spot_img

സ്‌കേബിസ് വില്ലനാണ്; ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ കരുതിയിരിക്കുക

ഹോസ്റ്റലില്‍ താമസിച്ചിട്ടുള്ള അല്ലെങ്കില്‍ കൂട്ടമായി താമസിച്ച അനുഭവമുള്ള ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും മിക്കവാറും വന്നിട്ടുണ്ടാകാവുന്ന ഒരു അസുഖമാണ് സ്‌കേബീസ്. സര്‍വ സാധാരണമാണെങ്കിലും നല്ല രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ഇതൊരു ദുരന്തവുമാണ്. ഒരു ചെറിയ അണു, ജന്തുവെന്നോ പരാദമെന്നോ പറയാം, ഇത് ശരീരത്തില്‍ കയറുകയോ ശരീരത്തില്‍ മുട്ടയിട്ട് വളരുകയോ ചെയ്യുന്നതാണ് സ്‌കേബീസ്. പകര്‍ച്ച ചൊറി എന്നും ചിലയിടങ്ങളില്‍ ഇതറിയപ്പെടുന്നു. ഒരാള്‍ക്ക് സ്‌കേബീസ് ഒരിക്കലും കാറ്റിലൂടെയോ ഭക്ഷണത്തിലൂടെയോ പകരില്ല. അസുഖമുള്ള ആളുമായുള്ള സമ്പര്‍ക്കമാണ് രോഗം പകരാന്‍ കാരണമാകുക. അയാള്‍ ധരിച്ച വസ്ത്രത്തിലൂടെയോ, തോര്‍ത്തിലൂടെയോ അയാള്‍ കിടന്ന ബെഡില്‍ കിടക്കുന്നതു കൊണ്ടൊക്കെയും ഈ രോഗം പകരാം. ഒരുമിച്ച് താമസിക്കുന്ന സാഹചര്യങ്ങളിലാണ് ഈ രോഗം പകരാനുള്ള സാധ്യത ഏറെയുള്ളത്.

വിരലിനിടയില്‍, കൈയ്യില്‍ കക്ഷത്തില്‍, ജനനേന്ദ്രിയങ്ങളില്‍ ചെറിയ കുമിളകള്‍ രൂപപ്പെടുന്നതാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. രാത്രി കാലങ്ങളില്‍ അസഹനീയമായ ചൊറിച്ചിലും അനുഭവപ്പെടും. ഒന്നിലധികം പേര്‍ക്ക് ഈ രോഗ ലക്ഷണങ്ങള്‍ കാണും. അതിനാല്‍ സ്‌കേബീസ് രോഗനിര്‍ണയം നടത്തുക പ്രയാസമുള്ള കാര്യമല്ല. എങ്ങനെ ഈ രോഗത്തെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. ശാസ്ത്രീയമായി രോഗ നിര്‍ണയം നടത്താന്‍ ഡോക്ടര്‍ സ്‌ക്രേപിങ്സ് എടുത്ത് അതില്‍ അണുവിനെ സാന്നിധ്യമുണ്ടോയെന്ന് പരിശോധിക്കും. മൈക്രോസ്‌കോപിലൂടെ നേരിട്ട് കാണാവുന്നതാണ്. എന്നാല്‍ രോഗം പൂര്‍ണമായി ഭേദമാകാത്തത്തിന്റെ കാരണം നാം എങ്ങനെ രോഗത്തെ കൈകാര്യം ചെയ്തു എന്നതിനെ ആശ്രയിച്ചിരിക്കും.

സ്‌കേബീസിന് സാധാരണയായി നല്‍കുന്നത് പെര്‍മത്രിന്‍ എന്ന മരുന്നാണ്. ഇതിന് പുറമേ കഴിയ്ക്കാവുന്ന ഗുളികകളുമുണ്ട്. അവരവരുടെ ശരീരഭാരത്തിന് അനുസരിച്ച് ഡോക്ടര്‍മാര്‍ അത് നിശ്ചയിക്കും. പെര്‍മത്രിന്‍ എന്ന മരുന്ന് സാധാരണയായി ഉപയോഗിക്കേണ്ട വിധം, അസുഖം ഉള്ളവരും ഇല്ലാത്തവരും ഒറ്റക്കെട്ടായി നില്‍ക്കണം. അല്ലെങ്കില്‍ ഒരാള്‍ക്ക് ഭേതമാകുമ്പോള്‍ അടുത്തയാള്‍ക്ക് വരും. ചിക്കന്‍ പോക്സ് പോലെ ഒരിക്കല്‍ ഉണ്ടായാല്‍ ഇനി ഉണ്ടാകില്ലെന്ന് പറയുന്ന രോഗമല്ല ഇത്. ഒരിക്കല്‍ വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാഹചര്യം കൂടുതലാണ്. കഴുത്തിന് താഴെ ചൂടു വെള്ളത്തില്‍ നന്നായി ഉരച്ച് കുളിയ്ക്കുക, കഴുത്തിന് താഴെയും ചെവിയുടെ പുറകിലും ശരീരമാസകലവും 30 ഗ്രാം ക്രീം പുരട്ടുക. പത്ത് മിനിറ്റ് ഉണങ്ങാന്‍ അനുവദിക്കുക. ഏത് വസ്ത്രമായാലും അതിട്ട് കിടന്നുറങ്ങാം. പിറ്റേന്നാണ് കുളിക്കേണ്ടത്. 7-8 മണിക്കൂറു കൊണ്ട് ഈ മരുന്ന് ശരീരത്തില്‍ പിടിക്കും. ഇതാണ് രോഗത്തിന്റെ ചികിത്സ. രോഗം ഉണ്ടാകാന്‍ സാധ്യതയുള്ളവരും ഇങ്ങനെ ചെയ്യണം. നന്നായി ഉരച്ച് കുളിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

ചികിത്സ കഴിഞ്ഞെന്ന് കരുതരുത്. രോഗം ഉള്ളവര്‍ ഉപയോഗിച്ച തുണികളെല്ലാം ചൂടു വെള്ളത്തില്‍ കഴുകി നല്ല വെയിലത്തിട്ട് ഉണക്കി വേണം ഉപയോഗിക്കാന്‍. ഇതിന് പുറമേ ചൊറിച്ചില്‍ മാറാന്‍ സമയം എടുത്തേക്കാം. ഡോക്ടറുടെ നിര്‍ദേശ പ്രകാരം മരുന്നുകളും മറ്റും കുറച്ച് ദിവസത്തേക്ക് കഴിയ്ക്കേണ്ടി വന്നേക്കാം. പഴുപ്പുണ്ടെങ്കില്‍ അത് മാറ്റിയതിന് ശേഷമേ സ്‌കേബീസിനുള്ള മരുന്ന് തേക്കാന്‍ പാടുള്ളൂ. ക്യത്യമായി ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന രോഗമാണിത്. പഴുതടച്ച് വേണം രോഗത്തെ കൈകാര്യം ചെയ്യാന്‍. താമസിക്കുന്ന സ്ഥലവും പരിസരവും വ്യത്തിയായി സൂക്ഷിക്കുക.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.