spot_img

ഉറങ്ങാനും ഉണരാനുമുള്ള ഉത്തമമായ സമയം

ഉറങ്ങിയില്ലെങ്കിലും കുഴപ്പമൊന്നുമില്ല എന്ന് ചിന്തിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് കുഴപ്പമുണ്ട്. ഉറക്കം മനുഷ്യന് ഏറ്റവും അത്യാവശ്യം വേണ്ടുന്ന ഒന്നാണ്. ക്യത്യമായ വിശ്രമം ലഭിക്കുന്നില്ലെങ്കിൽ അത് ശരീരത്തിന്റെ താളം തന്നെ തെറ്റിക്കും. അനാരോഗ്യവും ക്ഷീണവും തളർച്ചയും നിങ്ങളെ വിട്ടുമാറില്ല. അതിനാൽ ക്യത്യമായി ഉറങ്ങുക. എപ്പോഴാണ് ഉറങ്ങേണ്ടത് എന്ന് പലർക്കും ഉള്ള സംശയമാണ്. ഇന്നത്തെ ഷിഫ്‌ററ് ജോലികളിൽ ക്യത്യമായ സമയത്ത് ഉറങ്ങാൻ പലപ്പോഴും സാധിക്കാറില്ല എന്നുള്ളത് ഒരു വസ്തുതയാണ്. എന്നാൽ ഒന്നു ശ്രദ്ധിച്ചാൽ അതിനും പോംവഴിയുണ്ട്. സാധാരണയായി 10 മുതൽ ആറു വരെ ഉറങ്ങണമെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഇന്നത്തെ കാലത്ത് അത് പലപ്പോഴും സാധിക്കാറില്ല. എന്തുതന്നെയായാലും 8 മുതൽ 9 മണിക്കൂർ വരെ എന്നും ഉറങ്ങുക തന്നെവേണം.

 

ശരീരം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു

പ്രകൃതിയുടെ ചലനങ്ങളുമായി മനുഷ്യശരീരവും ബന്ധപ്പെട്ടിരിക്കുകയാണ്. ഇരുട്ടിന്റെയും വെളിച്ചത്തിന്റെയും സാന്നിധ്യമാണ് ഇവിടെ നിർണായകമാകുന്നത്. രാവിലെ സൂര്യനുദിച്ച് കഴിഞ്ഞാൽ ശരീരത്തിലെത്തുന്ന പ്രകാശത്തിലൂടെ തലച്ചോർ മറ്റ് ശരീരഭാഗങ്ങൾക്ക് ഉണരാനുള്ള നിർദേശം കൊടുക്കുകയാണ്. ശരീരത്തിന്റെ താപനില ഉയരുകയും മെറ്റബോളിസം വർധിപ്പിക്കുന്ന ഹോർമോണുകൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നു. അതേ സമയം ഇരുട്ട് പരക്കുമ്പോൾ മെലറ്റോനിൻ ലെവൽ വർധിക്കുകയും ഉറങ്ങാനുള്ള തയ്യാറെടുപ്പ് ശരീരം നടത്തുകയും ചെയ്യുന്നു.

 

ഏറ്റവും നല്ല സമയം പത്ത് മുതൽ ആറുവരെ

സാധാരണയായി പറയപ്പെടുന്ന ഉറങ്ങാനുള്ള നല്ല സമയം പത്ത് മുതൽ ആറുമണിവരെയാണ്. സുര്യാസ്തമയവും ഉദയവും കണക്കാക്കിയിട്ടുള്ള സമയമാണിത്. 8 മണിക്ക് ഉറങ്ങണമെന്ന് പറയുന്ന ചില വിദഗ്ധരുമുണ്ട്. യുവാക്കൾ ഗാഢനിദ്രയിലായിരിക്കുന്നത് പുലർച്ചെ 2 മുതൽ 4വരെയാണ്. ഈ സമയത്ത് നിങ്ങൾ എന്തായാലും ഉറക്കത്തിലായിരിക്കണം. കൗമാരക്കാർ 3 മുതൽ രാവിലെ 7 വരെ ഗാഢനിദ്രയിലായിരിക്കും. അതിനാൽ ഈ സമയം കണക്കാക്കി ഉറക്കം ക്രമീകരിക്കുന്നതാകും ഉത്തമം.

 

കൃത്യമായ സമയം തീരുമാനിക്കുക

ഉറങ്ങാൻ കൃത്യമായ സമയം മുൻകൂട്ടി തീരുമാനിച്ച് ആ രീതി പിന്തുടർന്ന് പോകാൻ ശ്രമിക്കുക. ഇത്തരക്കാർക്ക് കൃത്യസമയത്ത് ഉറങ്ങാനും ഉണരാനും സാധിക്കും. ഉറക്കവുമായി ബന്ധപ്പെട്ട മറ്റുപ്രശ്‌നങ്ങൾ ഇത്തരക്കാരിൽ കണ്ടുവരാറില്ലെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

രാവിലെ എപ്പോൾ എഴുന്നേൽക്കണം എന്ന് കണക്കാക്കി കിടക്കുക. ഇത് പകൽ ഉൻമേഷവാനായിരിക്കാൻ സഹായിക്കും. താമസിച്ച് കിടന്ന് നേരത്തേ എഴുന്നേൽക്കുന്നവരിൽ ഊർജക്കുറവ്, ഉറക്കംതൂങ്ങൽ, തലവേദന എന്നിവ സാധാരണയായി കണ്ടുവരാറുണ്ട്.

