spot_img

യുവത്വം തുളുമ്പുന്ന ചര്‍മ്മം എങ്ങനെ സ്വന്തമാക്കാം

എത്ര പ്രായമായാലും ആരോഗ്യവും യുവത്വവും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ മനുഷ്യരും. അതിനായി ബ്യൂട്ടി പ്രോഡക്ടുകളും മറ്റും ഉപയോഗിക്കുന്നവരും നിരവധിയാണ്. എന്നാല്‍ നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ യുവത്വം തുളുമ്പുന്ന ചര്‍മ്മം നിങ്ങള്‍ക്ക് എല്ലാകാലത്തും സ്വന്തമായിരിക്കും. പ്രായം അറിയാതിരിക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗം ചര്‍മസംരക്ഷണമാണ്. ചുളിവുകളും പാടുകളുമുള്ള ചര്‍മ്മം ഉള്ളതിന്റെ ഇരട്ടി പ്രായം തോന്നിപ്പിച്ചേക്കാം. സൂര്യനിലെ യു വി കിരണങ്ങള്‍, ചര്‍മ്മത്തിലടിയുന്ന മാലിന്യങ്ങള്‍, പൊടി, എണ്ണമയം എന്നിവയെല്ലാം ചര്‍മ്മാരോഗ്യത്തിന് വെല്ലുവിളികളാണ്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെ ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സാധിക്കും. ശരീരത്തിനുള്ളിലെയും പുറത്തേയും പ്രവര്‍ത്തനങ്ങള്‍ ചര്‍മ്മസംരക്ഷണത്തെ സ്വാധീനിക്കുന്നവയാണ്.

ആരോഗ്യകരമായ ഭക്ഷണം ശീലമാക്കുക

മികച്ച, ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ പ്രായമാകുന്നത് തടയാനാകും. ചര്‍മ്മത്തിലെ ചുളിവുകളും പാടുകളും ഇല്ലാതാക്കി എന്നും യുവത്വമുള്ളതായിരിക്കാന്‍ പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയ മികച്ച ഒരു ഡയറ്റ് പ്ലാന്‍ ഉണ്ടാക്കിയെടുക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ടത്.

വിറ്റമിന്‍ സി അടങ്ങിയവ ഉള്‍പ്പെടുത്തുക: വിറ്റമിന്‍ സി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മസൗന്ദര്യം വര്‍ധിപ്പിക്കുന്നു. ഇലക്കറികള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ബ്രക്കോളി, പപ്പായ, സ്ട്രോബെറി, ഓറഞ്ച്, ലെമണ്‍,ആപ്പിള്‍ എന്നിവ വിറ്റമിന്‍ സി സമ്പുഷ്‌ടമാണ്. തക്കാളി, കിഴങ്ങ്, കിവിപഴം എന്നിവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. ഏറെനേരം പച്ചക്കറികള്‍ വേവിക്കുന്നതും മുറിച്ച ശേഷം പച്ചക്കറികള്‍ കഴുകുന്നതും അതിലെ വിറ്റമിന്‍ സിയുടെ അളവ് കുറയാന്‍ കാരണമാകും. ആവിയില്‍ പുഴുങ്ങിയോ, മൈക്രോവേവ് ചെയ്തോ ഇവ ഭക്ഷണത്തിനൊപ്പം ഉള്‍പ്പെടുത്താവുന്നതാണ്.

ആന്റിയോക്സിഡന്റുകള്‍ ഉപയോഗിക്കുക: ആരോഗ്യമുള്ള ചര്‍മ്മത്തിനായി ആന്റിയോക്സിഡന്റുകളാല്‍ സമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക. നട്സുകള്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, ബീന്‍സ് എന്നിവയിലെല്ലാം ധാരാളം ആന്റിയോക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഉപയോഗിക്കുക: ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്തുന്നതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ശരീര വീക്കത്തെ ഇത് ചെറുക്കുകയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ചിലതരം മീനുകള്‍, ചെടികള്‍ എന്നിവ ഒമേഗ ത്രീ ഫാറ്റി ആസിഡുകളുടെ കലവറകളാണ്. സപ്ലിമെന്റുകളായും ഇവ മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്.

സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക

സൂര്യന്റെ അള്‍ട്രാവൈലറ്റ് രശ്മികള്‍ ചര്‍മ്മത്തില്‍ പതിക്കുന്നത് ഹാനികരമാണ്. നിറം മങ്ങാനും ചര്‍മ്മത്തിന്റെ ആരോഗ്യം നശിപ്പിക്കാനും ഇവ കാരണമാകുന്നു. ഏറെ നേരം വെയിലത്ത് നില്‍ക്കുന്നവരെ ശ്രദ്ധിച്ചാല്‍ മനസിലാകും, അവരുടെ ചര്‍മ്മത്തില്‍ കറുത്തപാടുകളും മറ്റും കാണാം. ഇത് ഒഴിവാക്കാനായി സൂര്യരശ്മികള്‍ ഏല്‍ക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ മാര്‍ക്കറ്റില്‍ ലഭ്യമാകുന്നവയില്‍ നല്ലയിനും സണ്‍സ്‌ക്രീനുകള്‍ ചര്‍മ്മത്തില്‍ പുരട്ടുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഒരു കവചമെന്നോണം സൂര്യരശ്മികളില്‍ നിന്ന് സംരക്ഷിക്കും. സൂര്യന്റെ ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്നത് 10 മുതല്‍ 3 മണി വരെയുള്ള സമയത്താണ്. ഈ സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക.

