spot_img

ഹാനികരമായ സൂര്യരശ്മികളില്‍ നിന്ന് ചര്‍മ്മത്തെ എങ്ങനെ സംരക്ഷിക്കാം

പകല്‍സമയത്ത് പുറത്തുപോയി തിരിച്ചുവരുമ്പോള്‍ ഉള്ള പതിവ് കാഴ്ചയാണ് ശരീരത്തിലെ പലഭാഗത്തും വെയിലുകൊണ്ടുള്ള കരുവാളിപ്പുകളും പാടുകളും. ഫ്രഷ് ആയി പുറത്തുപോകുന്ന പോലെയല്ല പലപ്പോഴും തിരിച്ചെത്തുന്നത്. ചര്‍മ്മത്തിന് ഹാനികരമായ അള്‍ട്രാവൈലറ്റ് രശ്മികള്‍ ദേഹത്ത് തുടര്‍ച്ചയായി പതിക്കുന്നതാണ് പാടുകള്‍ക്കും നിറം മങ്ങലിനും കാരണം. ചിലയാളുകളില്‍ ഏറെനാള്‍ ഇത്തരം പാടുകള്‍ നിലനില്‍ക്കാറുമുണ്ട്. വെയിലില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കാന്‍ നിരവധി പ്രക്യതിദത്ത മാര്‍ഗങ്ങളുണ്ട്. പപ്പായ, നാരങ്ങാ നീര്, കറ്റാര്‍വാഴ,ഗ്രീന്‍ ടീ എന്നിവയെല്ലാം ചര്‍മ്മസംരക്ഷണത്തിനായി ഉപയോഗിച്ച് വരുന്നു.

ശരീരത്തില്‍ വെയില്‍ പതിക്കുന്ന ഇടങ്ങളിലാണ് കറുത്ത പാടുകളും നിറവ്യത്യാസവും അനുഭവപ്പെടുന്നത്. ക്യത്യമായ രീതിയില്‍ അവയെ പരിചരിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ചര്‍മ്മസൗന്ദര്യത്തെ തന്നെ ഇത്തരം പാടുകള്‍ ബാധിച്ചേക്കാം. ഭാവിയില്‍ ചര്‍മ്മത്തിന്റെ യുവത്വം നഷ്ടമാവുകയും പ്രായാധിക്യം തോന്നുകയും ചെയ്യും.

സണ്‍സ്പോട്ട് തടയാനുള്ള മാര്‍ഗങ്ങള്‍
മികച്ച സണ്‍സ്‌ക്രീനുകള്‍ സൂര്യരശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നു. ഇതോടൊപ്പം തന്നെ സണ്‍സ്പോട്ടിനെ തടയാനുള്ള മറ്റു ചില മാര്‍ഗങ്ങളുമുണ്ട്. കെമിക്കല്‍ പീലിങ്, ലേസര്‍
,ഫോട്ടോറിജുവനേഷന്‍ തെറാപ്പി പോലുള്ള ചികിത്സകളിലൂടെയും സണ്‍സ്പോട്ട് മൂലം ചര്‍മ്മത്തിനുണ്ടായ ക്ഷതങ്ങളെ മാറ്റാന്‍ സാധിക്കും. ഇത്തരം ചികിത്സകള്‍ എടുക്കുന്നതിന് മുന്‍പ് ഒരു ചര്‍മ്മരോഗ വിദഗ്ദന്റെ നിര്‍ദേശം വാങ്ങേണ്ടത് അത്യാവശ്യമാണ്. അതിന് ശേഷം മാത്രം ഇത്തരം ചികിത്സകളിലേക്ക് കടക്കാം.

സണ്‍സ്പോട്ട് വരാതിരിക്കാന്‍ ശ്രദ്ധിക്കുക
സണ്‍സ്പോട്ട് വന്നിട്ട് അത് മാറ്റാനായി പണം ചിലവഴിക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗം അത് വരാതെ സൂക്ഷിക്കുക എന്നതാണ്. പുറത്തിറങ്ങുന്നവര്‍ പതിവായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. ഇത് സൂര്യന്റെ ഹാനികരമായ രശ്മികളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും. 11 മുതല്‍ 3 മണിവരെയാണ് സൂര്യന്റെ ചൂട് ഏറ്റവും അധികം ഭൂമിയില്‍ അനുഭവപ്പെടുന്നത്‌. ഈ സമയത്ത് പുറത്തിറങ്ങാതിരിക്കുക. ടൂവീലറിലുള്ള സഞ്ചാരം, കുടയില്ലാതെ ഈ സമയങ്ങളില്‍ പുറത്തിറങ്ങുന്നതുമെല്ലാം സണ്‍സ്പോട്ടിന് കാരണമാകുന്നു. അതിനാല്‍ പുറത്തുപോകാനായി വെയില്‍ അധികമുള്ള സമയങ്ങള്‍ ഒഴിവാക്കി  മറ്റ് സമയങ്ങള്‍ തിരഞ്ഞെടുക്കുക. പുറത്ത് പോകുമ്പോള്‍ ശരീരം മുഴുവന്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ടൂവിലറില്‍ യാത്ര ചെയ്യുന്നവര്‍ ഗ്ലൗസുകളും ഷൂവും ഉപയോഗിക്കുന്നത് സണ്‍സ്പോട്ട് തടയാന്‍ സഹായിക്കും. പുറത്ത് നടക്കാനിറങ്ങുന്നവര്‍ കുട കയ്യില്‍ കരുതുക.

