spot_img

കഴുത്ത് വേദനയ്ക്ക് ചില പരിഹാര മാര്‍ഗങ്ങള്‍

പല കാരണങ്ങളാലും കഴുത്ത് വേദന ഉണ്ടാകാം. ഏറെ നേരം തല ഒരു വശത്തേക്ക് മാത്രം തിരിച്ച് പിടിക്കുക, ഇരിക്കുന്നതിന്റെയും കിടക്കുന്നതിന്റെയും രീതി എന്നിവ കൊണ്ടെല്ലാം കഴുത്ത് വേദന അനുഭവപ്പെടാം. വര്‍ഷങ്ങളായി കഴുത്ത് വേദന അനുഭവിക്കുന്നവര്‍ ഏറെയാണ്. ചിലപ്പോള്‍ നിങ്ങളുടെ ജോലി കഴുത്ത് വേദനയുടെ കാരണങ്ങളില്‍ ഒന്നാകാം. മരുന്നുകളെക്കാള്‍ കഴുത്ത് വേദന മാറാന്‍ അഭികാമ്യം വ്യായാമങ്ങളാണ്. കഴുത്തിന്റെ ആയാസം ലഘൂകരിക്കുന്ന വ്യായാമങ്ങള്‍ ശീലമാക്കുക. ഇടയ്ക്ക് വട്ടത്തില്‍ കറക്കി കഴുത്ത് ആയാസരഹിതമാക്കുക.

യോഗ ശീലമാക്കുക
കഴുത്ത് വേദന മാറാനായി ഏറ്റവും നല്ല മാര്‍ഗം യോഗ ശീലിക്കുക എന്നതാണ്.വിദഗ്ധരുടെ നിര്‍ദേശ പ്രകാരം കഴുത്ത് വേദനയ്ക്ക് ഗുണം ചെയ്യുന്ന യോഗ പൊസിഷനുകള്‍  ചെയ്ത് ശീലിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ കഴുത്തിലെ മസിലുകള്‍ക്ക് കൂടുതല്‍ ബലവും ഉറപ്പും ലഭിക്കും. അതോടൊപ്പം തന്നെ ജീവിത ശൈലി മെച്ചപ്പെടുത്താനും സ്ട്രെസ്, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാനും യോഗ സഹായിക്കുന്നു.

കഴുത്തിന് വ്യായാമം നല്‍കുക
ക്യത്യമായി വ്യായാമം ചെയ്യുന്ന 70 ശതമാനത്തിലധികം ആളുകള്‍ക്ക് കഴുത്ത് വേദന കുറയുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. ദിവസേന വ്യായാമം ചെയ്യുന്നതിലൂടെ കഴുത്ത് വേദന കുറയുകയും കഴുത്തിലെ മസിലുകള്‍ ഉറപ്പുള്ളതാകുകയും ചെയ്യുന്നു. കഴുത്ത് മുന്നോട്ടും പിന്നോട്ടും താഴേക്കും മുകളിലേക്കും ചലിപ്പിച്ച് കൊണ്ടുള്ള വ്യായാമവും കഴുത്തിന്റെ ആയാസം കുറയ്ക്കാന്‍ സഹായിക്കും.

മസാജ് ചെയ്യുക
നന്നായി മസാജ് ചെയ്യുന്നതിലൂടെ കഴുത്ത് വേദന മാറുകയും മസിലുകള്‍ക്കും പേശികള്‍ക്കും ആശ്വാസം ലഭിക്കുകയും ചെയ്യുന്നു. ശരിയായ രീതിയില്‍ മസാജ് ചെയ്യാന്‍ അറിയുന്നവരെ കൊണ്ടുവേണം ഇത് ചെയ്യിക്കാന്‍.കഴുത്തിന് അമിത സമ്മര്‍ദം നല്‍കരുത്. എണ്ണയിട്ട് മസാജ് ചെയ്യുന്നത് അത്യുത്തമമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആയുര്‍വേദ മരുന്നുകള്‍ ചേര്‍ത്ത എണ്ണ, കുഴമ്പ് എന്നിവ ഉപയോഗിച്ച് കഴുത്ത് മസാജ് ചെയ്യുന്നത്‌ വേദന ശമിപ്പിക്കുന്നു.

പാക്കുകള്‍ വെക്കുക
ശരീരത്തില്‍ കിഴി വെക്കുന്നതു പോലെ കഴുത്ത് വേദനയുള്ള ഭാഗത്ത് ഇത്തരത്തില്‍ ചൂടോ തണുപ്പോ ഉള്ള പാക്കുകള്‍ ഉപയോഗിക്കാം. ശരീരവേദനയ്ക്ക്‌ ഉപ്പിട്ട ചെറുചൂടുവെള്ളത്തില്‍ തുണി മുക്കി ചൂട് പിടിക്കുന്നത് കേരളത്തില്‍ പണ്ടുകാലത്ത് സര്‍വ്വ സാധാരണമായിരുന്നു. അത്തരം കാര്യങ്ങള്‍ കഴുത്ത് വേദന മാറാന്‍ ഉത്തമമാണ്.വേദനയുള്ള ഭാഗത്ത് 30 മിനിറ്റോളം ചൂട് പിടിക്കുന്നത് വളരെ ഉത്തമമാണ്. വേദനയുള്ള ഭാഗത്ത് ഐസ് ക്യൂബുകള്‍ വെച്ചും
തണുത്ത വെള്ളം ഉപയോഗിച്ചും ആശ്വാസം കണ്ടെത്തുന്ന നിരവധി ആളുകള്‍ ഉണ്ട്. തണുത്ത പാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ മസിലുകള്‍ക്ക് ആശ്വാസം ലഭിക്കുന്നു.

നല്ല കിടക്കയും തലയിണയും ഉപയോഗിക്കുക, വലതുവശം ചെരിഞ്ഞ് കിടക്കുക
ഉറങ്ങുമ്പോള്‍ കിടക്കുന്ന രീതി ശരിയല്ലെങ്കിലും കഴുത്ത് വേദന അനുഭവപ്പെടാറുണ്ട്‌. കിടക്കുന്നത് ശരിയായ രീതിയില്‍ അല്ലെങ്കില്‍ ശരീരത്തിന്റെ പല ഭാഗത്തും അമിത സമ്മര്‍ദം ഉണ്ടാകും. നേരെ നിവര്‍ന്ന് കിടക്കുന്നതാണ് ഏറ്റവും നല്ല രീതി. എന്നാല്‍ വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അങ്ങനെ ഉറങ്ങാന്‍ സാധിക്കുന്നുള്ളൂ. വലതുവശം ചേര്‍ന്ന് കിടക്കുന്നതും കഴുത്തിന് അധിക സമ്മര്‍ദം ഉണ്ടാക്കുന്നില്ല. ഇതോടൊപ്പം തന്നെ നല്ല കിടക്കയും തലയിണയും തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.