spot_img

ചന്ദനപ്പൊടി ഉപയോഗിക്കുന്നതുകൊണ്ട് ചർമ്മത്തിനുണ്ടാകുന്ന 7 ഗുണങ്ങൾ

ചന്ദനപ്പൊടി പല ചർമ്മ പ്രശ്‌നങ്ങൾക്കുമുള്ള ഒരു ശാശ്വത പരിഹാരമാണ്. ദിവസേനയുള്ള ഉപയോഗത്തിലൂടെ ചർമ്മത്തിനുണ്ടാകുന്ന കരിവാളിപ്പ്, വരണ്ട ചർമ്മം, പാടുകൾ എന്നിവ മാറാൻ സഹായിക്കുന്നു. ചുളിവുകൾ മാറി പ്രായം കുറഞ്ഞ ചർമ്മവും ബാക്ടീരിയകളിൽ നിന്നുള്ള സംരക്ഷണവും ചന്ദനപ്പൊടി ഉപയോഗിക്കുന്നതിലൂടെ സാധ്യമാകുന്നു. നിരവധി ബ്യൂട്ടി ക്രീമുകളും പ്രോഡക്ടുകളും പരീക്ഷിച്ച് പരാജയപ്പെടുന്നവരാണ് ഇന്ന് അധികവും. ഇത്തരക്കാർ ചന്ദനപ്പൊടി ഒന്ന് പരീക്ഷിച്ചു നോക്കൂ. ആയുർവേദത്തിൽ ചർമ്മസംരക്ഷണത്തിനായി ഉപയോഗിക്കുന്ന പ്രധാന ചേരുവകളിൽ ഒന്നാണ് ചന്ദനം. ചന്ദനപ്പൊടി കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കയെന്ന് നോക്കാം.

മാലിന്യങ്ങളും അരിമ്പാറകളും നീക്കുന്നു

ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ മുഖക്കുരു, റാഷസ്,നിറവ്യത്യാസം, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകാറുണ്ട്. ഇവ ഒഴിവാക്കാനായി ചന്ദനപ്പൊടി മികച്ച ഔഷധമാണ്. എച്ച്പിഎഫ് വൈറസ് മൂലമുണ്ടാകുന്ന അരിമ്പാറ, പാടുകൾ എന്നിവയ്ക്കും ഇവ ഉത്തമമാണ്.

 

ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടി, കുറച്ച് പച്ചക്കർപ്പൂരം എന്നിവ ഒരു ടീസ്പൂൺ പാലിൽ ചാലിച്ച് കുഴമ്പ് രൂപത്തിലാക്കുക

മുഖത്തെ പാടുകൾ ഉള്ള ഭാഗത്ത് ഇത് പുരട്ടി രാത്രി കിടക്കുക

തണുത്ത വെള്ളം ഉപയോഗിച്ച് രാവിലെ മുഖം കഴുകുക

സ്ഥിരമായി ഇങ്ങനെ ചെയ്യുന്നത് ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറന്തള്ളി പാടുകൾ ഇല്ലാതാക്കി മുഖം സുന്ദരമാക്കുന്നു.

 

മുഖക്കുരുവിനെ തടയുന്നു

ഇന്ന് പലർക്കുമുള്ള പ്രധാന പ്രശ്‌നമാണ് മുഖക്കുരുവും അതിന്റെ പാടുകളും. പലപ്പോഴും മുഖസൗന്ദര്യത്തെ തന്നെ ബാധിക്കുന്ന രീതിയിൽ പാടുകൾ ഏറെ നാൾ നിലനിൽക്കാറുണ്ട്. ചർമ്മത്തിൽ എണ്ണയുടെ അളവ് കൂടുന്നതും, പൊടി, മാലിന്യങ്ങൾ എന്നിവ ചർമ്മത്തിൽ വന്നടിയുന്നതും മൂലമാണ് മുഖക്കുരുക്കൾ ഉണ്ടാകുന്നത്. ചന്ദനപ്പൊടിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ ഇവയ്‌ക്കെല്ലാം ഉത്തമ പരിഹാരമാണ്.

 

മുഖക്കുരു കുറയ്ക്കാൻ

  • ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക
  • ഇത് മുഖത്ത് പുരട്ടിയശേഷം 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെളളത്തിൽ മുഖം കഴുകുക
  • ചന്ദനപ്പൊടിയിലും മഞ്ഞളിലും അടങ്ങിയിരിക്കുന്ന ഘടകങ്ങൾ ചർമസംരക്ഷണം ഉറപ്പുവരുത്തുന്നു.