പ്രക്യതിദത്തമായ മാര്‍ഗങ്ങളിലൂടെ സണ്‍സ്പോട്ട് തടയാം

പ്രക്യതിയില്‍ തന്നെ സണ്‍സ്പോട്ട് തടയാനുള്ള നിരവധി മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാര്‍ക്കറ്റുകളില്‍ നിന്ന് കെമിക്കലുകള്‍ അടങ്ങിയ ക്രീമുകള്‍ വാങ്ങിക്കുന്നതിനേക്കാള്‍ ഗുണവും പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതുമാണ് ഇത്തരം മാര്‍ഗങ്ങള്‍.

പപ്പായയുടെ മാംസളമായ ഭാഗം സണ്‍സ്പോട്ട് ഉണ്ടായിടത്ത്‌ പുരട്ടുന്നത് നിറംമങ്ങല്‍ അകറ്റുന്നു.

ചര്‍മ്മത്തിന്റെ നിറം വീണ്ടെടുക്കുന്നതിന് നാരങ്ങാ നീര് സഹായകരമാണ്. നാരങ്ങാ മുറിച്ച് അതിന്റെ പകുതി മുഖത്തും കൈകാലുകളിലും ഉരയ്ക്കുന്നത് നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കാന്‍ സഹായിക്കുന്നു. കറുത്ത പാടുകളും കരിവാളിപ്പും മാറാനും ഇത് ചെയ്യാവുന്നതാണ്.

മുഖത്ത് കുക്കുമ്പര്‍, പച്ചമുന്തിരി, പാല്‍, സ്ട്രോബെറി എന്നിവ പേസ്റ്റ്‌ രൂപത്തില്‍ പുരട്ടുന്നതും, ഇവയുടെ ജ്യൂസ് കുടിയ്ക്കുന്നതും ചര്‍മ്മത്തിന് തിളക്കം വര്‍ധിക്കാന്‍ സഹായകരമാണ്.

കറ്റാര്‍വാഴ നിരവധി രോഗങ്ങള്‍ക്കുള്ള പ്രതിവിധിയാണ്, സണ്‍സ്പോട്ട് തടയാനും. കറ്റാര്‍വാഴയുടെ ജെല്‍ ചര്‍മ്മ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ശരീരത്തിലെ നിറം മങ്ങിയ, കരിവാളിച്ച ഭാഗങ്ങളില്‍ കറ്റാര്‍വാഴയുടെ ജെല്‍ തേക്കുന്നത് സണ്‍സ്പോട്ട് മൂലമുണ്ടായ ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കുന്നു.

വിറ്റമിന്‍ സി,ഇ അടങ്ങിയ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഇത് ചര്‍മ്മത്തിന് ആരോഗ്യവും തിളക്കവും പ്രദാനം ചെയ്യും. വിറ്റമിനുകള്‍ ആ്ന്റിയോക്സിഡന്റുകളാല്‍ സമ്പന്നമാണ്. അതിനാല്‍ ശരീരത്തിന്റെ നിറം വര്‍ധിപ്പിക്കാനും സണ്‍സ്പോട്ട് മൂലമുണ്ടായ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കുന്നു. പൈനാപ്പിള്‍, പപ്പായ, സ്ട്രോബെറി, സ്പീനച്ച്, ബ്രൊക്കോളി, ഉരുളക്കിഴങ്ങ്, തക്കാളി എന്നിവ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തുക.

ഉള്ളില്‍ നിന്നും ചര്‍മ്മത്തിന് വേണ്ടുന്ന പോഷകങ്ങള്‍ ലഭിക്കാന്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതാണ്. തിളക്കവും മ്യദുത്വവും ആരോഗ്യവുമുള്ള ചര്‍മ്മം ആഗ്രഹിക്കുന്നവര്‍ പതിവായി ഗ്രീന്‍ ടീ ശീലമാക്കുക. ശരീരത്തിനുളളിലെ മാലിന്യങ്ങളെ പുറന്തള്ളാനും ഗ്രീന്‍ ടീ സഹായകരമാണ്.

സണ്‍സ്പോട്ടുകളെ ഭയക്കേണ്ടതില്ല. ക്യത്യമായ മുന്‍കരുതലുകളും പ്രതിവിധികളും ചെയ്താല്‍ തിളങ്ങുന്ന യുവത്വമുള്ള ചര്‍മ്മം നിങ്ങള്‍ക്ക് ഏറെ കാലം ഉണ്ടാകും. ചര്‍മ്മപ്രശ്നങ്ങള്‍ അവഗണിക്കാതെ ക്യത്യമായ പരിചരണവും ശ്രദ്ധയും നല്‍കുക

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.