spot_img

ഗർഭകാലത്ത് ശരീരത്തിലുണ്ടാകുന്ന തൊങ്ങലുകൾ എങ്ങനെ തടയാം

ഗർഭിണികളായ പല സ്ത്രീകളും നേരിടുന്ന വലിയ ഒരു പ്രശ്‌നമാണ് ശരീരത്തിന്റെ പല ഭാഗങ്ങളിലായി ഉണ്ടാകുന്ന തൊങ്ങലുകൾ. സ്‌കിൻ ടാഗ് എന്നാണ്  പൊതുവെ ഇവയെ പറയാറുള്ളത്. എന്നാൽ കാണുന്നതുപോലെ സ്‌കിൻ ടാഗുകൾ അത്ര അപകടകാരികളല്ല. ശരീരഭാരം കൂടുന്നതിന് അനുസരിച്ചും, ഹോർമോൺ വ്യതിയാനങ്ങൾ മൂലവുമാണ് ഗർഭകാലത്തിന്റെ രണ്ടാം ഘട്ടത്തിൽ സ്‌കിൻ ടാഗുകൾ പ്രത്യക്ഷപ്പെടുന്നത്. കുഞ്ഞ് ഉണ്ടായതിന് ശേഷം അവ പോവുകയും ചെയ്യും. 

ശരീരത്തിലെ ചർമ്മത്തിന്റെ വളർച്ചയാണ് സ്‌കിൻ ടാഗുകൾ. ശരീരത്തിന്റെ പല ഭാഗങ്ങളിലും ചെറിയ വലിപ്പത്തിലാകും സ്‌കിൻ ടാഗുകൾ പ്രത്യക്ഷപ്പെടുക. ചില സ്ത്രീകളിൽ വലിപ്പം കൂടിവയും പ്രത്യക്ഷപ്പെടും. നിങ്ങളുടെ ശരീരത്തിന്റെ നിറമോ, അൽപം കടുത്ത നിറമോ ആകും ഇവയ്ക്കുണ്ടാകുക. മുഖം, കഴുത്ത്, കക്ഷം, നെഞ്ചിന് മുകളിൽ അങ്ങനെ പലയിടത്തും സ്‌കിൻ ടാഗുകൾ ഉണ്ടാകാം. പ്രധാനമായും ഗർഭിണികളിലാണ് സ്‌കിൻ ടാഗുകൾ കണ്ടുവരാറുള്ളത്. അൻപത് വയസിന് മുകളിൽ പ്രായമുള്ളവർ, പൊണ്ണത്തടിയുള്ളവർ, പ്രമേഹ രോഗികൾ എന്നിവർക്കും സ്‌കിൻ ടാഗുകൾ വരുന്നത് സാധാരണയാണ്. ഗർഭിണികളല്ലാത്ത പൊണ്ണത്തടിയുള്ള ചെറുപ്പക്കാരികൾക്കും ഇക്കാലത്ത് സ്‌കിൻ ടാഗുകൾ കണ്ടുവരാറുണ്ട്. 

ഗർഭകാലത്തുണ്ടാകുന്ന സ്‌കിൻ ടാഗുകൾ ഹോർമോൺ വ്യതിയാനങ്ങളുടെ ഫലമായി ഉണ്ടാകുന്നതാണ്. എന്നാൽ ഇതിന് പിന്നിലെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. സ്ത്രീകളുടെ ശരീരത്തിലെ ഈസ്ട്രജനും, ചിലതരം ശ്വേത രക്താണുക്കളും ചേർന്നാണ് സ്‌കിൻ ടാഗുകൾ ഉണ്ടാകുന്നത്. ഗർഭകാലത്ത് ശരീരഭാരം വർധിച്ചാലും സ്‌കിൻ ടാഗുകൾ ഉണ്ടാകാം. കുട്ടികൾ ഉണ്ടായ ശേഷം സ്‌കിൻ ടാഗുകൾ തനിയെ മാറുകയാണ് പതിവ്. എന്നാൽ അങ്ങനെ മാറുന്നില്ലെങ്കിൽ ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. 

ടീ ട്രീ ഓയിൽ: ഒരു കോട്ടൺ ബോളിൽ ശുദ്ധമായ ടീ ട്രീ ഓയിൽ മുക്കി, സ്‌കിൻ ടാഗുകൾ ഉള്ള ഭാഗത്ത് നന്നായി മസാജ് ചെയ്ത് കൊടുക്കുക. ഒരു ദിവസം 2-3 തവണ ഇങ്ങനെ ചെയ്യുക. 

ആപ്പിൾ സിഡർ വിനിഗർ: കോട്ടൺ ബോളിൽ ആപ്പിൾ സിഡർ വിനിഗർ നന്നായി മുക്കിയ ശേഷം, സ്‌കിൻ ടാഗുള്ള ഭാഗത്ത് നന്നായി ഉരയ്ക്കുക. കുറച്ച് ദിവസങ്ങൾക്കുള്ളിൽ അവ മായും. ആപ്പിൾ സിഡർ വിനിഗർ ഉപയോഗിക്കുമ്പോൾ കെമിക്കൽ ബേൺ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ഒരു തവണ വെറുതെ വിനിഗർ ചർമ്മത്തിൽ പുരട്ടിനോക്കുക.

സ്‌കിൻ ടാഗുകൾ നിങ്ങൾ പ്രതീക്ഷിക്കുന്നതിലും വലിപ്പം വെച്ചിട്ടുണ്ടെങ്കിൽ അവയ്ക്ക് സ്വയം ചികിത്സ നടത്താതിരിക്കുക. ഏറ്റവും പെട്ടെന്ന് ഡോക്ടറെ കാണിക്കുകയും അവരുടെ നിർദേശങ്ങൾ പാലിക്കുകയും ചെയ്യുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.