 

മുഖക്കുരു വരാതിരിക്കാൻ

  • ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടിയും ഒരു ടീസ്പൂൺ പാലും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ഫേസ് മാസ്‌ക് ആയി ഉപയോഗിക്കുക.
  • 20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക
  • റോസ് വാട്ടറിൽ കോട്ടൺ തുണിമുക്കി മുഖം തുടയ്ക്കുക

 

സൺടാൻ മാറ്റുന്നു

സൂര്യരശ്മികളിൽ നിന്നുള്ള ആഘാതം ചെറുക്കാനും സൺടാൻ മാറ്റാനും ചന്ദനപ്പൊടി വ്യാപകമായി ഉപയോഗിക്കാറുണ്ട്. സൂര്യ രശ്മികളേറ്റ് ഉണ്ടാകുന്ന പൊള്ളലുകൾക്ക് ഇവ ഉത്തമ ഔഷധമാണ്.

  • ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടി ഒരു ടീസ്പൂൺ പാലിലോ തേനിലോ ചാലിച്ച് കുഴമ്പ് രൂപത്തിലാക്കുക
  • ഇത് മുഖത്ത് പുരട്ടി, 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക
  • ആഴ്ചയിൽ മൂന്ന് തവണ  ഇങ്ങനെ ചെയ്യുന്നത് സൺടാൻ മാറ്റുകയും ചർമ്മത്തിന്റെ നിറം വർധിപ്പിക്കുകയും ചെയ്യും
  • ചുളിവുകളും പാടുകളും മാറ്റി യൗവനം നിലനിർത്തുന്നു

 

സൂര്യന്റെ ചൂട്, പൊടി, ചർമ്മത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ എന്നിവയെല്ലാം ചർമ്മരോഗങ്ങൾക്കും പ്രശ്‌നങ്ങൾക്കും കാരണമാകാറുണ്ട്. ഫേസ് വാഷ്‌ ഉപയോഗിച്ച് നിരന്തരം മുഖം കഴുകി ഇവ നീക്കം ചെയ്യാമെന്ന് കരുതരുത്. അങ്ങനെ ചെയ്യുമ്പോൾ ചർമ്മത്തിന് ആവശ്യമായ എസൻഷ്യൽ ഓയിലുകളും നഷ്ടപ്പെടും. ഇത് പാടുകൾ, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകുകയും ചർമ്മത്തിന് പ്രായം തോന്നിപ്പിക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ചന്ദനപ്പൊടി വളരെ ഗുണകരമായ മാറ്റങ്ങൾ സൃഷ്ടിക്കും.

 

  • ഒരു ടേബിൾ സ്പൂൺ തേൻ, രണ്ട് ടേബിൾ സ്പൂൺ ചന്ദനപ്പൊടി, ഒരു മുട്ടയുടെ വെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക
  • ഒരു മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക
  • ഇത് തുടർച്ചയായി ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി വർധിക്കുകയും യൗവ്വനം നിലനിർത്താനും സാധിക്കും

 

വരണ്ട ചർമ്മത്തിന് ഉത്തമം

വരണ്ട ചർമ്മം പലപ്പോഴും നിരവധി ചർമപ്രശ്‌നങ്ങൾക്ക് കാരണമാകാറുണ്ട്‌. ചന്ദനപ്പൊടിയിൽ അടങ്ങിയിരിക്കുന്ന എസൻഷ്യൽ ഓയിലുകൾ ഇവയ്ക്ക് ഉത്തമ പരിഹാരമാണ്. സ്‌കിനിന്റെ ഈർപ്പം നിലനിർത്തി തിളക്കമുള്ളതാക്കാൻ ഇത് സഹായിക്കുന്നു.

 

  • സാൻഡൽവുഡ് പേസ്റ്റ് ആഴ്ചയിൽ രണ്ട് തവണ മുഖത്ത് തേക്കുക.
  • 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക
  • മുഖത്തിന് തിളക്കം വർധിപ്പിക്കുന്നു

മാർക്കറ്റിൽ നിന്ന് ലഭിക്കുന്ന ബ്യൂട്ടി പ്രോഡക്ടുകൾ ചർമ്മത്തിന്റെ തിളക്കം താൽക്കാലികമായി മാത്രമാണ് വർധിപ്പിക്കുന്നത്. അതേ സമയം ചന്ദനപ്പൊടി സ്ഥിരമായി ഉപയോഗിക്കുന്നതിലൂടെ എല്ലായ്‌പ്പോഴും തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് സ്വന്തമാക്കാം.

