spot_img

കൈകളുടെ ശുചീകരണത്തിന് നല്ലത്‌ സോപ്പോ സാനിട്ടൈസറോ ?

കൈകളുടെ ശുചീകരണം വില കുറച്ചു കാണേണ്ട കാര്യമല്ല. അണുബാധകളെ അകറ്റി നിര്‍ത്താന്‍ കൈകളും എപ്പോഴും വൃത്തിയായി സൂക്ഷിച്ചേ മതിയാകൂ. കൈയില്‍ സാനിട്ടൈസര്‍ കരുതി ഇടയ്ക്കിടെ  ഉപയോഗിക്കുന്നവരാണ് പലരും. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ 2016ല്‍ സാനിട്ടൈസറുകളില്‍ അടങ്ങിയിരിക്കുന്ന ചേരുവകള്‍ എന്തെല്ലാമാണെന്ന വിവരം സമര്‍പ്പിക്കാന്‍ സാനിട്ടൈസര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം നിങ്ങള്‍ സാനിട്ടൈസര്‍ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കില്‍ താഴെ പറയുന്ന കാര്യങ്ങള്‍ മനസ്സില്‍വെക്കുക.

സോപ്പ്, സാനിട്ടൈസര്‍ – ഏതാണ് നല്ലത് ?

ആശുപത്രി പോലെ നിരന്തരം രോഗാണുക്കലുമായി ഇടപെടുന്നവര്‍ക്ക് ഹാന്‍ഡ് സാനിട്ടൈസറുകള്‍ ഉപയോഗപ്രദമാണ്. എന്നാല്‍ ദിവസവും സാനിട്ടൈസര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. സോപ്പും വെള്ളവും ഉപയോഗിക്കുന്നതാണ് നല്ല രീതിയെന്നും ഇവ ലഭിക്കാതെ വരുമ്പോള്‍ മാത്രം സാനിട്ടൈസര്‍ ഉപയോഗിക്കാനുമാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. സോപ്പ് സാനിട്ടൈസറിനേക്കാള്‍ നല്ലതാണ് എന്നു പറയുന്നതിന്റെ കാരണങ്ങള്‍ എന്തെല്ലാമാണെന്നു നോക്കാം.

പ്രത്യേക കീടങ്ങളെ കൊല്ലുന്നു – സോപ്പിന് ചില സൂക്ഷ്മ ജീവികളെ കൊല്ലാനുള്ള ശക്തിയുണ്ട്. വൈറല്‍ ഗ്യാസ്‌ട്രോഎന്‍ട്രൈറ്റിസ്, പന്നിപ്പനി എന്നിവയുടെ രോഗാണുക്കളെ നശിപ്പിക്കാന്‍ സോപ്പിനു കഴിയുന്നു. വയറിളക്കത്തിനു കാരണമാകുന്ന ക്ലോസ്ട്രിഡിയം ഡിഫിസില്‍ ബാക്ടീരിയ, കൊളൈറ്റിസ്, വയറുവേദന, വയര്‍ വീര്‍ക്കല്‍ എന്നിവയെ ഇല്ലാതാക്കാനുള്ള കഴിവും സോപ്പിനുണ്ട്. 

അഴുക്കും എണ്ണമയവും നീക്കം ചെയ്യുന്നു – കളി, ക്യാമ്പിങ്, ഹൈക്കിങ്, കുക്കിങ് എന്നിവ കഴിഞ്ഞ് കൈയിലുണ്ടാകുന്ന എണ്ണമയവും അഴുക്കും നീക്കം ചെയ്യാന്‍ സാനിട്ടൈസറുകളേക്കാള്‍ നല്ലത് സോപ്പാണ്. 

കീടനാശിനികളെയും രാസവസ്തുക്കളെയും നീക്കം ചെയ്യുന്നു-രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിച്ചശേഷം സോപ്പുപയോഗിച്ച് കൈകള്‍ വൃത്തിയാക്കുന്നതാണ് നല്ലത്. 

സോപ്പും വെള്ളവും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സാനിട്ടൈസര്‍ ഉപയോഗിക്കുമ്പോള്‍ ആല്‍ക്കഹോള്‍ ചേര്‍ന്ന ഉല്‍പ്പന്നം വേണം ഉപയോഗിക്കാന്‍. ആല്‍ക്കഹോളിന് കീടാണുക്കളെ കൊല്ലാനുള്ള കഴിവുണ്ട്. ആല്‍ക്കഹോള്‍ അടങ്ങാത്ത സാനിട്ടൈസറുകള്‍ ഉപേക്ഷിക്കുക.

ക്ലോറെക്‌സിഡൈന്‍, ട്രൈക്ലോസന്‍ എന്നിവയടങ്ങിയ സാനിട്ടൈസറുകള്‍ ഉപയോഗിക്കരുത്.

ആല്‍ക്കഹോള്‍ അടങ്ങിയ സാനിട്ടൈസറുകള്‍ കുട്ടികളില്‍ നിന്ന് മാറ്റിവെക്കുക. കുട്ടികള്‍ മറ്റെന്തെങ്കിലുമാണെന്നു കരുതി അവ ഭക്ഷിച്ചാല്‍ തീര്‍ത്തും അപകടകരമാണ്. ഇത് ഛര്‍ദ്ദി, മയക്കം എന്നിവയ്ക്കു മാത്രമല്ല ചിലപ്പോള്‍ ശ്വസന പ്രശ്‌നങ്ങളുണ്ടാക്കി മരണത്തിനു പോലും കാരണമായേക്കാം. 

സാനിട്ടൈസര്‍ ഉപയോഗിക്കേണ്ടത് എങ്ങനെ ?

ചില സമയങ്ങളില്‍ സാനിട്ടൈസര്‍ ഉപയോഗിക്കേണ്ട സാഹചര്യങ്ങളുണ്ടായേക്കും. അത്തരം സാഹചര്യങ്ങളില്‍ എങ്ങനെയാണ് സാനിട്ടൈസര്‍ ഉപയോഗിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കുക.

  • കൈ രണ്ടും ചേര്‍ത്തു പിടിച്ച് അതിലേക്ക് ഒന്നോ രണ്ടോ തുള്ളി സാനിട്ടൈസര്‍ ഒഴിക്കുക
  • കൈകള്‍ കൂട്ടിത്തിരുമ്മുക. കൈകള്‍ക്കു പുറത്തും വിരലുകള്‍ക്കിടയിലും തിരുമ്മുക.
  • കൈകള്‍ ഉണങ്ങിയ ശേഷം എന്തും ചെയ്യാം.

സാനിട്ടൈസര്‍ വീട്ടിലുണ്ടാക്കാം

ടീ ട്രീ, തൈം, യൂക്കാലിപ്റ്റസ്, കരയാമ്പൂ, കര്‍പ്പൂര തുളസി, ലാവെന്‍ഡര്‍ എന്നീ ഓയിലുകള്‍ ഒരു കുപ്പിയില്‍ ചേര്‍ത്ത് പ്രകൃതിദത്തമായ സാനിട്ടൈസര്‍ ഉണ്ടാക്കാം. കറ്റാര്‍വാഴ നീര്, ഒലിവ് ഓയില്‍, ഫില്‍റ്റര്‍ ചെയ്ത വെള്ളം എന്നിവയും ഉപയോഗിക്കാം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.