spot_img

ഉറക്കത്തിലെ സംസാരത്തിന് പിന്നിലെ കാരണങ്ങള്‍

ഉറക്കത്തിനിടെ ചിലർ സംസാരിക്കുന്നതും പിറുപിറുക്കുന്നതും നാം പലപ്പോഴും കാണാറുണ്ട്. അവ ചിരിച്ച് തള്ളുകയും പിന്നീട് ആ കാര്യം പറഞ്ഞ് ആ വ്യക്തിയെ നാം കളിയാക്കുകയും ചെയ്യും. എന്നാൽ യഥാർത്ഥത്തിൽ എന്തുകൊണ്ടാണ് അവർ ഉറക്കത്തിൽ സംസാരിക്കുന്നതെന്ന് എപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. എല്ലാത്തിനും ഓരോ കാരണമുണ്ട് എന്ന് പറയുന്നത് പോലെ തന്നെ ഉറക്കത്തിലെ സംസാരിത്തിന് പിന്നിലും കാരണങ്ങളുണ്ട്. 

ഉറക്കത്തിനിടയിൽ ഒരാൾ സംസാരിക്കുന്നത് ഒരുവിധത്തിലുള്ള പാരസോമ്‌നിയ എന്ന അവസ്ഥയാണ്. ഉറങ്ങുന്നയാൾക്ക് താൻ സംസാരിക്കുന്നതായി അറിയില്ല. അതോടൊപ്പം തന്നെ ഉണർന്നിരിക്കുന്ന സമയത്തെ പോലുള്ള സംസാരവുമായിരിക്കില്ല അത്. മനസിലുണ്ടാകുന്ന പല കാര്യങ്ങളും ചിന്തകളുമൊക്കെയാണ് പലപ്പോഴും ഉറക്കത്തിലെ സംസാരത്തിലേക്ക് നയിക്കുന്നത്. റാപിഡ് ഐ മൂവ്‌മെന്റ് നടക്കുന്ന സമയത്താണ് മനുഷ്യൻ ഉറക്കത്തിൽ സ്വപ്‌നം കാണുന്നത്. ഏകദേശം ഇതേ സമയത്ത് തന്നെയാണ് പലരും ഉറക്കത്തിൽ സംസാരിക്കുന്നത്. ഉറങ്ങി എഴുന്നേറ്റതിന് ശേഷം ഇതിനെ കുറിച്ച് ഓർമ്മയും ഉണ്ടാകില്ല. 

 

കാരണങ്ങൾ

പല കാരണങ്ങൾകൊണ്ടും ഉറക്കത്തിൽ സംസാരിക്കാം. അവയിൽ പ്രധാനപ്പെട്ടവ മാനസികവും ശാരീരികവുമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമാണ്. അമിത സമ്മർദം, മാനസിക പിരിമുറുക്കം, മദ്യപാനം, കടുത്ത പനി എന്നിവയുള്ളവർക്ക് ഉറക്കത്തിൽ സംസാരിക്കുന്ന ശീലം ഉണ്ടാവാൻ സാധ്യതയുണ്ട്. പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഉള്ളവർക്കും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. 

ജനിതക തകരാർ: കുടുംബത്തിലുള്ളവർക്ക് ഉറക്കത്തിൽ സംസാരിക്കുന്ന ശീലമുണ്ടെങ്കിൽ പ്രത്യേകിച്ച് അച്ഛനോ അമ്മയ്‌ക്കോ ഉണ്ടെങ്കിൽ മക്കൾക്കും ഉറക്കത്തിൽ സംസാരിക്കുന്ന ശീലം ഉണ്ടായേക്കാം. പലപ്പോഴും കുട്ടികളായിരിക്കുമ്പോഴാണ് ഉറക്കത്തിലുള്ള സംസാരം കൂടുതലായും കണ്ടുവരുന്നത്. 

ഉറക്ക കുറവ്, REM സ്ലീപ്പ് ബിഹേവിയർ, ദുസ്വപ്‌നങ്ങൾ എന്നിവ മൂലവും ഉറക്കത്തിൽ സംസാരിക്കാം.

25 വയസ് പൂർത്തിയായ മാനസികാരോഗ്യത്തിന് മരുന്ന് കഴിയ്ക്കുന്നവർക്ക് ഉറക്കത്തിലുള്ള സംസാരം സാധാരണയായി കണ്ടു വരാറുണ്ട്. ചിലതരം മരുന്നുകൾ കഴിയ്ക്കുന്നതും ഉറക്കത്തിനടെ സംസാരത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. 

ഉറക്കത്തിലുള്ള സംസാരം ആ വ്യക്തിക്ക് പ്രശ്‌നങ്ങൾ ഒന്നും ഉണ്ടാക്കുന്നില്ലെങ്കിലും ഒപ്പം കിടക്കുന്നയാൾക്ക് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരം പ്രശ്‌നം ഉള്ളവർ വിദഗ്ധനായ ഒരു ഡോക്ടറിന്റെ ഉപദോശം തേടുന്നത് നല്ലതായിരിക്കും.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.