spot_img

വൃക്കരോഗം മുതല്‍ പൊണ്ണത്തടി വരെ; ഉപ്പ് അധികമായാലുള്ള അപകടങ്ങള്‍

ഉപ്പില്ലാത്ത ഭക്ഷണമോ? എനിക്ക് വേണ്ട എന്ന് പറഞ്ഞ് മാറ്റിവെക്കുന്നവരാണോ നിങ്ങൾ.. ഭക്ഷണത്തിൽ ഉപ്പ് അൽപം കുറഞ്ഞ് പോയാൽ കലഹിക്കുമോ.. ഉപ്പിനോടുള്ള ഈ പ്രണയം നിങ്ങളെ ആപത്തിലേക്കാണ് നയിക്കുന്നത്. FDA യുടെ നിർദേശ പ്രകാരം ഒരാൾ രു ദിവസം 2300 മില്ലിഗ്രാം അല്ലെങ്കിൽ രു ടീസ് സ്പൂൺ ഉപ്പ് മാത്രമേ ആഹാരത്തിൽ ഉൾപ്പെടുത്താൻ പാടുള്ളൂ. ഇനിയൊന്ന് ചിന്തിച്ചുനോക്കൂ.. എത്രത്തോളം ഉപ്പാണ് നിങ്ങൾ ദിവസവും ഉപയോഗിക്കുന്നത്.. ഉപ്പില്ലാതെയും ജീവിക്കാൻ ശീലിക്കണം. പല മാരക രോഗാവസ്ഥകൾക്കും ഉപ്പ് കാരണമായേക്കാം. 

കിഡ്‌നി സ്റ്റോണും വ്യക്ക തകരാറും

ഉപ്പിന്റെ അമിത ഉപയോഗം ഏറ്റവും കൂടുതൽ ബാധിക്കുന്നത് വ്യക്കകളെ തന്നെയാണ്. ശരീരത്തിലെ മാലിന്യങ്ങളെ വേർതിരിക്കുന്നതിൽ വ്യക്കകൾക്ക് ഏറെ പങ്കുണ്ട്. അധികമായി ശരീരത്തിലെത്തുന്ന ഉപ്പ് പോഷകങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാൻ വ്യക്കകൾക്ക് ഏറെ പണിപ്പെടേണ്ടി വരുന്നു. ഇത് പിന്നീട് കിഡ്‌നി സ്റ്റോണിനും മറ്റ് വ്യക്ക തകരാറുകൾക്കും കാരണമാകുന്നു.

നീർകെട്ടിന് കാരണമാകുന്നു

ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നവർക്ക് ശരീരം ചീർത്ത് വരുന്നതായും നീർകെട്ട് ഉള്ളതായും അനുഭവപ്പെടാറുണ്ട്. ജലത്തിന്റെ അംശം ശരീരത്തിൽ കുറയുന്നതുകൊണ്ടാണ് ഇത്. നന്നായി വെള്ളം കുടിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇത് മാറും. എന്നാൽ സ്ഥിരമായി ഉപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്നവർക്ക് ഈ സാഹചര്യം തരണം ചെയ്യാൻ സാധിക്കില്ല. വ്യക്കകളുടെ പ്രവർത്തനം തകരാറിലാവുന്നതാണ് ശരീരം ചീർക്കാനും നീർക്കെട്ട് ഉണ്ടാകാനും കാരണമാകുന്നത്. 

നിർജലീകരണം

സോഡിയം അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുന്നവരുടെ ശരീരത്തിൽ പെട്ടെന്ന് നിർജലീകരണം ഉണ്ടാകുന്നു. രക്തക്കുഴലുകളിൽ നിന്ന് സോഡിയം വെള്ളം വലിച്ചെടുക്കുന്നു. അമിതദാഹം, ഡയറിയ, വയറുവേദന, മൂത്രത്തിന്റെ അളവിൽ കുറവ് വരുക എന്നിവയാണ് ഇതുമൂലം ഉണ്ടാകുന്നത്. നന്നായി വെള്ളം കുടിയ്ക്കുകയാണ് ഉത്തമ പരിഹാര മാർഗം. 

രക്തസമ്മർദം വർധിപ്പിക്കുന്നു

ഉപ്പ് അളവിൽ കൂടുതൽ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്ന ഒന്നാണ് ഉയർന്ന രക്തസമ്മർദം. വ്യക്കകൾ ക്യത്യമായി പ്രവർത്തിക്കാതെ വരുന്നതോടെ ശരീരത്തിലെ വെള്ളം അരിച്ചെടുക്കാനാവാതെ ശരീരത്തിൽ തന്നെ നിലകൊള്ളും. ഇത് രക്തസമ്മർദം വർധിക്കുന്നതിന് കാരണമാകുകയും ഭാവിയിൽ സ്‌ട്രോക്ക്, ഹ്യദ്രോഗം, ഹാർട്ട് അറ്റാക്ക് എന്നിങ്ങനെ ജീവന് അപകടമുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു.

പൊണ്ണത്തടി

പഞ്ചസാര മാത്രമല്ല ഉപ്പും അമിതവണ്ണത്തിന്റെ കാരണങ്ങളിൽ പ്രധാനിയാണ്. അളവിൽ കൂടുതൽ ഉപ്പ് കഴിയ്ക്കുന്നവരിൽ ഇൻസുലിന്റെ ഉൽപാദനം വർധിക്കുന്നു. ഇത് ശരീരത്തിൽ അമിത കൊഴുപ്പ് രൂപം കൊള്ളാൻ കാരണമാകുകയും കാലക്രമേണ ആളുകളെ പൊണ്ണത്തടിയിലേക്ക് നയിക്കുകയും ചെയ്യുന്നു. 

വയറ്റിലെ കാൻസറിന് കാരണമാകുന്നു

ഉപ്പ് അധികമായി അടങ്ങിയ ഭക്ഷണം കഴിയ്ക്കുന്ന ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വയറ്റിൽ കാൻസർ വരാനുള്ള സാധ്യത ഏറെയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. വയറിലെ പാളികളെ നശിപ്പിക്കുകയും കാൻസർ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ ഉപ്പ് അമിതമായി അടങ്ങിയ ഭക്ഷണങ്ങളെ പാടെ ഒഴിവാക്കുകയും ശരീരത്തിനും വ്യക്തകകൾക്കും അയാസരഹിതമായ പ്രവർത്തനം സാധ്യമാക്കുകയും ചെയ്യുന്ന ഭക്ഷണശീലങ്ങൾ അവലംബിക്കുന്നതാണ് ഭാവി ജീവിതത്തിന് ഉത്തമം..

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.