spot_img

അരിവാള്‍ രോഗത്തെ കുറിച്ച് അറിയേണ്ടതെല്ലാം, കാരണങ്ങളും പ്രതിവിധികളും

ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ രൂപം മാറി അരിവാള്‍ രൂപത്തിലായി ഇലാസ്തികത നഷ്ടപ്പെട്ട് ഉണ്ടാകുന്ന രോഗാവസ്ഥക്കാണ് അരിവാള്‍ രോഗം (Sickle Cell Anemia) എന്നു പറയുന്നത്. ഈ രോഗം ഒരു ജനിതിക വൈകല്യമാണ്. പകര്‍ച്ച വ്യാധിയല്ല. പാരമ്പര്യമായി വന്നു ചേരുന്ന ഒരു രോഗമാണ്. കേരളത്തില്‍ വയനാട്ടിലും രാജ്യത്തെ മറ്റ് ആദിവാസി മേഖലകളിലും ആഫ്രിക്കയില്‍ നീഗ്രോസിന് ഇടയിലും ഇത് വ്യാപകമായി കാണാറുണ്ട്.

രക്തക്കുറവ്, ക്ഷീണം, വളര്‍ച്ചക്കുറവ്, കൂടുതല്‍ ക്ഷീണം, സ്ട്രോക്ക്, ശ്വാസകോശ പ്രശ്നങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ അസുഖങ്ങള്‍ കുട്ടിക്കാലം മുതല്‍ കുട്ടികളില്‍ കാണാറുണ്ടെങ്കില്‍ അത് അനീമിയയുടെ ലക്ഷണമായി കരുതാം. പാരമ്പര്യമായി ഈ രോഗഘടന സിദ്ധിച്ചിട്ടുള്ള വ്യക്തിക്ക് മഴയോ, തണുപ്പോ ഏറ്റാല്‍ ശക്തമായ പനിയും അസഹ്യമായ വേദനയും ഉണ്ടാകുന്നു. ഇത്തരം അസുഖം ബാധിച്ച് ചികിത്സയിലെത്തുമ്പോള്‍ സംശയം തോന്നുകയും വിദഗ്ധ ചികിത്സയിലൂടെ രോഗം അനീമിയ എന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു.

ആദിവാസികള്‍ക്കിടയിലെ കുറുമ, കുറിച്യ വിഭാഗക്കാരിലണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. ആദിവാസികള്‍ക്കിടയിലാണ് ഇത് കൂടുതലായി കാണുന്നതെങ്കിലും ആദിവാസികളല്ലാത്തവരുടെ ഇടയിലും ചെറിയ തോതില്‍ ഈ രോഗം കണ്ടു വരാറുണ്ട്. ഇവരുടെ ശരീര ഘടനയുടെ പ്രവര്‍ത്തനം മന്ദഗതിയിലാണ്. കരളിന്റെ പ്രവര്‍ത്തനം മന്ദഗതിയില്‍ ആണ്. അതിനാല്‍ തന്നെ ദഹനം പ്രയാസമാണ്. രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറവായതിനാല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടക്കുന്നില്ല. തല്‍ഫലമായി അനീമിയ ഹാര്‍ട്ട് പ്രശ്നം ഉണ്ടാകുന്നു. കിഡ്നിയുടെ പ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടക്കുന്നില്ല.

മലമ്പനി ബാധിതമായ പ്രദേശങ്ങളിലെ ജനങ്ങളുടെ ജനിതക ഘടനയില്‍ വന്ന മാറ്റങ്ങളാണ് അരിവാള്‍ രോഗത്തിനു കാരണമാകുന്നതെന്നാണ് കരുതുന്നത്. ചികിത്സിച്ച് ഭേതമാക്കാന്‍ കഴിയുന്ന ഒരു രോഗം അല്ല ഇത്. വ്യക്തി പരിശോധനയാണ് ഇവിടെ ഗുണപ്രദമാവുക. രോഗാവസ്ഥയെ കുറിച്ചും മറ്റും ഇവരെ ബോധവാന്മാരാക്കി സ്വയം ആരോഗ്യ സംരക്ഷണത്തിലേക്ക് ഇവരെ നയിക്കുക എന്നതാണ് ചെയ്യാവുന്ന ഒരു പ്രധാന കാര്യം. കൗണ്‍സിലിങ്ങും പ്രോത്സാഹനവും സഹായവും ഇവര്‍ക്ക് നല്‍കണം.

പാരമ്പര്യമായി വരുന്ന രോഗമായതിനാല്‍ രണ്ടു രോഗികള്‍ തമ്മിലും അടുത്ത ബന്ധുക്കള്‍ തമ്മിലും വിവാഹം കഴിക്കാതിരിക്കുന്നതാണ് ഉചിതം. ഇതിലൂടെ ക്രമേണ രോഗത്തിന്റെ കാഠിന്യം കുറച്ചു കൊണ്ട് വന്നു രോഗം ഇല്ലായ്മ ചെയ്യാന്‍ സാധിക്കും. ജീന്‍ തെറാപ്പി കൊണ്ടും മറ്റും രോഗത്തിന് ചികിത്സ സാധ്യമാണെങ്കിലും പൂര്‍ണ്ണമായി ഭേദമാക്കാനാവില്ല. രോഗികള്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. അനുദിന ഭക്ഷണത്തിലൂടെ ആവശ്യമായ പോക്ഷകങ്ങള്‍ ആര്‍ജ്ജിക്കുക. ആരോഗ്യത്തിനനുസരിച്ചുള്ള ജോലികള്‍. കഠിനമായ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. കാരണം ഇവര്‍ക്ക് അദ്ധ്വാനം അസാധ്യമാണ്. ആദിവാസികള്‍ക്കിടയില്‍ മുള കൊണ്ടുള്ള ഉത്പ്പന്നങ്ങല്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അത്തരം ചെറിയ ജോലികളിലൂടെ വേതനം കണ്ടെത്തുക. രോഗങ്ങള്‍ക്ക് കൃത്യമായി ചികിത്സ നേടുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.