നന്നായി ഉറങ്ങുക

ചര്‍മ്മ സംരക്ഷണത്തില്‍ ഉറക്കത്തിനും വളരെയധികം പ്രാധാന്യമുണ്ട്. ഉറങ്ങുന്ന സമയത്താണ് നിങ്ങളുടെ ശരീരത്തിന് വിശ്രമം ലഭിക്കുന്നത്. ഇത് ഉണര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ഊര്‍ജവും ഉന്‍മേഷവും നല്‍കുന്നു. നന്നായി ഉറങ്ങാത്തപക്ഷം ഇത്തരം ആളുകളില്‍ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെടാറുണ്ട്. ഇത്തരം തളര്‍ച്ച ചര്‍മ്മത്തിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു.

കൃത്യമായ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക
രാത്രി അമിതഭക്ഷണം ഒഴിവാക്കുക
കിടക്കുന്നതിന് 2-3 മണിക്കൂര്‍ മുമ്പ്‌ ഭക്ഷണം കഴിക്കുക
ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും

മാനസിക പിരിമുറുക്കം ഒഴിവാക്കുക

ശാരീരിക മാറ്റങ്ങളോടൊപ്പം തന്നം മാനസികപ്രശ്നങ്ങളും ചര്‍മ്മത്തിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവരുടെ ദിനചര്യകള്‍ കൃത്യമായിരിക്കില്ല. ശരീരത്തില്‍ സ്ട്രെസ് വര്‍ധിപ്പിക്കുന്ന ഹോര്‍മോണിന്റെ ഉത്പാതനം വര്‍ധിക്കുന്നതോടെ ചര്‍മ്മത്തിന്റെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്നു. ഇത് നിങ്ങളെ പ്രായാധിക്യമുള്ളവരായി തോന്നിപ്പിക്കുന്നു. പ്രശ്നങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെച്ചും, യോഗ,മെഡിറ്റേഷന്‍ എന്നിവയിലൂടെയും സ്ട്രെസിനെ മറികടക്കാന്‍ സാധിക്കും.

മെഡിറ്റേഷനും വ്യായാമവും

സ്ട്രെസ് അുഭവപ്പെടുന്നവര്‍ക്ക് അതില്‍ നിന്നും രക്ഷ നേടാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മെഡിറ്റേഷന്‍. ഇത് തലച്ചോറിന് കൂടുതല്‍ ആയാസവും ഊര്‍ജവും നല്‍കുന്നു. പോസിറ്റീവായി ചിന്തിക്കാനും പ്രേരിപ്പിക്കുന്നു. ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും യുവത്വത്തിനും മെഡിറ്റേഷന്‍ വളരെയേറെ ഗുണം ചെയ്യുന്നു. അതുപോലെ തന്നെയാണ് ക്യത്യമായ വ്യായാമവും. വ്യായാമത്തിലൂടെ ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്താന്‍ സാധിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ക്ക് വ്യായാമം ചെയ്യാത്തവരേക്കാള്‍ പ്രായക്കുറവ് തോന്നും. എന്നും യുവത്വത്തോടെ ഇരിക്കാനും ആരോഗ്യം നിലനിര്‍ത്താനും ശരീരഭാരം നിയന്ത്രിക്കാനും വ്യായാമത്തിലൂടെ സാധിക്കും. സ്ട്രെസിനെ ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു.

ലഹരി ഉപയോഗം ഉപേക്ഷിക്കുക

മദ്യപാനം, പുകവലി എന്നിവ ശരീരത്തിന് ദോഷകരമാണ്. അതോടൊപ്പം തന്നെ ചര്‍മ്മത്തിന്റെ ആരോഗ്യവും ഇവ നശിപ്പിക്കുന്നു. ഇവ ശരീരത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുകയും, ചര്‍മ്മത്തിലെ പുതിയ കോശങ്ങളുടെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും പുകവലിക്കുന്നവര്‍ക്ക് മററുള്ളവരെ അപേക്ഷിച്ച് പ്രായാധിക്യം തോന്നാറുണ്ട്. അതിനാല്‍ ലഹരിയുടെ ഉപയോഗം ഉപേക്ഷിക്കുന്നത് നിങ്ങളുടെ ആയുസിനും ആരോഗ്യത്തിനും ഉത്തമമാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.