എത്ര സമയം ഉറങ്ങണം എന്ന് തീരുമാനിക്കുക. യുവാക്കൾ പൊതുവെ 7 മുതൽ 9 മണിക്കൂറും, കൗമാരക്കാർ 8 മുതൽ 10 മണിക്കൂറും അറു മുതൽ 13 വയസുവരെയുള്ളവർ 9-11 മണിക്കൂറും അതിന് താഴെ പ്രായമുള്ള കുട്ടികൾ 14 മണിക്കൂറും ഉറങ്ങണമെന്നാണ് പറയാറുള്ളത്.

രാവിലെ എപ്പോഴാണ് എഴുന്നേൽക്കാൻ ഉദ്ദേശിക്കുന്നതെന്ന് തീരുമാനിച്ച് ഉറങ്ങുക. ആറുമണിക്ക് എഴുന്നേൽക്കാൻ പ്ലാൻ ചെയ്യുന്നെങ്കിൽ 10 മണിക്ക് ഉറങ്ങാൻ കിടക്കുക. മിനിമം 8 മണിക്കൂർ ഉറങ്ങാൻ സാധിക്കും.

 

രാത്രി 12 ന് മുന്നേ കിടക്കുക

പുലർച്ചെവരെ ജോലിചെയ്ത്, സിനിമ കണ്ട് ഒരു മണി രണ്ടു മണി സമയത്ത് കിടന്നുറങ്ങുന്നത് ഒഴിവാക്കുക. രാത്രി 12 ന് മുൻപായി കിടക്കാൻ പരമാവധി ശ്രദ്ധിക്കുക. ഉറക്കക്കുറവ് ഉള്ളവരിൽ പലനവിധ രോഗങ്ങൾ കടന്നുകൂടാൻ സാധ്യതയുണ്ട്. മാനസിക, ശാരീരിക പ്രശ്‌നങ്ങൾക്കും ഇവ കാരണമാകുന്നു. വിഷാദം, ഉൻമേഷക്കുറവ്, അശ്രദ്ധ, പകലുറക്കം, ക്ഷീണം, തളർച്ച, തലക്കറക്കം എന്നിവ ഇത്തരക്കാരിൽ സാധാരണയായി കണ്ടുവരാറുള്ളതാണ്. അതിനാൽ മിനിമം ഏഴുമണിക്കൂറെങ്കിലും നിർബന്ധമായും ഉറങ്ങേണ്ടത് അത്യാവശ്യമാണ്.

 

നേരത്തേ എഴുന്നേൽക്കുന്നത് ആരോഗ്യത്തിന് നല്ലത്

ആയുർവേദ വിധിപ്രകാരം ബ്രഹ്മ മുഹൂർത്തത്തിൽ അതായത് സൂര്യൻ ഉദിക്കും മുന്നേ ഉണരുന്നത് ആരോഗ്യത്തിന് ഉത്തമമെന്നാണ് പറയപ്പെടുന്നത്. സൂര്യനുദിക്കുന്നതിനും ഒന്നരമണിക്കൂർ മുന്നേയാണ് ബ്രഹ്മ മുഹൂർത്തം. ഈ സമയത്ത് എഴുന്നേറ്റാൽ സൂര്യന്റെ ഊർജവുമായി ശരീരത്തിന് യോജിച്ച് പോകാൻ സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. താമസിച്ച് എഴുന്നേൽക്കുന്നവരിൽ അലസത, ഉൻമേഷക്കുറവ് എന്നിവ കണ്ടുവരുന്നതായും ആയുർവേദം പറയുന്നുണ്ട്.

 

നിർബന്ധമായും 7-8 മണിക്കൂർ ഉറങ്ങുക

എന്തുതന്നെയായാലും ക്യത്യമായി 7-8 മണിക്കൂർ ഉറങ്ങേണ്ടത് ശരീരത്തിന് ആവശ്യമാണ്. പകൽ മുഴുവൻ ഉണർന്ന് പ്രവർത്തിക്കുന്ന ശരീരത്തിനും തലച്ചോറിനും വിശ്രമം നൽകേണ്ട സമയമാണ് രാത്രിയിലുള്ള ഉറക്കം. ഉറക്കത്തിന്റെ ദൈർഘ്യം കുറയുന്നതോടെ ശരീരത്തിന്റെ സന്തുലിതാവസ്ഥയെ ഇത് തകരാറിലാക്കുന്നു. നിരവധി ആരോഗ്യ പ്രശ്‌നങ്ങൾ ഇതുമൂലം ഉണ്ടാകാം. തുടർച്ചയായി തളർച്ച അനുഭവപ്പെടുക, ഊർജവും ഉൻമേഷവും നഷ്ടപ്പെടുക, അശ്രദ്ധ എന്നിവയെല്ലാം ക്യത്യമായ ഉറക്കം ലഭിക്കാതെ വരുമ്പോൾ അനുഭവപ്പെടുന്നവയാണ്.

ഉറക്കം ഒരു സാധാരണ കാര്യമായി കാണാതെ ശരീരത്തിന് വിശ്രമിക്കാനുള്ള സമയമായി തന്നെ കണക്കാക്കുക. ശരീരത്തിന് ആവശ്യമായ വിശ്രമം ലഭിച്ചെങ്കിൽ മാത്രമേ പകൽ ഊൻമേഷത്തോടെ പ്രവർത്തികൾ ചെയ്യാൻ സാധിക്കൂ. അതിനാൽ ഉറക്കം ഒഴിവാക്കിയും ഉറക്കത്തിന്റെ ദൈർഘ്യം കുറച്ചുകൊണ്ടും മറ്റുകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതിരിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.