spot_img

നിക്കോട്ടിന്‍ ഗമ്മിന്റെ പാര്‍ശ്വഫലങ്ങള്‍

നിങ്ങള്‍ വിശപ്പും മൂഡ് വ്യതിയാനങ്ങളും ശ്രദ്ധിക്കാന്‍ വേണ്ടി മാത്രമായി പുകവലി ഉപേക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ നിക്കോട്ടില്‍ വിഡ്രോവല്‍ സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. പുകയില ഉപയോഗിക്കുന്നവരില്‍ ആസക്തിയുണ്ടാക്കുന്ന പ്രധാന കാരണം നിക്കോട്ടിനാണ്. നിക്കോട്ടിന്‍ നിങ്ങളുടെ ശ്വസന- പ്രത്യുല്‍പ്പാദന സംവിധാനങ്ങളെയും വൃക്കകളുടെയും ഹൃദയസംബന്ധിയായ ആരോഗ്യത്തെയും മോശമായി ബാധിക്കുന്നു.

നിക്കോട്ടിന്‍ ഗം ഉപയോഗിച്ച് നിക്കോട്ടിന്‍ പുനസ്ഥാപിക്കുന്നതിനുള്ള തെറാപ്പി

സിഗരറ്റില്‍ കാണുന്ന ഏറ്റവും വിഷമുള്ള കെമിക്കലുകള്‍ ടാറും കാര്‍ബണ്‍ മോണോക്‌സൈഡുമാണ്. പുകവലിക്കുന്ന ശീലം നിര്‍ത്താനായി ഡോക്ടര്‍ നിങ്ങള്‍ക്ക് നിക്കോട്ടിന്‍ റീപ്ലേസ്‌മെന്റ് തെറാപ്പി (NRT) ഉപദേശിക്കാം. ഈ അപകടകരമായ കെമിക്കലുകള്‍ ഇല്ലാതെ നിക്കോട്ടിന്‍ ശരീരത്തിലെത്തിക്കുന്നതിനുള്ള അംഗീകൃത രീതിയാണ് എന്‍ആര്‍ടി. 

നിരവധി എന്‍ആര്‍ടി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇതില്‍ പെട്ടെന്ന് ലഭിക്കുന്നതും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്നതുമായ ഉല്‍പ്പന്നം നിക്കോട്ടിന്‍ ച്യൂയിങ് ഗം ആണ്. സിഗരറ്റില്‍ നിന്ന് വലിച്ചെടുക്കുന്ന നിക്കോട്ടിന്‍ ഈ ച്യൂയിങ് ഗമ്മിലൂടെ വായ ആഗിരണം ചെയ്യുന്നു.

ഈ ച്യൂയിങ് ഗം ഉപയോഗിക്കുന്നതിലൂടെ ശാരീരികമായ പിന്‍വാങ്ങല്‍ ലക്ഷണങ്ങള്‍ കുറക്കാന്‍ കഴിയുന്നു. കൂടാതെ പുകവലിക്കുന്ന ശീലം പൂര്‍ണ്ണമായും നിര്‍ത്തുന്നതില്‍ വിജയിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ നിക്കോട്ടിന്‍ ഗം അമിതമായും ദീര്‍ഘകാലവും ഉപയോഗിക്കുന്നത് ചില പാര്‍ശ്വഫലങ്ങളുണ്ടാക്കും.

നിക്കോട്ടിന്‍ ഗമ്മിന്റെ പാര്‍ശ്വഫലങ്ങള്‍

 • ദഹന പ്രശ്‌നങ്ങള്‍
 • വായിലെ മുറിവ്
 • തൊണ്ടയ്ക്ക് അസ്വസ്ഥത
 • കാഴ്ച മങ്ങല്‍
 • നാവിന് രുചിക്കുറവ് 
 • ഓക്കാനം
 • ഛര്‍ദ്ദി
 • വായ, പല്ല് എന്നിവയ്ക്ക് പ്രയാസം
 • മയക്കം / ഉറക്കം തൂങ്ങിയ അവസ്ഥ
 • ക്ഷീണം, തളര്‍ച്ച
 • വയറിളക്കം
 • ഹൃദയ സ്പന്ദന വേഗത കൂടുക
 • ശ്വസനത്തിന് പ്രയാസം
 • ശരീരത്തില്‍ പാടുകള്‍
 • വായയില്‍ കുമിളകള്‍, മുറിവുകള്‍

ഗം മെല്ലെ ചവച്ച് ഇത്തരം ലക്ഷണങ്ങളെ കുറക്കാന്‍ സാധിക്കുമെങ്കിലും ഈ ലക്ഷണങ്ങള്‍ കൂടുകയും ദീര്‍ഘനാള്‍ നില്‍ക്കുകയും ചെയ്താല്‍ എത്രയും വേഗം ഡോക്ടറുടെ ഉപദേശം തേടുക.  ഈ പാര്‍ശ്വഫലങ്ങള്‍ ചിലപ്പോള്‍ ഗുരുതരരോഗങ്ങളായി മാറിയേക്കാം. ഉല്‍പ്പന്നം വാങ്ങുമ്പോള്‍ അതോടൊപ്പം ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ അതേപ്രകാരം പാലിക്കുക. ഗം ഉപയോഗിക്കുന്ന സമയത്ത് പുകവലിക്കാന്‍ പാടില്ല.

