇതിലൂടെ മനഃസമാധാനവും ഒപ്പം ജോലി നന്നായി എങ്ങനെ തീർക്കാം എന്ന ഉപദേശവും ലഭിക്കും. വലിയ വർക്കുകൾ ചെയ്യേണ്ടി വന്നാൽ സുഹ്യത്തായ സഹപ്രവർത്തകനോട് സഹായം ചോദിക്കാനും സാധിക്കും. ജോലിക്കിടയിൽ ഒന്ന് ബ്രേക്ക് എടുക്കാനായി ഇവർക്കൊപ്പം അൽപം സംസാരിക്കുകയോ, ചായ കുടിയ്ക്കുകയോ ഒക്കെ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ജോലിയെ കുറേ കൂടി എളുപ്പമുള്ളതാക്കും.

 

ഓഫീസിൽ സന്തോഷകരമായ നിമിഷങ്ങളിൽ പങ്കെടുക്കുക

ഓഫീസിൽ എന്നും പോയി ജോലി ചെയ്ത് തിരികെ വരുന്നതിന് പകരമായി അവിടെ നടക്കുന്ന സന്തോഷകരമായ മുഹൂർത്തങ്ങളിൽ ഒപ്പം ചേരുക. സഹപ്രവർത്തകർ ചേർന്ന് ഒരാളുടെ പിറന്നാൾ ആഘോഷിക്കുകയാണെങ്കിൽ അതിൽ പങ്കെടുക്കുക. അങ്ങനെ ഓഫീസിലുള്ള കൊച്ചു കൊച്ചു ആനന്ദകരമായ നിമിഷങ്ങളിൽ ഒപ്പം ചേരുക. ഇത് നിങ്ങളുടെ മൂഡ് മാറ്റി സന്തോഷമായിരിക്കാനും പുത്തൻ ഉൻമേഷവും നൽകും.

 

മെഡിറ്റേഷൻ ചെയ്യുക

ജോലിഭാരം അമിതമാകുന്നെന്ന് തോന്നുമ്പോൾ അല്ലെങ്കില്‍ ക്ഷീണം അനുഭവപ്പെടുമ്പോൾ അൽപനേരം മെഡിറ്റേഷൻ ചെയ്യുക. അതിനായി പ്രത്യേക സ്ഥലമോ, സമയമോ ഒന്നും തിരഞ്ഞെടുക്കേണ്ടതില്ല. നിങ്ങൾ ഇരിക്കുന്ന ചെയറിൽ നിവർന്നിരുന്ന്, കണ്ണുകൾ അടച്ച് കുറച്ച് നേരം ശാന്തമായി ഇരിക്കുക, ചെറിയ വോളിയത്തിൽ സംഗീതം കേൾക്കുന്നതും നല്ലതാണ്. ഇതിലൂടെ നിങ്ങൾക്കുണ്ടാകുന്ന നെഗററീവ് ചിന്തകൾ മാറി മനസ് കൂടുതൽ ഫ്രഷ് ആകും.

 

നന്നായി ഭക്ഷണം കഴിയ്ക്കുക, വെള്ളം കുടിയ്ക്കുക

ജോലിക്കിടയിൽ ഭക്ഷണവും വെള്ളവുമെല്ലാം കണക്കാണെന്ന് പറയുന്നത് അത്ര വലിയ കാര്യമൊന്നുമല്ല. ക്യത്യമായി ഭക്ഷണവും വെള്ളവും ഇല്ലാതെ ജോലി ചെയ്യുന്നവരിൽ വിളർച്ച, തലക്കറക്കം, ക്ഷീണം, തലവേദന എന്നിവ സ്ഥിരമായി കണ്ടുവരാറുണ്ട്. ഫാസ്റ്റ് ഫുഡ് ഒഴിവാക്കി നല്ല ഭക്ഷണം കഴിയ്ക്കുക. ഒപ്പം ആവശ്യത്തിന് വെള്ളവും കുടിയ്ക്കുക. അല്ലെങ്കിൽ പല രോഗങ്ങളും നിങ്ങളെ പിടികൂടിയേക്കാം. വെള്ളം കുടിക്കാത്തതു മൂലം ഡീഹൈഡ്രേഷൻ, മൂത്രത്തിൽ കല്ല് തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്.

 

ക്യത്യമായി ഉറങ്ങുക

ഉറക്കം നഷ്ടപ്പെടുത്തി കൊണ്ടുള്ള ജോലി നിങ്ങളുടെ ശാരീരിക മാനസിക പ്രശ്‌നങ്ങളുടെ എണ്ണം വർധിപ്പിക്കും. ക്യത്യമായി ഉറങ്ങാത്തവരിൽ അശ്രദ്ധ, ക്ഷീണം, ഉൻമേഷക്കുറവ്, വിഷാദം, സ്‌ട്രെസ് എന്നിവ സാധാരണയായി കണ്ടുവരാറുണ്ട്. ഒരാൾ നിർബന്ധമായും 7-8 മണിക്കൂർ ഉറങ്ങിയിരിക്കണം. പകൽ സമയത്ത് ശരീരം ഊർജത്തോടെ പ്രവർത്തിക്കണമെങ്കിൽ രാത്രി വിശ്രമം ആവശ്യമാണ്.

 

സ്വകാര്യ പ്രശ്‌നങ്ങൾ മാറ്റിവെക്കുക

ഓഫീസിലെത്തുമ്പോൾ ഓഫീസുമായി ബന്ധപ്പെട്ട, ജോലിയുമായി ബന്ധമുള്ള കാര്യങ്ങൾ ആലോചിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുക. വീട്ടിൽ കുഞ്ഞുങ്ങളെ വഴക്ക് പറഞ്ഞതോ ഭാര്യയുമായി കലഹമുണ്ടാക്കിയതോ ഒന്നും നിങ്ങളുടെ ജോലിയെ ബാധിക്കാത്ത വണ്ണം ശ്രദ്ധിക്കുക. ഓഫീസിലെത്തുമ്പോൾ പ്രൊഫഷണലിസം നിലനിർത്തി സ്വകാര്യ പ്രശ്‌നങ്ങൾ താൽക്കാലികമായി ഒഴിവാക്കുക. ഇത് നിങ്ങൾക്ക് ജോലിയിൽ കൂടുതൽ ശ്രദ്ധ നൽകും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.