spot_img

ജീവിത സംതൃപ്തിക്ക് സോഷ്യല്‍ മീഡിയ വിഘാതമായി മാറുന്നു

കൗമാരക്കാരില്‍ ജീവിത സംതൃപ്തിക്ക് സോഷ്യല്‍ മീഡിയ വിഘാതമായി മാറുന്നതായി പഠനം. യുകെയില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഓക്‌സ്‌ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (OII) ഗവേഷകര്‍ ബ്രിട്ടനില്‍ എട്ടു വര്‍ഷം നടത്തിയ സര്‍വേ ആധാരമാക്കിയാണ് പഠനം. കൗമാരക്കാരുടെ ദിനം പ്രതിയുള്ള സോഷ്യല്‍ മീഡിയ ഉപയോഗം, സ്‌കൂളിലുള്ള ദിവസത്തെ ഉപയോഗം എന്നിവയും പ്രത്യേകമായി പഠന വിധേയമാക്കി.

സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നവര്‍ക്ക് കൗമാര പ്രായക്കാര്‍ക്ക് കുറഞ്ഞ ജീവിത സംതൃപ്തിയാണ് ലഭിക്കുന്നത്. നാഷണല്‍ അക്കാഡമി ഓഫ് സയന്‍സസില്‍ പ്രസിദ്ധീകരിച്ച ഗവേഷണ ഫലം പ്രകാരം ജീവിത സംതൃപ്തിയും സോഷ്യല്‍ മീഡിയ ഉപയോഗവും തമ്മിലുള്ള ബന്ധം വളരെ നിസ്സാരമായിരുന്നു.

പുരുഷന്മാരെയേക്കാള്‍ സ്ത്രീകളെ കൂടുതലായി സോഷ്യല്‍ മീഡിയ സ്വാധനീക്കുന്നുണ്ട്. കൗമാരക്കാരില്‍ ഇത് വ്യക്തമാണെന്നും പഠനം പറയുന്നു. സോഷ്യല്‍ മീഡിയയുടെ ഫലങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഇത് ഒരു സുപ്രധാന ഘടകമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.
സമീപ വര്‍ഷങ്ങളില്‍ സാങ്കേതിക വിദ്യയുടെ പുരോഗതി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്.  ഈ പഠനം കൗമാര ആരോഗ്യം സാങ്കേതിക വിദ്യയുടെ ഫലങ്ങളെ അടിസ്ഥാനമാക്കി വളര്‍ത്തുന്നതിന് സഹായിക്കുമെന്ന് ഒ.ഐ.ഐ.യുടെ ഗവേഷക ഡയറക്ടര്‍ പ്രൊഫ. ആന്‍ഡ്രൂ പ്രൈബിസ്‌കി പറയുന്നു.

സോഷ്യല്‍ മീഡിയ ഉപയോഗം ജീവിതത്തിലെ സംതൃപ്തിയിലേക്കോ മറ്റേതെങ്കിലുമോ മാറ്റങ്ങളിലേക്കോ നയിക്കുന്നോ എന്നതിന് വ്യക്തതയില്ല.

തങ്ങള്‍ പരിശോധിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ മാതൃകകളില്‍ പകുതിയിലധികവും ഗൗരവ പൂര്‍ണ്ണമല്ലായിരുന്നുവെന്ന് ജൊബാനിലെ ഹോഹാന്‍ഹൈം സര്‍വകലാശാലയിലെ ടോബിയാസ് ഡിന്‍ലിന്‍ പറഞ്ഞു.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.