spot_img

യുവത്വം തുളുമ്പുന്ന ചര്‍മത്തിന് പിന്നിലെ രഹസ്യങ്ങള്‍

ചിലര്‍ക്കെന്താണ് പ്രായമാകാത്തത് എന്നോര്‍ത്ത് തല പുണ്ണാക്കിയിട്ടുണ്ടോ? കണ്ടാല്‍ ചെറുപ്പം തോന്നിപ്പിക്കുന്നവര്‍ ഒരുപാടുണ്ടല്ലോ നമുക്ക് ചുറ്റും. എന്താണ് ഈ പ്രായക്കുറവിന് പിന്നിലെന്ന് ആലോചിക്കാത്തവരും കുറവല്ല. എന്നാല്‍ ഇത് കേട്ടോളൂ, പ്രായത്തെ തോല്‍പ്പിക്കാന്‍ എല്ലാവര്‍ക്കും കോസ്മെറ്റിക് സര്‍ജറി ചെയ്യേണ്ട   ആവശ്യമില്ല.

ചിലര്‍ക്കത് സ്വാഭാവികമായി പകര്‍ന്ന് കിട്ടുന്നതാണ്. മറ്റ് ചിലര്‍ ചെറുപ്പമായിരിക്കാന്‍ ആവശ്യമായ ചില ജീവിതശൈലികള്‍ പുലര്‍ത്തുന്നവരുമാണ്. എന്നന്നേക്കും ചെറുപ്പമായിരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ പിന്തുടരേണ്ട ചില രഹസ്യങ്ങള്‍ ഇതാ.

ചര്‍മത്തിന് ആവശ്യമുള്ള ഭക്ഷണം തിരഞ്ഞെടുക്കുക

ദിവസത്തില്‍ ഒരിക്കലെങ്കിലും രുചിക്ക് മാത്രമല്ലാതെ ചര്‍മത്തിന് വേണ്ടി ഭക്ഷണം കഴിക്കുക. വിറ്റാമിന്‍ സി ഒരു പ്രധാനപ്പെട്ട ആന്‍റി ഓക്സിഡന്‍റ് ആണ്. ചര്‍മത്തിന് തിളക്കം കൂട്ടാനും മാനസിക സമ്മര്‍ദ്ദം കുറക്കാനും വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്. ക്യാബേജ്, പേരക്ക, ബ്രോക്കോളി, ക്യാപ്സിക്കം, സ്ട്രോബറി, ഓറഞ്ച്, പപ്പായ എന്നിവ ആഹാരത്തിന്‍റെ ഭാഗമാക്കുന്നത് നല്ലതാണ്. കുറേ കാലത്തേക്ക് നിങ്ങളെ ചെറുപ്പക്കാരായി നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.

ധാന്യങ്ങള്‍

പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെപ്പോലെ തന്നെ പ്രധാനപ്പെട്ടതാണ് ധാന്യങ്ങളും. ഗോതമ്പ്, ചോളം, റാഗി എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് സൗന്ദര്യ സംരക്ഷണത്തിന് അനിവാര്യമാണ്.

ഐസ് പാക്ക് ഉപയോഗിക്കുക

ഐസ് ചര്‍മ കോശങ്ങളെ ഉത്തേജിപ്പിക്കുമെന്ന് മാത്രമല്ല ചര്‍മത്തിന് യുവത്വത്തിന്‍റെ തിളക്കം കൊടുക്കുകയും ചെയ്യുന്നു. ഒരു തുണിയില്‍ ഐസ് ക്യൂബുകള്‍ പൊതിഞ്ഞ് അത് ഉരുകുന്നത് വരെ മുഖത്ത് തിരുമ്മുക. മുഖം തിളങ്ങും.

കഴുത്തിനുള്ള വ്യായാമങ്ങള്‍ ചെയ്യുക

എളുപ്പത്തില്‍ ചുളിവ് വീഴുന്നിടമാണ് കഴുത്ത്. കഴുത്തിലെ ചുളിവ് നിങ്ങളുടെ പ്രായം വെളിപ്പെടുത്തും. കഴുത്തില്‍ ചുളിവുകള്‍ വീഴാതെ സൌന്ദര്യം നിലനിര്‍ത്താന്‍ ചില വ്യായാമങ്ങളുണ്ട്. സോഫയുടെയോ ബെഡിന്‍റെയോ അറ്റത്ത്‌ കിടന്ന് തല താഴേക്ക് തൂക്കിയിടുക. ശേഷം 20 തവണ തല ഉയര്‍ത്തി താഴ്ത്തുക. കഴുത്തിന്‌ പറ്റിയ വ്യായാമമാണിത്.

ഗ്രീന്‍ ടീ

പ്രായത്തെ ചെറുക്കുന്ന ആന്‍റി ഓക്സിഡന്റുകളാല്‍ സമൃദ്ധമാണ് ഗ്രീന്‍ടീ. ഇനി മുതല്‍ എല്ലാ ദിവസവും ഓരോ കപ്പ് ഗ്രീന്‍ ടീ കുടിക്കാന്‍ മറക്കണ്ട. ചര്‍മം തിളങ്ങട്ടെ.

മുഖം മിനുക്കാന്‍ പൊടിക്കൈകള്‍

പപ്പായ കഴിക്കാന്‍ വേണ്ടി മാത്രമുള്ളതല്ല, പുരട്ടാനും കൂടിയുള്ളതാണ്. നന്നായി പഴുത്ത പപ്പായ തേനില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞ് കഴുകിക്കളയണം. ഇത് മുഖത്തിന്‌ തിളക്കം വര്‍ദ്ധിപ്പിക്കും. നാരങ്ങയും തേനും, മുഖം മിനുക്കാനായി കാലങ്ങളായി ഉപയോഗിക്കുന്ന സൌന്ദര്യക്കൂട്ടുകളാണ്. മുട്ടയുടെ വെള്ള മുഖത്ത് തേച്ചുപിടിപ്പിച്ച് അല്‍പം കഴിഞ്ഞ് കഴുകിക്കളയുന്നതും നല്ലതാണ്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.