ഗം വിഴുങ്ങുകയോ വേഗത്തില്‍ ചവക്കുകയോ ചെയ്താല്‍ വയറ്, താടിയെല്ല് എന്നിവയ്ക്ക് അസൗകര്യമുണ്ടാകും. പല്ലുകള്‍ക്കും മോണകള്‍ക്കും കേടുവരാനും ഇതിടയാക്കുന്നു. ഉല്‍പ്പന്നം ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ ലക്ഷണങ്ങളില്‍ വ്യത്യാസം വരും. എന്നാല്‍ നിങ്ങലുടെ ഹൃദയം അസാധാരണമായി മിടിച്ചാല്‍ കൂടുതല്‍ ആലോചിക്കാതെ ഡോക്ടറെ കാണുക. 

നിക്കോട്ടിന്‍ ഗം ഉപയോഗിക്കുന്നതിന്റെ ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍

സിഗരറ്റുകള്‍ക്ക് പകരമായി മാത്രമേഎന്‍ആര്‍ടി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. പുകവലിക്കുന്നതിനോടൊപ്പം നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും. നിക്കോട്ടിന്‍ ഉല്‍പ്പന്നങ്ങള്‍ കുട്ടികള്‍ക്ക് കിട്ടുന്നരീതിയില്‍ വെക്കരുത്.

 • ശ്വാസകോശ സംബന്ധമായ പ്രയാസങ്ങള്‍
 • ചുഴലി രോഗം
 • മരണം
 • തൊണ്ടയിലെ മസിലുകള്‍ക്ക് തളര്‍ച്ച സംഭവിക്കുക
 • തൊണ്ടയില്‍ ചൊറിച്ചില്‍
 • നിരന്തരമായ ഏമ്പക്കം
 • തൊണ്ട, വായ, അന്നനാളം എന്നിവയില്‍ കാന്‍സര്പക്ഷാഘാതം
 • ഹൃദ്രോഗ സാധ്യത കൂട്ടുന്നു

ഗര്‍ഭിണിയായ സ്ത്രീകള്‍ നിക്കോട്ടിന്‍ ഗം ഒരു കാരണവശാലും ഉപയോഗിക്കരുത്. പ്രത്യേകിച്ച് ആദ്യത്തെ 12 ആഴ്ചകളില്‍. കുഞ്ഞിന് ജനന വൈകല്യങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും. കൗമാര പ്രായത്തിലുള്ളവരും എന്‍ആര്‍ടി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്. ചുരുങ്ങിയത് 18 വയസ് കഴിയുന്നതു വരെയെങ്കിലും.

നിക്കോട്ടിന്‍ ഗം എങ്ങനെ ഉപയോഗിക്കണം

2 മി.ഗ്രാം, 4 മി.ഗ്രാം ഡോസുകളിലാണ് നിക്കോട്ടിന്‍ ഗം ലഭിക്കുന്നത്. താഴെ പറയുംപ്രകാരം നിക്കോട്ടിന്‍ ഗം ഉപയോഗിക്കുന്നതാണ് ശരിയായ രീതി.

 • എരിവു രുചി അനുഭവപ്പെടുന്നതു വരെയോ തരിപ്പ് തോന്നുന്നതു വരെയോ മെല്ലെ മെല്ലെ ചവയ്ക്കുക.
 • എരിവു മങ്ങുന്നതു വരെ കവിളിനടിയില്‍ സൂക്ഷിക്കുക. രുചി ലഭിക്കാനായി വീണ്ടും ചവയ്ക്കാം.
 • ഈ പ്രക്രിയ 20-30 മിനിറ്റ് ആവര്‍ത്തിക്കുക
 • ഗം ഉപയോഗിക്കുന്നതിന് 15 മിനിറ്റ് മുന്‍പും ശേഷവും മറ്റൊന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യാതിരിക്കുക.

ഡോസേജ് നിര്‍ണ്ണയിക്കുക

 • ദിവസവും 25 സിഗരറ്റിലധികം വലിക്കാറുണ്ടോ ?
 • ഉറക്കമുണര്‍ന്ന് ആദ്യ 30 മിനിറ്റിനുള്ളില്‍ വലിക്കാറുണ്ടോ ?
 • നിരോധിത സ്ഥലങ്ങളില്‍ വലിക്കാതിരിക്കാന്‍ പ്രയാസമുണ്ടോ ?

ഇതില്‍ ഏതെങ്കിലും ചോദ്യത്തിന്റെ ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങള്‍ 4 മി.ഗ്രാമില്‍ തുടങ്ങുക. 24 എണ്ണത്തില്‍ കൂടുതല്‍ ഒരു ദിവസം ചവയ്ക്കരുത്. 6 മുതല്‍ 12 ആഴ്ച വരെയാണ് നിക്കോട്ടിന്‍ ഗം ഉപയോഗിക്കാവുന്നത്. പരമാവധി ആറു മാസം വരെയും. പുകവലി ഉപേക്ഷിക്കാന്‍ മൂന്നു മാസമാകുമ്പോള്‍ ഗമ്മിന്റെ എണ്ണം കുറച്ചുകൊണ്ടു വരിക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.