 

  • ഒരു ടേബിൾ സ്പൂൺ ചന്ദനപ്പൊടി, ഒരു ടീസ്പൂൺ പാൽ, ഒരു നുള്ള് മഞ്ഞൾപ്പൊടി എന്നിവ പേസ്റ്റ് രൂപത്തിലാക്കി മുഖത്തും കഴുത്തിലും പുരട്ടുക
  • 30 മിനിറ്റിന് ശേഷം തണുത്തവെള്ളത്തിൽ കഴുകുക
  • നിർജീവകോശങ്ങളെ നീക്കം ചെയ്യുന്നു

 

ചർമ്മത്തിലെ നിർജീവകോശങ്ങൾ തുടരുന്നത് ഗുരുതര ചർമരോഗങ്ങൾക്ക് കാരണമാകാറുണ്ട്. അത്തരം ചർമ്മങ്ങൾ അടർത്തിക്കളയേണ്ടത് അത്യാവശ്യമാണ്. ചന്ദനപ്പൊടിയും ചിക്പീ പൗഡറും ഇതിന് സഹായിക്കും.

 

  • ഒരു ടേബിൾ സ്പൂൺ ചന്ദപ്പൊടി, ഒരു ടേബിൾ സ്പൂൺ ബ്ലാക്ക് ചിക്പീ പൗഡർ റോസ് വാട്ടർ അല്ലെങ്കിൽ പാൽ എന്നിവ ചേർന്ന് പേസ്റ്റ് രൂപത്തിലാക്കുക
  • മുഖത്ത് അവ പുരട്ടി വട്ടത്തിൽ മസാജ് ചെയ്യുക
  • 30 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക

 

ചന്ദനപ്പൊടി ഒരു തരത്തിലും നിങ്ങളുടെ ചർമ്മത്തിന് ദോഷകരമായി ബാധിക്കില്ല. ചന്ദനത്തിന് ആവശ്യക്കാർ ഏറി വരുന്ന സാഹചര്യത്തിൽ നിങ്ങൾ വാങ്ങുന്നത് ചന്ദനപ്പൊടി തന്നെയാണ് എന്ന് ഉറപ്പുവരുത്തണം. മാർക്കറ്റിൽ  ചന്ദനപ്പൊടി എന്ന വ്യാജേന നിരവധി ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

Related Articles

പാമ്പുകളെ_സൂക്ഷിക്കുക…ആവശ്യം  വന്നാൽ വിളിക്കൂക …

താഴെ നമ്മുടെ ജില്ലയിലെ 12 ആശുപത്രികളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട് സൂക്ഷിക്കുക അണലിയെ! ഡിസംബർ, ജനുവരി...

ഈ അക്രമത്തിനു എതിരെ നാം ഇനിയും മിണ്ടാതിരിക്കരുത് ..

തിരുവനന്തപുരം മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർക്ക് രോഗിയുടെ ബന്ധുവിൽ നിന്നും വയറ്റിന്...

കാഴ്ചയിലാണ് പ്രതീക്ഷ: ലോക കാഴ്ച ദിനം

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിനുകളും മിനറലുകളും നൽകുന്ന ഭക്ഷണങ്ങൾ പതിവായി കഴിക്കുകയാണെങ്കിൽ നിമ്മുടെ കണ്ണുകളെ എപ്പോഴും ആരോഗ്യത്തോടെ നിലനിർത്താൻ സാധിക്കും.

ശാരീരിക ആരോഗ്യം പോലെതന്നെ പ്രധാനാമാണ്‌ മാനസിക ആരോഗ്യവും .

ശരീരം പോലെ തന്നെ പ്രാധാന്യം നൽകേണ്ട ഒന്നാണ് മനസ്സും മാനസികാരോഗ്യവും. ആരോഗ്യകരമായ ജീവിതത്തിന് ശാരീരിക ആരോഗ്യത്തിന് പുറമേ മാനസികാരോഗ്യവും പ്രധാനമാണ്.